Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആറന്മുള നെല്‍വയല്‍ നീര്‍ത്തടം നികത്തരുത്‌; എന്തുകൊണ്ട്‌?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 10:33 pm IST
inVicharam

ജന്മഭൂമി വായനക്കാര്‍ ആറന്മുള വിമാനത്താവളം സംബന്ധിച്ച്‌ ഉന്നയിച്ച വിവിധ സംശയങ്ങള്‍ക്ക്‌ പ്രക്ഷോഭം നയിക്കുന്ന ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി നല്‍കുന്ന ഉത്തരങ്ങള്‍ ഇന്നുമുതല്‍

ചോദ്യം: ആറന്മുളയില്‍ ഒരു വിമാനത്താവളം നിര്‍മിച്ചാല്‍ നാട്ടില്‍ വികസനം ഉണ്ടാവില്ലേ?

– പി. ബാലകൃഷ്ണന്‍, കോഴഞ്ചേരി.

ഉത്തരം: നാടിന്റെ വികസനം വിമാനത്താവളത്തിലധിഷ്ഠിതമാണെന്ന വാദം വികലവും വസ്തുതാവിരുദ്ധവുമാണ്‌. വിമാനത്തില്‍ യാത്ര ചെയ്യുന്ന സമ്പന്ന വര്‍ഗ്ഗത്തിന്‌ പ്രയോജനം കിട്ടുമെന്നത്‌ ശരി തന്നെ. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ വളരെ നേരിയ ശതമാനം മാത്രമേയുള്ളൂ. ഇവര്‍ക്ക്‌ നെടുമ്പാശ്ശേരിയിലോ തിരുവനന്തപുരത്തോ പോകുന്നതുമൂലം യാത്രക്ക്‌ വേണ്ടിവരുന്ന പണവും സമയവും ആറന്മുള വിമാനത്താവളംവഴി യാത്രചെയ്താല്‍ ലാഭിക്കാനാവും. അതുകൊണ്ട്‌ ആറന്മുള വികസിക്കുന്നതെങ്ങനെ? സാധാരണക്കാരന്‌ വേണ്ടത്‌ അടിസ്ഥാന സൗകര്യങ്ങളാണ്‌. റോഡ്‌, റയില്‍, ആഹാരം, കൃഷി, തൊഴില്‍ തുടങ്ങി പൊതുജന സമൂഹത്തെ ദൈനംദിനം ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകണം. പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിംഗ്‌ മാളും വിമാനത്താവളവും വന്നാല്‍ വികസനമാകുമെങ്കില്‍ കരിപ്പൂരും നെടുമ്പാശ്ശേരിയിലും ഉണ്ടായ വികസനമെന്തെല്ലാമെന്ന്‌ വികസന വാദികള്‍ വ്യക്തമാക്കട്ടെ. മറ്റ്‌ നാടുകളില്‍ നിന്ന്‌ വിമാനത്തില്‍ എത്തുന്നവര്‍ വന്‍ വ്യവസായങ്ങള്‍ ആറന്മുളയില്‍ തുടങ്ങുമെങ്കില്‍, തിരുവനന്തപുരത്തോ നെടുമ്പാശ്ശേരിയിലോ വന്നിറങ്ങി അവര്‍ക്ക്‌ ആ വക സംരംഭങ്ങള്‍ തുടങ്ങാവുന്നതേയുളളൂ. മറ്റു സംസ്ഥാനങ്ങളില്‍ വികസനപദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത്‌ വിമാനത്താവളം നിര്‍മിച്ചല്ല. 600 കി.മീ. മാത്രം നീളമുള്ള കേരളം വികസിക്കാന്‍ നാല്‌ വിമാനത്താവളം പോരെ? കേരളത്തിന്റെ അത്രയും വലിപ്പമുള്ള മുംബൈയില്‍ വിമാനത്താവളം രണ്ട്‌ എണ്ണമേയുള്ളൂ. ഒരു ഇന്റര്‍നാഷണലും ഒരു ഡൊമസ്റ്റിക്കും. വികസിത സംസ്ഥാനമായ ഗുജറാത്തിന്‌ കേരളത്തിന്റെ മൂന്ന്‌ ഇരട്ടി വലിപ്പമുണ്ട്‌. പക്ഷേ അന്താരാഷ്‌ട്ര വിമാനത്താവളം അവിടെ ഒരെണ്ണമേയുള്ളൂ. ഡൊമസ്റ്റിക്‌ 4 എണ്ണവും.

ചോദ്യം: പൈതൃകഗ്രാമത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്‌ വളര്‍ച്ചയുടെ ലക്ഷണമല്ലേ? – പി.പി.അശോകന്‍, തിരുവല്ല.

ഉത്തരം: പൈതൃകഗ്രാമം തനിപഴഞ്ചനും വ്യവസായ മേഖല പരിഷ്കൃതവുമാണെന്ന ധാരണ പലര്‍ക്കുമുണ്ട്‌. പൈതൃകം എന്നത്‌ കൃത്രിമമായി ഉണ്ടാക്കിയതല്ല. അത്‌ തലമുറകള്‍ കൈമാറി ഇന്നത്തെ സമൂഹത്തിന്‌ ലഭിച്ച വരപ്രസാദമാണ്‌. പണവും സമ്പത്തും കൊണ്ട്‌ മാത്രം നാട്‌ നിലനില്‍ക്കില്ല. സംസ്ക്കാരവും പാരമ്പര്യവും വഴി ഹൃദയാന്തരാളങ്ങളില്‍ ജ്വലിക്കുന്ന അഭിനിവേശവും വികാരവുമാണ്‌ ഒരു ജനതയുടെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നത്‌. ആറന്മുളയുടെ സമ്പത്ത്‌ നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലുകളും പമ്പാനദിയും പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയുമാണ്‌. ഇവയില്‍ ജനങ്ങളുടെ വികാരവും വിശ്വാസവും തുടികൊട്ടുന്നു. വ്യവസായ മേഖലയില്‍ വികാരത്തിനും വിശ്വാസത്തിനും സ്ഥാനമില്ല. ലാഭക്കൊതിയും കച്ചവടക്കണ്ണും മാത്രമേയുള്ളൂ. നെല്‍വയലും നീര്‍ത്തടവും ഒരു സംസ്കൃതിയുടെ കളിത്തൊട്ടിലുകളാണ്‌. വ്യവസായ മേഖല ഉപഭോഗതൃഷ്ണയുടെ കുപ്പത്തൊട്ടിയും! പഴയതിനെ നശിപ്പിക്കുന്നതല്ല പരിഷ്ക്കാരം, മറിച്ച്‌ നന്മയെ സ്വീകരിച്ച്‌ വളര്‍ച്ച പ്രാപിക്കലാണ്‌. വയലിന്റെ നന്മയെ മണ്ണിട്ടുമൂടി നാടിന്‌ മുഴുവന്‍ വരള്‍ച്ച സംഭാവന ചെയ്യുന്നത്‌ ഒരു വ്യവസായമായി കാണുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്‌ കഴിയുന്നത്‌. മണ്ണ്‌ തുരന്ന്‌ വെള്ളമെടുത്ത്‌ കുപ്പിയിലാക്കി വില്‍ക്കുന്നത്‌ വ്യവസായമാണ്‌. അതേസമയം, ഇടതൂര്‍ന്ന മരങ്ങളും കാവുകളും നീര്‍ത്തടവും കൊണ്ട്‌ പ്രകൃതി ഭൂമിയുടെ ജലവിതാനം സമ്പന്നമാക്കുന്നതാണ്‌ നമ്മുടെ പൈതൃകം. ഇതാണു വ്യവസായവും പൈതൃകവും തമ്മിലുള്ള വ്യത്യാസം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.