Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇലക്ട്രോണിക്ക്‌ ടിക്കറ്റ്‌ മെഷീന്‍ ലഭ്യമായില്ല കെഎസ്‌ആര്‍ടിസി സിറ്റിസര്‍വ്വീസുകള്‍ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 10:30 pm IST
inErnakulam

പള്ളുരുത്തി: വാര്‍ഷിക മെയിന്റനന്‍സിനു നല്‍കിയ ഇലക്ട്രോണിക്‌ ടിക്കറ്റ്‌ മെഷീന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ സിറ്റി സര്‍വ്വീസുകള്‍ മുടങ്ങി. ഏതാനും ദിവസങ്ങളായിത്തുടരുന്ന പ്രതിസന്ധിമൂലം ജനം കടുത്തദുരിതത്തിലായി. കൊച്ചിനഗരത്തില്‍ നടന്ന ബസ്‌ സമരം മൂലം ദുരിതം അനുഭവിച്ച യാത്രക്കാരെ തുണക്കാന്‍ ഇത്തവണ തിരുകൊച്ചി സര്‍വ്വീസുകള്‍ ഇല്ലാതായതോടെ ജനം അക്ഷരാര്‍ത്ഥത്തില്‍ നെട്ടോട്ടത്തിലായിരുന്നു. എറണാകുളം നഗരത്തില്‍ നിന്നും 39 ഷെഡ്യുളുകളാണ്‌ തിരുകൊച്ചിക്കുള്ളത്‌. ഇതില്‍ ആറ്‌ ബസ്സുകള്‍ പമ്പയ്‌ക്കുപോയി. ശേഷിക്കുന്ന 33 എണ്ണത്തില്‍ അറ്റകുറ്റപ്പണിയിലുമാണ്‌ ചിലത്‌. ബാക്കിവരുന്ന ബസ്സുകളില്‍ ഭൂരിഭാഗത്തിന്റെയും ടിക്കറ്റ്‌ മെഷീനുകള്‍ സര്‍വ്വീസിനു നല്‍കിയിരിക്കുകയുമാണ്‌. സ്വകാര്യകമ്പനികള്‍ കരാര്‍ അനുസരിച്ച്‌ കെഎസ്‌ആര്‍ടിസിക്ക്‌ നല്‍കിയിട്ടുള്ള ഇടിഎം മെഷീനുകള്‍ പലതും തകരാറിലാണത്രെ. ഇതുമൂലം ടിക്കറ്റ്‌ റാക്കുമായിട്ടാണ്‌ കണ്ടക്ടര്‍മാര്‍ ജോലിചെയ്യുന്നത്‌. പുതുതായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ടിക്കറ്റ്‌ നല്‍കുമ്പോള്‍ തെറ്റുസംഭവിക്കുന്നുണ്ടെന്നും പറയുന്നു. ഇതുമൂലമാണ്‌ ഇടിഎം മെഷീനുകള്‍ കണ്ടക്ടര്‍മാര്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നത്‌. ചൊവ്വാഴ്ച ജോലിക്കെത്തിയ കണ്ടക്ടര്‍ മാരില്‍ചിലര്‍ കെഎസ്‌ആര്‍ടിസി അധികൃതരോട്‌ ഇടിഎം മെഷീന്‍ ഇല്ലാതെ ജോലിചെയ്യില്ലെന്ന്‌ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ യൂണിയന്‍ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും അറിയുന്നു. ജോലിക്കെത്തിയ കണ്ടക്ടര്‍മാര്‍ തിരിച്ചുപോവുകയും ചെയ്തു. ചൊവ്വാഴ്ച പശ്ചിമകൊച്ചിയില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്ക്‌ തുടര്‍ന്നതോടെ കെഎസ്‌ആര്‍ടിസിയുടെ സേവനം പ്രതീക്ഷിച്ച്‌ എത്തിയവര്‍ നിരാശയിലാവുകയായിരുന്നു. മെയിന്റനന്‍സിനു നല്‍കിയ ടിക്കറ്റ്‌ മെഷീനുകള്‍ തിരികെ വാങ്ങാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തിയിട്ടില്ലെന്ന്‌ തൊഴിലാളികള്‍ കുറ്റപ്പെടുത്തി. സ്വകാര്യ കമ്പനികള്‍ക്ക്‌ ലാഭമുണ്ടാക്കുന്നതിനുള്ള ശ്രമമാണ്‌ ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന്‌ ഇവര്‍ പറഞ്ഞു. കണ്ടക്ടര്‍ മാരുടെ അഭാവത്തില്‍ സര്‍വ്വീസ്‌ നടത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്കും ജോലിനഷ്ടപ്പെടുകയായിരുന്നു.

  • കെ.കെ.റോഷന്‍കുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Cricket

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

World

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.