Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെകുത്താനും കടലിനും നടുക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2012, 09:38 pm IST
in Vicharam

കേരളം രോഗാതുരമാകുമ്പോഴും രോഗികളോടുള്ള കരുണ അന്തിമ ലക്ഷ്യമാക്കേണ്ട ഡോക്ടര്‍മാരുടെ സമൂഹം രോഗികള്‍ക്കെതിരെ മുഖംതിരിക്കുന്ന ദൃശ്യങ്ങള്‍ക്കാണ്‌ കേരളം ഇന്ന്‌ സാക്ഷിയാവുന്നത്‌. ആരോഗ്യപരിപാലനരംഗത്ത്‌ ഒന്നാം സ്ഥാനത്തായിരുന്ന കേരളത്തില്‍ ഇന്ന്‌ എലിപ്പനി, ജപ്പാന്‍ജ്വരം, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ മുതലായ നൂതന പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടുകയാണ്‌. അതോടൊപ്പം അപ്രത്യക്ഷമായി എന്ന്‌ കരുതിയിരുന്ന മലേറിയയും മറ്റും തിരിച്ചുവരവ്‌ നടത്തിയിരിക്കുന്നു. ഇങ്ങനെ കേരളം രോഗാതുരമാകുമ്പോഴും മരുന്നുകളുടെ വില കുതിച്ചുകയറുകയും വ്യാജ മരുന്നുകളും കാലാവധി തീര്‍ന്ന മരുന്നുകളും സുലഭമാകുകയും ചെയ്യുന്ന അവസ്ഥയും കേരളത്തിലുണ്ട്‌. ഇപ്പോള്‍തന്നെ കേരളത്തിലങ്ങോളമിങ്ങോളം വിവിധതരം പനി ബാധിച്ച്‌ ആശുപത്രിയിലെത്തുന്നവരുടെ കണക്ക്‌ ആറരലക്ഷം കവിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ത്തന്നെ രണ്ടരലക്ഷം പേര്‍ക്ക്‌ പനി ബാധിച്ചു. പക്ഷേ ഇവരെ ശുശ്രൂഷിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളോ, അവര്‍ക്ക്‌ ചികിത്സ നല്‍കുന്നതിന്‌ ആവശ്യമായ ഡോക്ടര്‍മാരോ ഇന്ന്‌ സംസ്ഥാനത്തില്ല എന്നത്‌ ഖേദകരമായ വസ്തുതയാണ്‌. ഡോക്ടര്‍മാരും സര്‍ക്കാരും തമ്മിലുള്ള നിഴല്‍ യുദ്ധം ഇനിയും തുടരുകയാണ്‌. ഇതിനുള്ള പ്രധാന കാരണം ഡോക്ടര്‍മാരുടെ ഗ്രാമീണ സേവനം സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയതും ഡോക്ടര്‍മാരുടെ അതിനുള്ള വൈമുഖ്യവുമാണ്‌. പകര്‍ച്ചപ്പനി രൂക്ഷമായതോടെ ഡോക്ടര്‍മാര്‍ അനധികൃത അവധിയില്‍ പ്രവേശിക്കുകയാണ്‌.

അനധികൃതമായി അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാര്‍ ഒരാഴ്ചക്കുള്ളില്‍ സര്‍വീസില്‍ തിരിച്ചെത്തിയില്ലെങ്കില്‍ അറസ്റ്റും റവന്യൂ റിക്കവറി അടക്കമുള്ള അച്ചടക്ക നടപടികളും സ്വീകരിക്കാന്‍ അതാത്‌ ജില്ലാ കളക്ടര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കി. ഗ്രാമീണ സേവന വൈമുഖ്യം കാരണം 438 ഡോക്ടര്‍മാരാണ്‌ അനധികൃത അവധിയില്‍ പ്രവേശിച്ചത്‌. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ ഒരുവര്‍ഷം നിര്‍ബന്ധിത ഗ്രാമീണ സേവനം ചെയ്യണമെന്ന വ്യവസ്ഥ അട്ടിമറിച്ച്‌ ഒന്നോ രണ്ടോ മാസം ഗ്രാമീണസേവനം നടത്തി ഇവര്‍ വിദേശത്തേക്ക്‌ കടക്കുകയോ സ്വകാര്യ ആശുപത്രികളില്‍ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യുന്നു. ഗ്രാമീണ സേവനം നടത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ആരംഭിച്ച നടപടി സര്‍ക്കാര്‍തന്നെ ഉപേക്ഷിക്കുകയായിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത്‌ മുതല്‍ വൈകിട്ട്‌ മൂന്ന്‌ വരെ ഡോക്ടര്‍മാര്‍ ജോലി ചെയ്യണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം. എറണാകുളത്ത്‌ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെയും നഴ്സുമാരെയും അറ്റന്റര്‍മാരെയും സ്ഥലം മാറ്റരുതെന്ന്‌ ജില്ലാ വികസനസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കോര്‍പ്പറേഷനിലെ കോളനികളില്‍ മൊബെയില്‍ ക്ലിനിക്കുകള്‍ സന്ദര്‍ശനം നടത്താന്‍ ഏര്‍പ്പാട്‌ ചെയ്യാനും മറ്റും അവലോകനയോഗവും നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാരുടെ മനഃസാക്ഷിരഹിതമായ ആതുര സമൂഹത്തോടുള്ള നിസ്സംഗത മെഡിക്കല്‍ വിദ്യാഭ്യാസം സേവനമല്ല, ധനസമ്പാദന മാര്‍ഗമാണെന്നുള്ള പുതുതലമുറയുടെ ലക്ഷ്യത്തിനാണ്‌ അടിവരയിടുന്നത്‌.

പണം മുടക്കുന്നത്‌ സാമൂഹ്യ പ്രതിബദ്ധതയ്‌ക്കല്ല എന്ന ധാരണയാണ്‌ ഈ ഡോക്ടര്‍മാരുടെ സമൂഹം ഉള്‍ക്കൊണ്ടിരിക്കുന്നത്‌. സ്വന്തം പണത്തിനോടൊപ്പം സര്‍ക്കാരും ഗണ്യമായ തുക അവരുടെ വിദ്യാഭ്യാസത്തിന്‌ ചെലവഴിക്കുന്നുവെന്ന വസ്തുതപോലും അവര്‍ അംഗീകരിക്കുന്നില്ലെന്നാണ്‌ ഗ്രാമീണ സേവന നിബന്ധനയോടുള്ള പുറംതിരിച്ചില്‍. നടപടിയെടുക്കുമെന്നുള്ള സര്‍ക്കാര്‍ ഭീഷണി പുച്ഛിച്ച്‌ തള്ളിയാണ്‌ ഡോക്ടര്‍മാരുടെ സമൂഹം മുങ്ങുന്നത്‌. കടുത്ത നടപടി പ്രഖ്യാപിച്ചിട്ടും കഴിഞ്ഞവര്‍ഷം നടപടിയുമായി മുന്നോട്ടുപോകാത്ത സര്‍ക്കാരിന്റെ ഭീഷണിക്ക്‌ വിശ്വാസ്യത ഇല്ല എന്നാണ്‌ ഡോക്ടര്‍മാരുടെ പ്രതികരണം സൂചിപ്പിക്കുന്നത്‌. ജപ്തിയടക്കമുള്ള നടപടികള്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പ്രഖ്യാപിച്ചിട്ടുപോലും ഡോക്ടര്‍മാര്‍ക്ക്‌ കൂസലില്ല. കേരളത്തിലെ ആരോഗ്യരംഗം വഷളായതിന്‌ പിന്നില്‍ മാലിന്യസംസ്ക്കരണത്തിലെ അനാസ്ഥയ്‌ക്കും ഒരു വലിയ പങ്കുണ്ട്‌. മഴക്കാലം മുന്നില്‍ക്കണ്ട്‌ മാലിന്യസംസ്ക്കരണം ഊര്‍ജിതമാക്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ താളത്തിന്‌ തുള്ളിയ സര്‍ക്കാര്‍ തന്നെയാണ്‌ പ്രധാന പ്രതി. അതോടൊപ്പം കുതിക്കുന്ന മരുന്ന്‌ വില നിയന്ത്രിക്കാനാകാത്തതും കടുത്ത പ്രതിസന്ധി തന്നെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഇപ്പോള്‍ ദല്‍ഹി സന്ദര്‍ശിക്കുന്ന കേരള മന്ത്രിമാരുടെ അജണ്ടയില്‍ മരുന്ന്‌ വില നിയന്ത്രണവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ വാര്‍ത്ത. ഗുണപ്രദമായ ഫലം വരുമോ എന്നാണ്‌ രോഗാതുര കേരളം ഉറ്റുനോക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.