Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അണിയൂര്‍ ശ്രീ ഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 08:39 pm IST
in Travel

തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം പഞ്ചായത്തിലാണ്‌ ചരിത്രപ്രസിദ്ധമായ അണിയൂര്‍ ശ്രീ ദുര്‍ഗാ ഭഗവതിക്ഷേത്രം. ചെങ്കാല്‍തൊഴല്‍ എന്ന അപൂര്‍വ ചടങ്ങിലൂടെ പ്രശസ്തിയാര്‍ജിച്ച ക്ഷേത്രം. വിദ്യാദിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ആദ്യ സംഗമംകൊണ്ട്‌ ധന്യമായ അണിയൂര്‍ ക്ഷേത്രം. അണികുശവൂര്‍ എന്നതില്‍നിന്നാണ്‌ അണിയൂര്‍ എന്ന്‌ ഈ സ്ഥലത്തിന്‌ പേരുണ്ടായതെന്നും കുശം എന്നാല്‍ ദര്‍ഭ എന്നും അത്‌ അണിയായി കാണപ്പെടുന്ന ഊര്‌ എന്നര്‍ത്ഥത്തിലാണ്‌ ഈ പേരുണ്ടായതെന്ന്‌ പഴമ. ഗുരുദേവന്റെ ജന്മസ്ഥലവും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഗുരുകുലവും സ്ഥിതിചെയ്യുന്നിടത്തുനിന്നും കുറച്ചുദൂരം മുന്നോട്ടുപോയാല്‍ ക്ഷേത്ര കമാനം കാണാം. മനോഹരമായ പ്രകൃതിദൃശ്യം കാഴ്ചവയ്‌ക്കുന്ന ക്ഷേത്ര പശ്ചാത്തലം. നടശാലയും നാലമ്പലവും ധ്വജവും ബലിക്കല്‍പ്പുരയുമുണ്ട്‌. ശ്രീകോവിലില്‍ ദേവി-ബാലദുര്‍ഗ. ശംഖും ചക്രവും ഇരുകൈകളിലും ഒരു കയ്യ്‌ അരക്കെട്ടിലൂന്നി മറ്റേ കൈ വരദവുമായുള്ള ചതുര്‍ഭുജയായ ഭഗവതി. കന്നിമൂലയില്‍ ഗണപതിയും ചുറ്റമ്പലത്തിനുപുറത്ത്‌ വടക്കു പടിഞ്ഞാറേ മൂലയില്‍ ധര്‍മശാസ്താവും ഉപദേവന്മാരായുണ്ട്‌.

ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഭക്തജനത്തിരക്കുണ്ട്‌. മണ്ഡലക്കാലത്ത്‌ നാല്‍പ്പത്തിയൊന്നുദിവസത്തെ കളമെഴുത്തും പാട്ടും നടക്കും. ക്ഷേത്രത്തിലെ വലിയമ്പലത്തില്‍ വച്ചാണ്‌ ഇതു നടക്കുക. സാധാരണ വഴിപാടുകള്‍ക്കു പുറമെ സന്താനഭാഗ്യത്തിനായി നടത്തിവരുന്ന പ്രധാന വഴിപാടാണ്‌ ചെങ്കാല്‍ തൊഴല്‍. അപൂര്‍വമായ ഇത്തരമൊരു ചടങ്ങുള്ള ഏക ക്ഷേത്രവുമാണിത്‌. ഭക്തജനങ്ങള്‍ സന്താനഭാഗ്യത്തിനായി ഈ വഴിപാട്‌ നേരും. ശിശു പിറന്ന്‌ ഒരു വര്‍ഷത്തിനുള്ളിലാണ്‌ ഈ ചടങ്ങ്‌ നടത്തുക. കുഞ്ഞിന്റെ വീട്ടില്‍ ചടങ്ങുകള്‍ ആരംഭിക്കും. ഒരു കോല്‍ നീളമുള്ള മൂന്ന്‌ കരിമ്പ്‌ കഷണങ്ങള്‍ ചേര്‍ത്തുകെട്ടി അതില്‍ കദളിക്കുലയും പഴുത്തപാക്കും വച്ചുകെട്ടിയത്‌ ഒരു ബാലന്‍ ചുമന്നുകൊണ്ടുപോകും. കൂടെ അഷ്ടമംഗല്യവുമായി ഒരു ബാലികയും കുഞ്ഞിനെ എടുത്തുകൊണ്ടു പിതാവും ക്ഷേത്രത്തിലേക്ക്‌ പോകും. പട്ടുകൊണ്ടൊരു പന്തല്‍ കുഞ്ഞിന്‌ തണലായി പിടിച്ചിരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തജനക്കൂട്ടം കൂടെയുണ്ടാകും. ക്ഷേത്രത്തിലെത്തി ചുറ്റമ്പലത്തിനു വെളിയില്‍ മൂന്നു പ്രദക്ഷിണം വച്ചശേഷം അകത്തു പ്രവേശിച്ച്‌ ശ്രീകോവിലിന്‌ ചുറ്റും മൂന്നുപ്രാവശ്യം വലംവയ്‌ക്കും. ഓരോ പ്രാവശ്യവും വലം വയ്‌ക്കുമ്പോഴും നടയ്‌ക്കു നേരെവരുമ്പോള്‍ ചുവന്ന കുഞ്ഞിക്കാലുകള്‍ ചേര്‍ത്ത്‌ ദേവിയെ കാണിച്ച്‌ തൊഴുന്നു. ദീപാരാധനയ്‌ക്കുശേഷം പിതാവ്‌ ഇരുപത്തിനാല്‌ പഴുക്കയും പന്ത്രണ്ട്‌ കെട്ട്‌ വെറ്റിലയും ക്ഷേത്ര നടയില്‍ സമര്‍പ്പിക്കും. ദേവിക്ക്‌ മുഴുക്കാപ്പ്‌ ചാര്‍ത്തിച്ച്‌ പായസ വഴിപാട്‌ നടത്തി അവര്‍ മടങ്ങുന്നു. മേടമാസത്തിലാണ്‌ ക്ഷേത്രത്തിലെ ഉത്സവം. അവിട്ടത്തിന്‌ കൊടിയേറി എട്ടുദിവസത്തെ ഉത്സവം കാര്‍ത്തികയ്‌ക്ക്‌ ആറാട്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.