Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിസര്‍ജ്ജ്യം വര്‍ഷിക്കുന്ന തൂലിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2012, 09:54 pm IST
inVicharam

ഭൂരിപക്ഷം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനെ നിന്ദിക്കുന്നതിലും അതിനെതിരെ ശബ്ദിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന ചിലരുണ്ട്‌. അവര്‍ ചെയ്യുന്നത്‌ നല്ലതല്ലെന്നും ഭൂരിപക്ഷ സമൂഹം അതിനെ അംഗീകരിക്കില്ലെന്നും അറിഞ്ഞുകൊണ്ടു തന്നെയാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥകള്‍ക്കെതിരു നിന്ന്‌ ചിലരുടെയെങ്കിലും ശ്രദ്ധയില്‍പ്പെടുക എന്നതാണ്‌ അവരുടെ ലക്ഷ്യം. ഏതിനോടും എതിരു നില്‍ക്കുന്ന സമീപനമാണ്‌ അവര്‍ക്കുണ്ടാകുക. അതൊരു സ്വഭാവമായി വളര്‍ന്ന്‌ അവരെ മൂടിക്കഴിയുമ്പോഴേക്കും അവര്‍ മാനസിക രോഗികളായി മാറുകയും ചെയ്യും. അപ്പോഴേക്കും നേരില്‍കാണുന്നതിനെയും അംഗികരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ അവരെത്തിയിട്ടുണ്ടാകും.

എഴുത്തുകാരില്‍ ഈ സ്വഭാവക്കാര്‍ ഏറെയുണ്ട്‌. മാവില്‍ നില്‍ക്കുന്ന മാങ്ങ എത്ര ഭംഗിയുള്ളതാണെന്ന്‌ ഭൂരിപക്ഷം അഭിപ്രായം പറയുമ്പോള്‍, ഛെ, അതു മാങ്ങയല്ല തേങ്ങയാണെന്ന്‌ സ്ഥാപിക്കാന്‍ ശാസ്ത്രത്തെയും സാഹചര്യത്തെയും ഒരു പോലെ കൂട്ടു പിടിക്കുന്നവര്‍. അരാജകവാദിയായും ദളിത്‌ സാഹിത്യകാരായു(സാഹിത്യത്തെ പലര്‍ക്കായി പകുത്തു നല്‍കുന്നവരാണിവര്ാ‍മൊക്കെ അവര്‍ സ്വയം പ്രഖ്യാപിക്കും. സമൂഹത്തിന്റെ സദാചാരബോധത്തെയും സത്യസന്ധതയെയും ജീവിത നിയമങ്ങളെയും അവര്‍ വെല്ലുവിളിക്കും. ആണിനും പെണ്ണിനും തമ്മിലുള്ള വ്യത്യാസങ്ങളെപ്പോലും അംഗീകരിക്കാന്‍ തയ്യാറാകാത്തവരുമാണത്തരക്കാര്‍.

അരാജകവാദികളുടെ കാലം കഴിയുകയും വംശനാശം സംഭവിക്കുകയും ചെയ്തെങ്കിലും എഴുത്തില്‍ അരാജകത്വം മനഃപ്പൂര്‍വ്വം കൊണ്ടുവരികയും ഭൂരിപക്ഷ സമൂഹം ആദരിക്കുന്നതിനെ നിന്ദിക്കുകയും ചെയ്യുന്നതിലൂടെ പെട്ടന്ന്‌ പ്രശസ്തിയിലേക്കെത്താന്‍ ശ്രമിക്കുന്ന ചിലരിപ്പോഴും ജീവിച്ചിരിക്കുന്നു. ഇവര്‍ എഴുതുന്നതില്‍ സാഹിത്യമുണ്ടാകില്ല. സാഹിത്യത്തിന്റെ മൂര്‍ച്ച ഇവരുടെ സൃഷ്ടികളിലുണ്ടാകില്ല. ഇവരെ കൊണ്ടു നടക്കുന്നതിലൂടെയും പിന്തുണയ്‌ക്കുന്നതിലൂടെയും ആനന്ദം അനുഭവിക്കുന്ന ചെറിയ സമൂഹത്തിന്റെ പിന്‍ബലത്തില്‍ അവര്‍ സ്വയം കരുതുന്നു, താന്‍ എഴുതുന്നതെല്ലാം ഉദാത്ത സൃഷ്ടികളാണെന്ന്‌. വൃത്തം അറിയാത്തവന്‍ വൃത്തത്തെ ലംഘിച്ച്‌ കവിത എഴുതിയാല്‍ അതു കവിതപോയിട്ട്‌ നല്ല വാക്കുകള്‍ പോലുമാകില്ലെന്ന്‌ അവര്‍ തിരിച്ചറിയുന്നില്ല.

സാഹിത്യമെന്ന വലിയ അകിടില്‍ നിന്ന്‌ ചോരമാത്രം ഊറ്റിക്കുടിക്കുന്ന കൊതുകുകളാണ്‌ അവര്‍. നമ്മുടെ ഇടയില്‍ നിരവധി ‘സാഹിത്യകാരികളും സാഹിത്യകാരന്മാരും’ ഈ ഗണത്തില്‍ പെട്ടവരുണ്ട്‌. ഇവരുടെ കൂട്ടത്തിലെ പ്രധാനിയായി മാറുകയാണ്‌ തമിഴ്‌ കവയിത്രിയായി അറിയപ്പെടുന്ന മീനകന്ദസ്വാമി. എഴുതുന്നതെന്തെന്നും ആരെക്കുറിച്ചാണ്‌ എഴുതുന്നതെന്നും തിരിച്ചറിവില്ലാതെ മീനകന്ദസ്വാമി എന്ന ‘എഴുത്തുകാരി’യുടെ തൂലിക വിസര്‍ജ്ജ്യം വര്‍ഷിക്കുകയാണെന്നു പറയുന്നതില്‍ തെല്ലും തെറ്റില്ല.

അവരുടെ ഒരു പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്ന്‌ കഴിഞ്ഞ ദിവസം മലയാളത്തിന്റെ ഏറ്റവും പ്രശസ്തയായ ‘ആക്ടിവിസ്റ്റായ’ കവയിത്രി സുഗതകുമാരി വിട്ടു നിന്നതോടെയാണ്‌ മീന കന്ദസ്വാമിയും അവരുടെ വിസര്‍ജ്ജ്യം നിറഞ്ഞ പുസ്തകവും പ്രശസ്തിയിലേക്കു വന്നത്‌. മഹാത്മാഗാന്ധിയെ മോശമായ വാക്കുകളോടെ വിമര്‍ശിക്കുന്ന കവിതയടങ്ങിയ ‘സ്പര്‍ശം’ എന്ന പുസ്തകമായിരുന്നു പ്രകാശനത്തിന്‌ ഒരുക്കിയിരുന്നത്‌.

പുസ്തകത്തിലെ ഇരുപത്തഞ്ചാമത്തെ കവിത ഗാന്ധിജിയെക്കുറിച്ചുള്ളതാണ്‌. ‘മോഹന്‍ദാസ്‌ കരം ചന്ദ്‌’ എന്ന കവിത ഗാന്ധിജിയെ രൂക്ഷമായി വിമര്‍ശിക്കുന്നു. മഹാത്മാ എന്ന വിശേഷണം ശരിയല്ല എന്ന്‌ പറഞ്ഞു തുടങ്ങുന്ന കവിതയില്‍ ഗാന്ധിജിയുടെ ചിരി ഭയാനകമാണെന്നും പറയുന്നുണ്ട്‌. അവധൂതനായി നടിക്കരുതെന്ന്‌ ഗാന്ധിജിയോട്‌ കവയിത്രി ആവശ്യപ്പെടുന്നു. ‘ബാപ്പു, ബാപ്പു, കൊടിയ വഞ്ചകാ…. ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നു….’ എന്ന വരിയോടെയാണ്‌ കവിതയുടെ അവസാനം. ‘ദളിത്‌-സ്ത്രീ’ പക്ഷത്ത്‌ നിന്നുകൊണ്ടാണ്‌ കവിത ഗാന്ധിജിയെ നോക്കിക്കാണുന്നതെന്നും കവയിത്രി അവകാശപ്പെടുന്നു. ഇന്ത്യയിലെ ‘ദളിത്‌'(ആ വാക്കിനോട്‌ ചങ്ങാത്തമില്ല. ഗാന്ധിജി വിളിച്ചത്‌ ഹരിജനങ്ങളെന്നാണ്‌. ദൈവ പുത്രര്‍) വിഭാഗത്തോട്‌ ഗാന്ധിജി വലിയ അപരാധം ചെയ്തെന്നാണ്‌ ഇരുപത്തിയെട്ടു വയസ്സുമാത്രം പ്രായമുള്ള മീനകന്ദസ്വാമിയുടെ കണ്ടെത്തല്‍.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ചിന്ത പബ്ലിക്കേഷന്‍സ്‌ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ്‌ സംഘടിപ്പിച്ചത്‌ കേരള സര്‍വകലാശാലാ യൂണിയനാണ്‌. പ്രകാശനത്തിന്‌ തലേദിവസമാണ്‌ പുസ്തകം സുഗതകുമാരിക്ക്‌ വായിക്കാന്‍ നല്‍കിയത്‌. കവിത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ചടങ്ങിന്‌ എത്തില്ല എന്ന്‌ സുഗതകുമാരി സംഘാടകരെ അറിയിക്കുകയും ചെയ്തു. ഗാന്ധിജിയെ മോശമായി ചിത്രീകരിക്കുന്ന കവിതയടങ്ങിയ പുസ്തകം തന്റെ കൈകൊണ്ട്‌ പ്രകാശനം ചെയ്യുന്നത്‌ ആത്മവഞ്ചനയാണെന്ന്‌ കവയിത്രി പറഞ്ഞു.

പിന്നീട്‌ പുസ്തകം പ്രകാശനം ചെയ്യാന്‍ തയ്യാറായത്‌ എന്‍ഡിഎഫ്‌ പോലുള്ള സംഘടനകളുടെ ആശയങ്ങളെ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സിപിഎം ‘ബുദ്ധിജീവി’ കെ.ഇ.എന്‍ കുഞ്ഞഹമ്മദാണ്‌. മീനയുടെ കവിതകള്‍ മലയാളത്തിലാക്കി ചിന്ത പബ്ലിക്കേഷന്‍സിനെക്കൊണ്ട്‌ പ്രസിദ്ധീകരിപ്പിച്ചതിനു പന്നിലെ ബുദ്ധിയും കുഞ്ഞഹമ്മദിന്റെതാണെന്നാണ്‌ കേള്‍വി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുസ്ലീം യാഥാസ്ഥിതിക, തീവ്രവാദ സംഘങ്ങളുടെ ഇഷ്ടക്കാരിയാണ്‌ മീനകന്ദസ്വാമി. അവരാരെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വരികയും ചെയ്യും. എന്നാല്‍ ഇടതു പക്ഷത്തില്‍ പൊതിഞ്ഞ്‌ തീവ്രവാദത്തെ വായനക്കാരനു മുന്നിലെത്തിക്കാന്‍ ചിന്ത പബ്ലിക്കേഷന്‍സിനെ അവര്‍ കൂട്ടു പിടിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. കുഞ്ഞഹമ്മദും ചെയ്തുകൊണ്ടിരിക്കുന്നതും അതു തന്നെയാണല്ലോ. പുസ്തക പ്രകാശനത്തില്‍ നിന്ന്‌ സുഗതകുമാരി വിട്ടു നിന്നതോടെ മീനയുടെ പുസ്തകത്തിന്റെ പത്തു കോപ്പിയെങ്കിലും അധികം വിറ്റുപോയിട്ടുണ്ടാകാം. അത്തരം നിലവാരം കുറഞ്ഞ വില്‍പന തന്ത്രം കൂടി മീനകന്ദസ്വാമിക്കുണ്ട്‌.

എന്നാല്‍ മലയാളത്തിലെ ഒരു വാരിക അവരുടെ അഭിമുഖം പ്രസിദ്ധീകരിച്ച്‌ അവരെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചതാണ്‌ ഏറെ നിന്ദ്യം. മതസൗഹാര്‍ദ്ദത്തെ തകര്‍ത്ത്‌ അതില്‍ നിന്ന്‌ നേട്ടം കൊയ്യാനുള്ള ‘ഇ മെയില്‍ വിവാദ പദ്ധതി’യ്‌ക്കൊപ്പം നിന്ന വാരികയില്‍ നിന്ന്‌ ഇതു പ്രതീക്ഷിക്കാവുന്നതാണ്‌.

ഗാന്ധിജിയെ ഹൃദയത്തോട്‌ ചേര്‍ത്തു പിടിക്കുന്ന ദേശസ്നേഹമുള്ള ഓരോ ഇന്ത്യക്കാരന്റെയും മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന വരികളാണ്‌ മീനയുടെ കവിതയിലുള്ളത്‌. സാഡിസ്റ്റ്‌ ഫൂള്‍ എന്നും കോണ്‍ഗ്രസ്സിന്റെ ചെരുപ്പെന്നും ഗാന്ധിജിയെ അഭിസംബോധന ചെയ്യുന്ന മീന, ‘ബാപ്പു, ബാപ്പു കൊടിയ വഞ്ചകാ, നിന്നെ ഞങ്ങള്‍ വെറുക്കുന്നു….’ എന്ന്‌ പറഞ്ഞാണ്‌ കവിത അവസാനിപ്പിക്കുന്നത്‌. മീന ഗാന്ധിജിയെ വെറുക്കുന്നുണ്ടാകാം. അങ്ങനെ വെറുക്കുന്നവര്‍ സമൂഹത്തില്‍ വേറയുമുണ്ടാകാം. പക്ഷെ ഗാന്ധിജിയുടെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ നിന്നും പുറപ്പെട്ട പ്രതിഷേധത്തിന്റെ അഗ്നിജ്വാലയാണ്‌ സ്വതന്ത്ര ഇന്ത്യയെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു അടിത്തറ പാകിയതെന്ന സത്യം മീനയുടെ ഒരു പീറക്കവിത കൊണ്ട്‌ മറച്ചു വെക്കാനാവില്ലന്ന സത്യം മീനയും കെ.ഇ.എന്‍ കുഞ്ഞഹമ്മദും മനസ്സിലാക്കണം.

ഗാന്ധിജിയെ വിമര്‍ശിക്കുന്നു എന്നതു മാത്രമല്ല, മീനകന്ദസ്വാമി ചെയ്യുന്ന വലിയകുറ്റം. കുറെ നിന്ദ്യവും അശ്ലീലം കലര്‍ന്നതുമായ വാക്കുകള്‍ കൂട്ടിവച്ച്‌ അതിനെ കവിത എന്നു വിളിച്ചിരിക്കുന്നു എന്നതാണ്‌ വലിയ കുറ്റമായി ചുമത്തപ്പെടേണ്ടത്‌. ഗാന്ധിജി നമുക്കെല്ലാം പരിചിതനായ വ്യക്തിത്വമാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ കവിതയെഴുതുമ്പോള്‍ തൂലികയില്‍ നിന്ന്‌ വരേണ്ട വാക്കുകള്‍ക്ക്‌ ഈശ്വരീയമായ ചൈതന്യമുണ്ടാകണം. ചൈതന്യമില്ലെന്നു മാത്രമല്ല, മീനയുടെ തൂലിക വര്‍ഷിക്കുന്നത്‌ അറപ്പുളവാക്കുന്ന വിസര്‍ജ്ജ്യങ്ങളാണെന്നതാണ്‌ സത്യം.

മീനയുടെ നേര്‍ത്ത കൈവിരലുകള്‍ക്ക്‌ അപാരമായ ശക്തിയെന്നാണ്‌ അവരുടെ അഭിമുഖം പ്രസിദ്ധീകരിച്ച വാരിക അവകാശപ്പെടുന്നത്‌. ശക്തിയുള്ള വിരലുകള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക്‌ അതല്ലെ തോന്നൂ.

“എെ‍ന്‍റ മാരിയമ്മ രക്തദാഹി

എെ‍ന്‍റ കാളി കൊലപാതകിയും

എെ‍ന്‍റ ദ്രൗപദി

വസ്ത്രമുരിയുന്നവള്‍

എെ‍ന്‍റ സീത അപരിചിതെ‍ന്‍റ

മടിത്തട്ടിലേക്ക്‌ ചായുന്നവള്‍

എെ‍ന്‍റ എല്ലാ സ്ത്രീകളും

വഴക്കാളികള്‍

ബോംബിനെ തൃണവല്‍ഗണിച്ചവര്‍

രാജാക്കന്മാരെ നിസ്സാരവത്കരിച്ചവര്‍

എന്നെ പേരുകള്‍ വിളിച്ചുകൊള്‍ക

എനിക്കു വേവലാതികളില്ല

കടുംചുവപ്പക്ഷരമാണെെ‍ന്‍റ മുദ്ര.”….എന്ന കവിതയുടെ(കവിതയെന്നു പറയുന്നത്‌ കവികളെ ആക്ഷേപിക്കലാണ്‌) അകമ്പടിയോടെയാണ്‌ അഭിമുഖം തുടങ്ങുന്നത്‌. കാളിയെ കൊലപാതകിയും സീതയെ വേശ്യയും ദ്രൗപതിയെ വസ്ത്രമുരിയുന്നവളുമാക്കുന്ന കവിത ഹൈന്ദവീകതയെ നിന്ദിക്കുന്നതാണ്‌. ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ വാരികയ്‌ക്ക്‌ അതെല്ലാം വിലപ്പെട്ടതായില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ. അവര്‍ക്ക്‌ വിഷം വര്‍ഷിക്കുന്ന ആ വിരലുകള്‍ ശക്തമായിതോന്നുകയും ചെയ്യും.

ആര്‍.എസ്‌.എസ്‌ ഉള്‍പ്പെടുന്ന സംഘടനകളോടുള്ള മീനയുടെ എതിര്‍പ്പിന്റെ കാരണവും അഭിമുഖത്തില്‍ അന്വേഷിക്കുന്നുണ്ട്‌. അവര്‍ പറഞ്ഞ ഉത്തരം എന്തായിരുന്നാലും ശരിയായ ഉത്തരം ഇതാണ്‌. മീന കന്ദസ്വാമി എന്ന എഴുതാനറിയാത്ത എഴുത്തുകാരി ഇന്ത്യയിലാകെ വ്യാപിച്ചു കിടക്കുന്ന മുസ്ലീം മത തീവ്രവാദികളുടെ ‘പെയ്ഡ്‌’ എഴുത്തു കാരിയാണ്‌ എന്നതാണത്‌. അവര്‍ വിലയ്‌ക്കു വാങ്ങിയിരിക്കുന്ന എഴുത്തുകാരി. വിസര്‍ജ്ജം വര്‍ഷിക്കുന്ന ആ തൂലിക ചവിട്ടിയരയ്‌ക്കാം. ആ വിരലുകളും.

ആര്‍.പ്രദീപ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.