Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റവന്യൂ ജില്ലാകായികമേള ഇന്ന്‌ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2012, 10:54 pm IST
inErnakulam

കോതമംഗലം: കായിക കേരളം ഉറ്റുനോക്കുന്ന എറണാകുളം റവന്യൂജില്ലാ കായികമേള ഇന്ന്‌ തുടക്കമാകും. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ തന്നെ ഇക്കുറിയും കോതമംഗലത്തുകാരുടെ പോരാട്ടമായിരിക്കും ശ്രദ്ധേയമാവുക.

കഴിഞ്ഞവര്‍ഷം ജില്ലയിലും, സംസ്ഥാനത്തും വിജയകിരീടം ചൂടിയതിന്റെ ആത്മവിശ്വാസവുമായാണ്‌ കോതമംഗലം മാര്‍ബേസില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഇത്തവണ കളത്തിലിറങ്ങുക. എന്നാല്‍ കഴിഞ്ഞ തവണ കിരീടം നഷ്ടപ്പെട്ടതിന്റെ വാശിയും കോതമംഗലം വിദ്യാഭ്യാസ ജില്ലമേളയില്‍ ശക്തമായ ആധിപത്യമുറപ്പിച്ചതിന്റെ ആത്മവിശ്വത്തില്‍ കിരീടം തിരിച്ചു പിടിക്കുമെന്ന പ്രതിജ്ഞയോടെയാണ്‌ കോതമംഗലം സെന്റ്‌ ജോര്‍ജ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ അങ്കത്തിനിറങ്ങുന്നത്‌.

കഴിഞ്ഞ ദിവസം നടന്ന കോതമംഗലം വിദ്യാഭ്യാസ ജില്ല കായികമേളയില്‍ 483 പോയിന്റ്‌ നേടി 32 പോയിന്റുകള്‍ കൂടുതല്‍ നേടി സെന്റ്‌ ജോര്‍ജ്‌ കരുത്ത്‌ തെളിയിക്കുകയായിരുന്നു. മാര്‍ബേസിലിന്‌ 451 പോയിന്റാണ്‌ ലഭിച്ചത്‌. റവന്യൂജില്ലയിലും സംസ്ഥാനത്തും വിജയം ആവര്‍ത്തിക്കുമെന്ന്‌ തികഞ്ഞ ആത്മവിശ്വാസത്തോടെ സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാനകായികാധ്യാപകനായ രാജുപോള്‍ മാസ്റ്റര്‍ ജന്മഭൂമിക്ക്‌ നല്‍കി പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. 35 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമടക്കം 74 കുട്ടികളാണ്‌ മത്സരിക്കുന്നത്‌. പോള്‍വാള്‍ട്ട്‌, ഹര്‍ഡില്‍സ്‌, ത്രോസ്‌ തുടങ്ങി എല്ലാ ഇനങ്ങളിലും ചാമ്പ്യന്‍ഷിപ്പ്‌ നിലനിര്‍ത്തും. പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ്‌ മറികടക്കുമെന്ന്‌ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഇതിനായുള്ള ചിട്ടയോടെയുള്ള അവസാന വട്ട കടുത്ത പരിശ്രമം പൂര്‍ത്തിയാക്കിയതായും ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്ക്‌ വിശ്രമദിനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ റവന്യൂജില്ലയിലും സംസ്ഥാനത്തും കഴിഞ്ഞ വര്‍ഷം നേടിയ ആധിപത്യം കടുത്ത മത്സരത്തിലൂടെ നിലനിര്‍ത്തുമെന്ന്‌ മാര്‍ബേസില്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്രധാനകായിക അധ്യാപകനായ ബാബു പറഞ്ഞു. ട്രാക്കിലും, ജമ്പ്സ്‌, ത്രോസ്‌ എന്നീ ഇനങ്ങളില്‍ കൂടുതല്‍ പോയിന്റുകള്‍ നേടും വിവിധ ഇനങ്ങളിലായി 73 കുട്ടികള്‍ മത്സരിക്കും. കിരീടം നിലനിര്‍ത്താനുള്ള അവസാനവട്ടപരിശീലനവും പൂര്‍ത്തിയായതായും സഹ അദ്ധ്യാപകരായ ഷിബിയും, സിബിയും തന്നോടൊപ്പം പടയൊരുക്കത്തിനായി ഉണ്ടായിരുന്നതായും ബാബു മാസ്റ്റര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.