Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയെ വെല്ലുവിളിച്ച്‌ ഉത്തരകൊറിയയുടെ മൂന്നാം ആണവപരീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 11:26 pm IST
inWorld

സോള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്‌ട്രങ്ങളുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണം നടത്തി. ജപ്പാനോട്‌ ചേര്‍ന്നുകിടക്കുന്ന വടക്കന്‍ ഹാംജ്യോംഗ്‌ പ്രവിശ്യയിലെ ആണവനിലയത്തിന്‌ സമീപമാണ്‌ പരീക്ഷണം നടന്നത്‌. ആണവപരീക്ഷണം നടത്തിയെന്നും വിജയകരമായിരുന്നെന്നും ഉത്തരകൊറിയയുടെ കേന്ദ്രവാര്‍ത്താ ഏജന്‍സികളും സ്ഥിരീകരിച്ചു. ഉത്തരകൊറിയയുടെ നപടി ഐക്യരാഷ്‌ട്രസഭയേയും ദക്ഷിണകൊറിയ, ജപ്പാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളെയും പ്രകോപിപ്പിച്ചു. മുമ്പും വിവിധ രാജ്യങ്ങളുടെ എതിര്‍പ്പ്‌ മറികടന്ന്‌ 2006ലും 2009ലും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു.

ഉത്തരകൊറിയയില്‍ അസാധാരണമായി അനുഭവപ്പെട്ട ഭൂചലനം ആണവപരീക്ഷണത്തിന്റെ ഫലമാണെന്ന്‌ അയല്‍രാജ്യങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഭൂചലനങ്ങള്‍ പതിവില്ലാത്ത ഉത്തരകൊറിയയില്‍ ആണവപരീക്ഷണത്തിന്റെ പ്രതിഫലനമായാണ്‌ ഭൂചലനമുണ്ടായതെന്ന്‌ വിവിധ രാജ്യങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന്‌ ഉത്തരകൊറിയയുടെ ആണവറിയാക്ടറിന്റെ സമീപത്തായാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ ഐക്യരാഷ്‌ട്രസുരക്ഷാസമിതി കണ്ടെത്തുകയായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്‌ കൃത്രിമ സ്വഭാവമായിരുന്നെന്ന്‌ അമേരിക്കന്‍ ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്‌ വൃത്തങ്ങള്‍ പറഞ്ഞു.
ഭചലനം ആണവപരീക്ഷണത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ദക്ഷിണകൊറിയയും രംഗത്തുവന്നു. ആരോപണങ്ങളോട്‌ ആദ്യം പ്രതികരിക്കാതിരുന്ന ഉത്തരകൊറിയ പിന്നീട്‌ ആണവപരീക്ഷണം നടത്തിയകാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാപ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണ്‌ ഉത്തരകൊറിയ നടത്തിയതെന്ന്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. യുഎന്‍ പ്രമയത്തിന്റെ ലംഘനവും അംഗീകരിക്കാനാകാത്ത ഭീഷണിയുമാണ്‌ ഉത്തരകൊറിയയുടേതെന്ന്‌ ദക്ഷിണകൊറിയ പ്രതികരിച്ചു.

ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാസമിതി അടിയന്തരയോഗം ചേരണമെന്നും ദക്ഷിണകൊറിയ ആവശ്യപ്പെട്ടു. ഉത്തരകൊറിയ വീണ്ടും ഉടന്‍ ആണവപരീക്ഷണം നടത്തുമെന്ന്‌ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ച്‌ ജനുവരിയില്‍ ഉത്തരകൊറിയ ചിലസൂചനകളും നല്‍കിയിരുന്നു.

2012 ഡിസംബറില്‍ റോക്കറ്റ്‌ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്ക്‌ മേല്‍ അമേരിക്ക ശക്തമായ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ്‌ മൂന്നാമത്തെ ആണവപരീക്ഷണം. പരീക്ഷണം നടത്തുന്നതിനെ ജപ്പാന്‍ ശക്തമായി എതിര്‍ത്തിരുന്നെന്നും പരീക്ഷണം അപലപനീയമാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ എയ്ബ്‌ പ്രതികരിച്ചു.

എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി നടത്തിയ ആണവപരീക്ഷണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമാണെന്നാണ്‌ ഉത്തരകൊറിയയുടെ വാദം. ഉപരോധങ്ങള്‍ വക വയ്‌ക്കാതെ രാജ്യം ആണവപദ്ധതികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങ്‌ ഉന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പ്രധാനമായും അമേരിക്കയെ ലക്ഷമാക്കിയാണ്‌ ഉത്തരകൊറിയയുടെ ആണവപദ്ധതികള്‍. എന്നാല്‍ ഉത്തരകൊറിയ നടത്തുന്ന പ്രകോപനം രാജ്യം ഒറ്റപ്പെടുന്നതിലേക്ക്‌ മാത്രമേ വഴി വയ്‌ക്കുകയുള്ളു എന്നാണ്‌ അമേരിക്കയുടെ പ്രതികരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.