Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തൊഴുത്ത്‌ മാറ്റിക്കെട്ടിയാല്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 11:06 pm IST
inVicharam

ജ്യോതിഷത്തെ ആശ്രയിച്ചാല്‍ പിന്നെ അതിന്റെ വഴിയെ മാത്രമേ സഞ്ചരിക്കാനാകൂ. നടക്കണമെങ്കില്‍, നില്‍ക്കണമെങ്കില്‍, നോക്കണമെങ്കില്‍, ഇരിക്കണമെങ്കില്‍, കിടക്കണമെങ്കില്‍ എല്ലാറ്റിനും രാശിയും മുഹൂര്‍ത്തവും നോക്കിയെ ചെയ്യാന്‍ പറ്റൂ. ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ നേടിയെടുക്കുവാനും അതുവഴി മോക്ഷപ്രാപ്തിക്കും ആവശ്യമായ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ജ്യോതിഷം പോലെ സഹായിക്കുന്ന മറ്റൊരു ശാസ്ത്രമില്ലെന്നാണ്‌ ഇതിനെക്കുറിച്ച്‌ സാമാന്യവിവരമുള്ളവരുടെ വാദം. ഗ്രഹങ്ങളാലും നക്ഷത്രങ്ങളാലും നയിക്കപ്പെടാതെ, അവയില്‍ നിന്നുള്ള ഊര്‍ജ്ജത്തെ സ്വാംശീകരിച്ച്‌ ഉള്ളിലുള്ള പ്രപഞ്ച ചൈതന്യത്തെ കൂടുതല്‍ ജ്വലിപ്പിക്കുവാനും ആത്യന്തികമായി ആത്മസാക്ഷാത്കാരം നേടുവാനുള്ള പ്രായോഗിക പദ്ധതികള്‍ ജ്യോതിഷത്തിലുണ്ടത്രെ.
അതുകൊണ്ടുതന്നെ ജ്യോതിഷത്തിന്‌ ഒരു ആത്മീയതലമുണ്ട്‌ തന്നെ. പ്രശ്നങ്ങള്‍ അറിയാനും പ്രതിവിധി കണ്ടെത്താനും ഏറെപ്പേരാശ്രയിക്കുന്നത്‌ ഇന്നും ജ്യോതിഷത്തെയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. എന്നുകരുതി ഗ്രഹദോഷം പിടിപെട്ടവര്‍ ഗൃഹമാറ്റംകൊണ്ട്‌ രക്ഷപ്പെടുമോ? അങ്ങനെയെങ്കില്‍ ‘മച്ചിപ്പശുവിനെ തൊഴുത്തുമാറ്റി കെട്ടിയാല്‍ പ്രസവിക്കണമല്ലെ’.

ഇങ്ങനെ ഒരു സംശയമുയര്‍ന്നത്‌ സംസ്ഥാന സര്‍ക്കാരിന്റെ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്റെ ഗൃഹമാറ്റ വാര്‍ത്തകണ്ടപ്പോഴാണ്‌. നാല്‍പത്‌ ലക്ഷത്തോളം രൂപ ചെലവാക്കി മോടികൂട്ടിയ വീടായിരുന്നു തിരുവനന്തപുരം ജവഹര്‍നഗറില്‍ ചീഫ്‌ വിപ്പിനായി ഒരുക്കിയിരുന്നത്‌. ഒരുവര്‍ഷത്തിലധികം അവിടെ താമസിച്ചപ്പോള്‍ ഗൃഹദോഷം ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെട്ടു.

തിരുവനന്തപുരം ലോകോളേജിന്‌ സമീപത്തെ കൂറ്റന്‍ ബംഗ്ലാവിലേക്കാണ്‌ കഴിഞ്ഞദിവസം ജോര്‍ജ്‌ താമസം മാറിയത്‌. ചീഫ്‌ വിപ്പ്‌ ആകുന്നതിനു മുന്‍പു എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ മുറി ഉപയോഗിക്കാതെ തൈക്കാട്‌ ഗസ്തൗസിലായിരുന്നു ജോര്‍ജ്‌ താമസിച്ചിരുന്നത്‌. പിന്നീടാണ്‌ കവടിയാര്‍ ജവഹര്‍ നഗറിലെ വാടകവീട്‌ സര്‍ക്കാര്‍ തരപ്പെടുത്തി നല്‍കിയത്‌. ഈ വീടിന്‌ ഐശ്വര്യം പോരെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശം. തുടര്‍ന്നു ദിവസങ്ങള്‍ക്കു മുന്‍പ്‌ ജോര്‍ജ്‌ ഗസ്തൗസിലേക്ക്‌ തന്നെ താമസം മാറ്റി.

പുതിയ വീട്‌ വേണമെന്ന്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ പിഎംജിക്ക്‌ സമീപമുള്ള വീട്‌ കണ്ടെത്തി നല്‍കുകയായിരുന്നു. മുന്‍പു കുറച്ചുനാള്‍ മന്ത്രി മഞ്ഞളാംകുഴി അലി ഈ വീട്ടില്‍ താമസിച്ചിരുന്നു. ഒരു ജ്യോതിഷ മാസികയുടെ മുന്‍ എഡിറ്റര്‍ സമീപകാലത്ത്‌ ജോര്‍ജിന്റെ പ്രസ്‌ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ്‌ ജോര്‍ജിന്‌ ജ്യോതിഷത്തില്‍ വിശ്വാസം തുടങ്ങിയതത്രെ.

മാസങ്ങളായി ജോര്‍ജിന്റെ നാവില്‍ വികടസരസ്വതിയാണ്‌ വിളയാടുന്നത്‌. പറയുന്നതെല്ലാം വിവാദമാകുന്നു. ചെയ്യുന്ന ജോലിയൊന്നും ഫലം കാണുന്നില്ല. എന്നുമാത്രമല്ല വിപരീതമായി ഭവിക്കുകയും ചെയ്യുന്നു. പക്ഷേ ഇത്‌ വീടിന്റെ ഗൃഹത്തിന്റെ ദോഷമാണോ എന്ന്‌ നോക്കി സമയം കളയുന്നതെന്തിനാ? വീട്‌ മോടികൂട്ടിയത്‌ സ്വന്തം കീശയില്‍ നിന്നല്ല. സര്‍ക്കാരിന്റെ കാശല്ലെ? എന്നുവച്ചാല്‍ പൊതുജനത്തിന്റെ പണം. അത്‌ പാഴായാല്‍ ആര്‍ക്കാണ്‌ ഛേദം.

വീട്‌ മാറുന്നതിന്‌ മുന്‍പ്‌ ആരോരുമറിയാതെ ഒരുമാതിരി പരിഹാരക്രിയകളൊക്കെ നടത്തിനോക്കിയതാണ്‌. അതിലൊന്നായിരുന്നു മണ്ണാറശാലയില്‍ തുലാഭാരം. ഒരൊന്നൊന്നര മനുഷ്യനാണല്ലൊ ജോര്‍ജ്ജ്‌. തുലാഭാരം കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ പ്രതികരിച്ചത്‌ “ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ദോഷം തീര്‍ക്കാന്‍” എന്നാണ്‌.

മന്ത്രി കെ.സി.ജോസഫ്‌ സ്വന്തം മണ്ഡലത്തിലെ ഒരു കുടുംബക്ഷേത്രത്തിലെത്തി ഇളനീരുകൊണ്ട്‌ തുലാഭാരം നടത്തിയത്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌. മന്ത്രിയുടെ തൂക്കത്തിനൊത്ത്‌ ഇളനീര്‍ കിട്ടാത്ത നാടൊന്നുമല്ല ഇരിക്കൂര്‍. മണ്ഡലത്തിലെ മലയോരഗ്രാമമായ തവറൂല്‍. അവിടെ ഐടി വ്യവസായി പിലാക്കുന്നുമ്മല്‍ രാജേഷ്‌ നമ്പ്യാരുടെ കുടുംബത്തിന്റെ ദേവീക്ഷേത്രത്തില്‍ മന്ത്രി ജോസഫ്‌ ഇരുന്ന ത്രാസ്‌ താണുതന്നെ നിന്നു. മന്ത്രിയുടെ ‘വെയിറ്റ്‌’ ഇളനീരിനില്ലാതെപോയി. ഒടുവില്‍ മന്ത്രിയെ ത്രാസിലിരുത്തിയ വിരുതന്മാര്‍ പത്തുകിലോഗ്രാമിന്റെ ഒരു കട്ടികൂടി ഇളനീരിനൊപ്പം വച്ചാണ്‌ തൂക്കമൊപ്പിച്ചത്‌.
ഏതായാലും ജോസഫിന്റെ പ്രാര്‍ത്ഥനപോലെ ജോര്‍ജിന്റെ പ്രാര്‍ത്ഥന ഉമ്മന്‍ചാണ്ടിക്ക്‌ ഫലസിദ്ധി ഉണ്ടാക്കുമെന്ന്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്‌. ജോര്‍ജ്‌ അങ്ങനെയാണ്‌. പൂച്ചയെ എറിഞ്ഞപോലെ. തറയില്‍ വീഴുമ്പോള്‍ കാലുതന്നെയാണ്‌ നിലത്ത്‌. ഉമ്മന്‍ചാണ്ടിക്കുവേണ്ടി എന്തിന്‌ ജോര്‍ജ്ജ്‌ മണ്ണാറശാലയില്‍ തന്നെ പോയി എന്ന്‌ ചോദിക്കരുത്‌. മണ്ണാറശാലയില്‍ നാഗക്ഷേത്രമാണ്‌. നാഗത്തെ പ്രീതിപ്പെടുത്താനുള്ള പൂജകളും അനുഷ്ഠാനങ്ങളുമാണ്‌ മണ്ണാറശാലയില്‍. അതിപുരാതനവും അന്താരാഷ്‌ട്ര പ്രശസ്തവുമായ ക്ഷേത്രമാണിത്‌. 30000 ല്‍ പരം നാഗപ്രതിമകളുള്ള ഈ ക്ഷേത്രത്തില്‍ സന്താനഭാഗ്യത്തിനായി പ്രാര്‍ത്ഥിക്കാനെത്തുന്നവരാണധികവും. അതോടൊപ്പം നാഗകോപത്തില്‍ നിന്നും ഭയത്തില്‍ നിന്നും മോചനം നേടാനും, പാമ്പിനെ സ്വപ്നം കാണുന്നവരും ഉപദ്രവം നേരിടുന്നവരും ചിലപ്പോള്‍ താന്‍തന്നെ പാമ്പായി സ്വപ്നം കാണുന്നവരുമെല്ലാം നാഗപ്രീതി നേടാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്‌. ജോര്‍ജിന്റെ ഭയവും പ്രാര്‍ത്ഥനയും ഏതായിരിക്കുമെന്നറിയില്ല.

കവടിയാറിലെ വീട്‌ വിട്ട്‌ മൂന്നുനില മന്ദിരത്തിലേക്ക്‌ താമസം മാറുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രവര്‍ദ്ധിക്കുമെന്നാരും ജോര്‍ജിനോട്‌ ചോദിച്ചേക്കരുത്‌. ഇങ്ങനെ വിലകൂടിയ വാടകവീട്ടില്‍ താമസിക്കുന്ന ആദ്യത്തെ ആളുമല്ല പി.സി.ജോര്‍ജ്‌. പി.സി.ജോര്‍ജിന്റെ തൂക്കവും വണ്ണവുമുള്ള ഇന്നത്തെ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ഇടത്‌ ഭരണത്തില്‍ മൊഞ്ചുള്ള വകുപ്പിന്റെ അധിപനായിരുന്നല്ലൊ. കോടിയേരി ബാലകൃഷ്ണന്‌ ജ്യോതിഷത്തിലും ദൈവത്തിലും വിശ്വാസമുണ്ടെന്ന്‌ പറയാന്‍ ബുദ്ധിമുട്ടാണ്‌. നിയമസഭാംഗമായും മന്ത്രിയായും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍പോലും തയ്യാറല്ലാത്ത കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ ഒരമ്പലത്തിലും തുലാഭാരം നടത്താനോ വെടിവഴിപാട്‌ കഴിക്കാനോ ചെന്നതായി കേട്ടിട്ടില്ല. പക്ഷേ മന്ത്രിയായിരിക്കെ കാടാമ്പുഴ ഭഗവതിക്ഷേത്രത്തില്‍ അദ്ദേഹത്തിനായി പൂമൂടല്‍ ചടങ്ങ്‌ നടത്തിയതായുള്ള വാര്‍ത്ത ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്‌. അതെന്തിനാണിവിടെ ഇപ്പോള്‍ എന്ന സംശയം സ്വാഭാവികമാണ്‌.

ജോര്‍ജിനെപോലെതന്നെ കോടിയേരിയും ഒരു കൂടുവിട്ട്‌ കൂടുമാറല്‍ നടത്തി വിവാദത്തില്‍പ്പെട്ടതാണ്‌. കോടിയേരിക്കായി കവടിയാറിലെ ‘മന്‍മോഹന്‍ ബംഗ്ലാവാണ്‌’ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്‌. ആഭ്യന്തരമന്ത്രിയായിരിക്കെ കരുണാകരന്‍ താമസിച്ച്‌ കുടുങ്ങിയ വീട്‌. 18 ലക്ഷം രൂപ മോടികൂട്ടാന്‍ ചെലവാക്കിയിട്ടാണ്‌ കോടിയേരി അങ്ങോട്ട്‌ താമസത്തിനെത്തിയത്‌. താമസം തുടങ്ങിയപ്പോള്‍ 18 ലക്ഷത്തിന്റെ വിവാദം മാത്രമല്ല പിന്നെയും ഒരുപാട്‌ പൊല്ലാപ്പ്‌. കുടുംബംപോലും വിവാദത്തില്‍പ്പെട്ടു. കോടിയേരി ജ്യോത്സ്യനെ സമീപിച്ചിരിക്കില്ലെന്നുറപ്പാണ്‌. എല്ലാറ്റിനും ഒരു മറുമരുന്നുണ്ടല്ലൊ. പൂമൂടല്‍ ചടങ്ങ്‌ നടത്തിയതുപോലെ ആരോ ജ്യോതിഷിയെ കണ്ടിരിക്കാം. കണ്ടെത്തിയ വിവരം ധരിപ്പിച്ചിരിക്കാം. ഏതായാലും അതിലെല്ലാം വിശ്വസിക്കുന്നവരുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം വീടുമാറി. 18 ലക്ഷം മുടക്കിയ വീട്‌ വേണ്ടെന്ന ആദര്‍ശാധിഷ്ഠ നിലപാടെടുത്ത്‌ സര്‍ക്കാരിന്റെ സ്വന്തം ബംഗ്ലാവ്‌ ഉപേക്ഷിച്ച്‌ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക്‌. വാടക പ്രതിമാസം 90000 രൂപ മാത്രം! വാടക സര്‍ക്കാര്‍ കൊടുക്കുന്നതാകയാല്‍ വേവലാതി ലവലേശമില്ലാതെ കിടന്നുറങ്ങാം.

ഏടാകൂടംപിടിച്ച മന്ത്രിഭവനങ്ങള്‍ പണ്ടും കേരളത്തിലുണ്ടായിരുന്നു. അതിലൊന്നാണ്‌ ജഗതിയിലെ ‘കല്‍പന’ സര്‍ക്കാരിന്റെ സ്വന്തം കെട്ടിടം. കല്‍പനയെ പേടിച്ച്‌ മന്ത്രിമാരാരും അങ്ങോട്ട്‌ ചെല്ലാത്ത സ്ഥിതിയുണ്ടായി. പി.കെ.വേലായുധന്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ചത്‌ കല്‍പനയിലാണ്‌. മരപ്പട്ടിയുടെ രൂപത്തിലായിരുന്നു അന്ന്‌ കാലക്കേട്‌ വന്നുകൊണ്ടിരുന്നത്‌. മരപ്പട്ടികള്‍ക്കിടയില്‍ കഴിയേണ്ടിവന്ന വേലായുധന്‌ പിന്നെ മത്സരിച്ച്‌ ജയിക്കാനോ മന്ത്രിയാകാനോ സാധിച്ചിട്ടേയില്ല. രഘുചന്ദ്രബാല്‍ മന്ത്രിയായിരിക്കെ ഇവിടെ താമസിച്ച്‌ പൊല്ലാപ്പ്‌ പിടിച്ചു. അഴിമതിക്കേസില്‍പ്പെട്ട്‌ വല്ലാണ്ട്‌ കഷ്ടപ്പെട്ടു.
അതിനുശേഷം രഘുചന്ദ്രബാലിന്‌ ജയിച്ച്‌ കേറി തിളങ്ങാന്‍ കഴിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റായ പി.എസ്‌.ശ്രീനിവാസന്‍ അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ചുതന്നെ ‘കല്‍പന’യില്‍ തങ്ങി. അത്‌ പക്ഷേ ശ്രീനിവാസന്റെ മന്ത്രിക്കസേരയിലെ അവസാനത്തെ ഊഴമായത്‌ വിശ്വാസികളെ അമ്പരപ്പിച്ചിട്ടുണ്ടാകാം. എന്നിട്ടും നാലകത്ത്‌ സൂപ്പി ധൈര്യംകാട്ടി. രണ്ടും കല്‍പിച്ച്‌ സൂപ്പി കല്‍പനയില്‍ കാലെടുത്തുവച്ചു. അതോടെ കൂട്ടിനുകിട്ടി വിവാദങ്ങളും. മന്ത്രിയായിരിക്കെ കടുത്ത അസുഖങ്ങള്‍ പിടിപെട്ട സൂപ്പി അവിടെ വിട്ടശേഷമാണ്‌ മനസമാധാനത്തോടെ കിടന്നുറങ്ങിയതെന്നാണ്‌ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്‌.

മന്ത്രിയായിരിക്കെ പി.ആര്‍.കുറുപ്പ്‌ താമസിച്ചത്‌ തൈക്കാട്‌ ഹൗസിലാണ്‌. ദൈവാനുഗ്രഹങ്ങളും ജ്യോതിഷവും സര്‍വോപരി കളരിയുമെല്ലാം വശമുള്ള കുറുപ്പ്‌ ബംഗ്ലാവിന്റെ കവാടം മാറ്റിസ്ഥാപിച്ച്‌ ദോഷം മാറ്റി. ഇതൊന്നുമില്ലാത്തവര്‍ ജ്യോതിഷികളെ ആശ്രയിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതാദ്യം ചെയ്തിരുന്നെങ്കില്‍ ഖജനാവിന്റെ നഷ്ടം ഒഴിവാക്കാമായിരുന്നു. കിട്ടേണ്ടത്‌ കിട്ടുംവരെ കാത്തിരിക്കുകയാണ്‌ പലരും. ഭരിക്കപ്പെടുന്നവര്‍ മാത്രമല്ല, ഭരിക്കുന്നവരും.

കെ. കുഞ്ഞിക്കണ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.