Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്വാഗതാര്‍ഹമായ നിയമ നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2013, 10:59 pm IST
inVicharam

സ്ത്രീപീഡന കേസുകള്‍ പരിഗണിക്കാന്‍ ഒരു ഡിവിഷന്‍ ബെഞ്ചും ഒരു സിംഗിള്‍ ബെഞ്ചും ഹൈക്കോടതിയില്‍ രൂപീകരിച്ചു. ജസ്റ്റിസുമാരായ പി.ആര്‍.രാമചന്ദ്രന്‍ നായര്‍, എ.പി.രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചും ജസ്റ്റിസ്‌ ഭവദാസന്‍ ഉള്‍പ്പെടുന്ന സിംഗിള്‍ബെഞ്ചുമാണ്‌. സ്ത്രീകള്‍ക്കെതിരായ പ്രത്യേക ബെഞ്ച്‌ രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി ഇന്ത്യയ്‌ക്ക്‌ മാതൃകയായി. സ്ത്രീപീഡന കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും വിചാരണ മൂന്നുമാസം കൊണ്ട്‌ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കണമെന്നും സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും ഉത്തരവിറക്കാനിരിക്കെയാണ്‌ കേരളത്തിന്റെ നടപടി എന്നത്‌ ശ്രദ്ധേയമാണ്‌. സ്ത്രീകള്‍ക്ക്‌ നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും തടയുന്നതിനുള്ള നിയമം ഇന്ന്‌ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പാസ്സാക്കാനുള്ള കരടുബില്ലിന്‌ മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയും ചെയ്തു. “വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണബില്‍ 2013” വനിതകള്‍ക്കെതിരായ ഗാര്‍ഹികവും സാമൂഹികവുമായ പീഡനങ്ങള്‍ക്കും പീഡനശ്രമങ്ങള്‍ക്കും എതിരെ നടപടി ഉറപ്പുവരുത്താനും സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. പീഡനത്തിന്‌ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ നല്‍കും. പീഡനം മൂലം സ്ത്രീ മരിക്കാനിടയായാല്‍ ജീവപര്യന്തവും പിഴയുമാണ്‌ ശിക്ഷ. പീഡിപ്പിക്കപ്പെട്ട സ്ത്രീ ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്ക്‌ ശിക്ഷ ലഭിക്കും. ബോധപൂര്‍വവും അപമര്യാദയോടെയുള്ള, വനിതകളുടെ അന്തസ്സിന്‌ ക്ഷതമേല്‍പ്പിക്കുന്ന ഏതൊരു പ്രവൃത്തിയും പീഡനമായി കണക്കാക്കും. വാക്കുകളിലൂടെയോ രേഖാമൂലമോ ഇലക്ട്രോണിക്‌ ഉപകരണത്തിലൂടെയോ പ്രലോഭിപ്പിക്കുന്നതും ലൈംഗിക ചേഷ്ടകളും ആംഗ്യങ്ങളും പദപ്രയോഗങ്ങളും പീഡനത്തിന്റെ നിര്‍വചനത്തില്‍ വരും.

അശ്ലീല വസ്തുക്കളോ, അശ്ലീല സാഹിത്യമോ കാണിക്കുക, അപമാനിക്കാന്‍ വേണ്ടി ശരീരഭാഗങ്ങളെപ്പറ്റി കമന്റ്‌ പറയുക, എസ്‌എംഎസ്‌, ഫോണ്‍ കോള്‍, വീഡിയോഗ്രാഫി തുടങ്ങിയവയിലൂടെ ശബ്ദമോ ചിത്രമോ ശബ്ദരേഖയോ ശേഖരിച്ച്‌ മോര്‍ഫിംഗ്‌ നടത്തി പ്രചരിപ്പിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിക്കും. പൊതു വാഹനത്തില്‍ പീഡനം നടന്നാല്‍ വാഹനത്തിന്റെ ചുമതലയുള്ളയാള്‍ പോലീസില്‍ അറിയിച്ചില്ലെങ്കില്‍ മൂന്നുമാസം വരെ തടവും പിഴയും ശിക്ഷ വിധിക്കാം. പോലീസ്‌ സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കുമ്പോള്‍ വനിതാ ഓഫീസര്‍ എഴുതി എടുക്കണം. പീഡനോദ്ദേശ്യത്തോടെ ഫോട്ടോകളോ, ശബ്ദരേഖയോ പോലുള്ളവ കൈവശം വച്ചാലും ശിക്ഷാര്‍ഹമാണ്‌. ഇരകളുടെ ഇഷ്ടപ്രകാരമുള്ള സ്ഥലത്തുവച്ചുമാത്രം കുറ്റാന്വേഷണവും വിചാരണയും സ്വകാര്യമായി നടത്തേണ്ടതാണ്‌. ശിക്ഷ വിധിക്കുമ്പോള്‍ നഷ്ടപരിഹാരം, ഇരയായ വനിതയ്‌ക്കോ അവകാശിക്കോ നല്‍കാന്‍ ഉത്തരവിടാം മുതലായ നിര്‍ദ്ദേശങ്ങളാണ്‌ കരടുബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭയില്‍ ഈ ബില്‍ അവതരിപ്പിക്കാനാണ്‌ ഉദ്ദേശ്യം. പ്രത്യേക കോടതി സ്ഥാപിക്കുക, സ്ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുക മുതലായ നടപടി വഴി കേരളം ചരിത്രത്തിലിടം നേടുകയാണ്‌. സ്ത്രീപീഡനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക്‌ സ്വന്തം വീട്ടിലോ പൊതുസ്ഥലങ്ങളിലോ വാഹനങ്ങളിലോ ഒന്നും സുരക്ഷിതത്വമില്ലാത്ത അവസ്ഥ സംജാതമായിരിക്കെ ഇങ്ങനെ ഒരു നിയമം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.