Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രിയുടെ ദല്‍ഹി ദൗത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2013, 09:09 am IST
in Vicharam

ഇന്നും നാളെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും ദല്‍ഹിയിലാണ്‌. 48 മണിക്കൂറിനിടയില്‍ 21 കേന്ദ്രമന്ത്രിമാരെ നേരില്‍കണ്ട്‌ കേരളത്തിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ആവശ്യങ്ങളും ബോധ്യപ്പെടുത്തുമത്രെ. അതില്‍ പ്രധാനപ്പെട്ടതാണ്‌ റെയില്‍വേ ബജറ്റില്‍ കേരളം തഴയപ്പെട്ടത്‌. റെയില്‍വേ ബജറ്റ്‌ എപ്പോള്‍ അവതരിപ്പിക്കുമെന്ന്‌ കേരളത്തിന്‌ അറിയാവുന്നതാണ്‌. ബജറ്റ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപിക്കും മുന്‍പ്‌ ആവശ്യങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്‌. ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം ഉറപ്പുവരുത്താനും സാധിക്കുന്നതാണ്‌. എന്നാല്‍ കേരളത്തിന്റെ ഭാഗത്തുനിന്ന്‌ അങ്ങനെ ഒരു നീക്കം കാര്യമായി നടന്നില്ലെന്ന ആക്ഷേപമുണ്ട്‌. അതെന്തുകൊണ്ടാണെന്ന്‌ വിശദീകരിക്കാനുള്ള ബാധ്യത സംസ്ഥാന ഭരണനേതൃത്വത്തിനുണ്ട്‌. ദീര്‍ഘകാലമായി കേരളം ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കേട്ടഭാവം നടിക്കാതെയാണ്‌ റെയില്‍ബജറ്റ്‌ അവതരിപ്പിച്ചത്‌. ഭരണപക്ഷത്തുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെക്കണ്ടപ്പോള്‍ ചില ഉറപ്പുകള്‍ നല്‍കിയെന്ന്‌ പറയുന്നു. എന്തുകൊണ്ട്‌ കേരളം ബജറ്റില്‍ കയറിയില്ലെന്ന ചോദ്യത്തിന്‌ മറുപടി നല്‍കാന്‍ യു.പി.എയ്‌ക്ക്‌ ബാധ്യതയുണ്ട്‌.

മറ്റൊരു മുഖ്യവിഷയം കേന്ദ്രത്തിന്റെ പരിഗണനയ്‌ക്കായി വയ്‌ക്കുന്നത്‌ കെ.എസ്‌.ആര്‍.ടി.സിയെ സംബന്ധിക്കുന്നതാണ്‌. പൊതുഗതാഗത സംവിധാനമായ കെ.എസ്‌.ആര്‍.ടി.സി. ഇന്ന്‌ മരണത്തിനും ജീവിതത്തിനുമിടയിലാണ്‌. കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സിയുടെ അന്ത്യം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ്‌ അതിന്‌ സാരഥ്യം നല്‍കുന്നവര്‍ കട്ടായമായി പറയുന്നത്‌. ഇന്ത്യയില്‍ തന്നെ ഏറ്റവും പഴക്കമുള്ള സര്‍ക്കാരുടമസ്ഥതയിലുള്ള ബസ്‌ കമ്പനിയാണിത്‌. തിരുവിതാംകൂര്‍ഭരണകൂടം കേരളം രൂപംകൊള്ളുന്നതിനും സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുന്‍പ്‌ സ്ഥാപിച്ചതാണിത്‌. 1938 ഫെബ്രുവരി 20 ന്‌ മഹാരാജാവ്‌ കന്നിയാത്രക്കാരനായി ഉദ്ഘാടനം ചെയ്യപ്പെട്ട സംവിധാനം പ്രത്യേക നിയമത്തിന്‍കീഴില്‍ 1965 ഏപ്രില്‍ ഒന്നിന്‌ സ്വയംഭരണ സ്ഥാപനമായി. അറുപത്‌ ബസ്സുമായി തുടങ്ങിയ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഇപ്പോള്‍ 4700 ല്‍ കൂടുതല്‍ബസുകളുണ്ട്‌. മുപ്പതിനായിരത്തിലധികം ജീവനക്കാരുള്ള കെ.എസ്‌.ആര്‍.ടി.സി. ലാഭനഷ്ടം നോക്കി മാത്രം പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ല. എന്നുകരുതി നഷ്ടത്തിന്റെ പട്ടികമാത്രം നിരത്തിമുന്നോട്ടുപോകാനും സാധ്യമല്ല. ഒരുകാലത്ത്‌ ജീവനക്കാരുടെ താന്തോന്നിത്തവും അഹന്തയുമൊക്കെ സ്ഥാപനത്തിന്‌ പേരുദോഷം സൃഷ്ടിച്ചെങ്കില്‍ ഇന്നങ്ങനെയല്ല. ജീവനക്കാരുടെ പ്രവര്‍ത്തനവും പേരുദോഷവുമല്ല കെ.എസ്‌.ആര്‍.ടി.സിയെ നാശോന്മുഖമാക്കുന്നത്‌; മറിച്ച്‌ സര്‍ക്കാരുകളുടെ തലതിരിഞ്ഞ നടപടികള്‍ കൊണ്ടുമാത്രമാണ്‌.

ഏറ്റവുമൊടുവില്‍ പ്രതിമാസം 90 കോടി രൂപ നഷ്ടത്തിലാണ്‌ കെ.എസ്‌.ആര്‍.ടി.സിയുടെ യാത്ര. ഇന്ധനവിലയാണ്‌ നഷ്ടം കുത്തനെകൂട്ടിയത്‌. ഇനി ഒരിക്കല്‍ക്കൂടി വില ഉയര്‍ന്നാല്‍ നഷ്ടം നൂറുകോടിയാവും. 55 കോടി രൂപ ശമ്പളത്തിനും 32 കോടി രൂപ പെന്‍ഷനുംനീക്കിവയ്‌ക്കേണ്ട കെ.എസ്‌.ആര്‍.ടി.സിയില്‍ നിന്നു കൂടിയവിലയാണ്‌ എണ്ണക്കമ്പനികള്‍ ഈടാക്കുന്നത്‌. സൂപ്പര്‍ ടാക്സും സര്‍വീസ്‌ ടാക്സും ചേര്‍ത്ത്‌ സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം പിഴിയുന്നത്‌ 260 കോടിയാണ്‌. അധികനികുതി ഒഴിവാക്കിത്തരണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ധനവകുപ്പാണ്‌ തടസം. വിലകുറച്ച്‌ ഡീസല്‍ നല്‍കാമെന്ന്‌ സ്വകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും അതനുവദിക്കാന്‍ തയ്യാറല്ല. ഈ സ്ഥാപനം തകരുന്നെങ്കില്‍ തകരട്ടെ എന്ന ചിന്ത ആരുടെയൊക്കെയോ തലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്‌. കേരളത്തിന്‌ വേണ്ടാത്തത്‌ കേന്ദ്രം സംരക്ഷിക്കുമെന്ന്‌ ഒരുറപ്പുമില്ല.

ദല്‍ഹി ദൗത്യത്തിന്‌ കേരള മന്ത്രിമാര്‍ വേറെയും ഒരുപാട്‌ കാര്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. അതിന്‌ കേരളഭരണകൂടം ഒന്നടങ്കം ദല്‍ഹിയിലേക്ക്‌ ചെല്ലേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌. എട്ട്‌ കേന്ദ്രമന്ത്രിമാര്‍ കേരളീയരായുണ്ട്‌. കേരളത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിക്കാനും നേടിയെടുക്കാനും അവര്‍ക്ക്‌ ബാധ്യതയില്ലേ? മന്ത്രിസഭയില്‍ അവരുടെ സാന്നിധ്യം എന്തിനാണെന്ന ചോദ്യം ഉയരേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്‌. കേരളവും കേന്ദ്രവും ഒരേകക്ഷിഭരിച്ചാലേ ചേലാകൂ എന്ന്‌ പാടിനടന്നവരുടെ നാക്കിറങ്ങിപ്പോയ അവസ്ഥയാണിപ്പോഴുള്ളത്‌. കേരളം കെഞ്ചുകയല്ല, നെഞ്ചുറപ്പോടെ നേടിയെടുക്കുകയാണ്‌ വേണ്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.