Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിനോദസഞ്ചാര വികസനത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2012, 09:38 pm IST
in Vicharam

ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന വിശേഷണം ആഗോളതലത്തില്‍ സ്വന്തമാക്കിയ കേരളത്തില്‍ വിനോദസഞ്ചാര മേഖല കുതിക്കുകയാണ്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍വര്‍ധനയാണ്‌ കാണിച്ചത്‌. വിദേശസഞ്ചാരികളുടെ എണ്ണം 732985 ഉം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 9381455 ഉം ആയി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനം 19037 കോടിയായി ഉയര്‍ന്നു. ടൂറിസ്റ്റുകളുടെ വരവിലെ വര്‍ധന ഒരു കോടിയായത്രേ. വിദേശനാണ്യവരുമാനം 3797.37 കോടി രൂപയായി ഉയര്‍ന്നു. കേരളമാണ്‌ വിദേശസഞ്ചാരികളുടെ വരവില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നത്‌. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ കേരളത്തിലെ ടൂറിസ്റ്റുകളുടെ വരവിലെ വര്‍ധന നാലിരട്ടിയായി. കേരളം ലോകത്തിലെ ഏറ്റവും അധികം വിനോദസഞ്ചാര വികസനം നേടുന്ന സംസ്ഥാനമായി മാറി എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌. ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌ മുതലായ സംസ്ഥാനങ്ങളിലേതുപോലെ ഹെറിറ്റേജ്‌ സൈറ്റുകള്‍ ഇല്ലാത്ത കേരളത്തില്‍ ടൂറിസം ഈ വികസനം കൈവരിച്ചത്‌ സംസ്ഥാനത്തെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര മേഖല കൊണ്ടാണ്‌. വിദേശസഞ്ചാരികളെ ഒന്നൊഴിയാതെ മുഗ്ധരാക്കുന്നത്‌ ഇവിടത്തെ ബീച്ചുകളും കായലുകളും മലയോരങ്ങളും വന്യമൃഗസങ്കേതങ്ങളും മറ്റുമാണ്‌. കൊച്ചി വിദേശികളുടെ പ്രിയപ്പെട്ട ലക്ഷ്യകേന്ദ്രമാണ്‌. കോവളം, ചെറായി, വര്‍ക്കല മുതലായ ബീച്ചുകള്‍, വേമ്പനാട്‌, കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലെ കായലുകള്‍ മൂന്നാര്‍, വയനാട്‌, നെല്ലിയാമ്പതി, വാഗമണ്‍ മുതലായ ഹില്‍സ്റ്റേഷനുകള്‍ പെരിയാറിലെയും ഇരവികുളത്തെയും നാഷണല്‍ പാര്‍ക്കുകള്‍ എന്നിവ വിദേശികള്‍ക്ക്‌ ഹരം പകരുന്നവയാണ്‌.

കേരളത്തിലെ ഉത്സവങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. തൃശൂര്‍പൂരം, ചെട്ടിക്കുളങ്ങര ഭരണി മുതലായവ ഉദാഹരണങ്ങളാണ്‌. ആനകളെ എഴുന്നള്ളിപ്പിച്ചുള്ള പരിപാടികള്‍ കാണാന്‍ വിദേശസഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്‌. കേരളത്തിലെ പുരാതന കലകളായ കഥകളി, തെയ്യം, കളരിപ്പയറ്റ്‌, കുത്തിയോട്ടം മുതലായവയും വിദേശസഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. കഥകളി കണ്ടശേഷം അത്‌ പഠിക്കാന്‍ കലാമണ്ഡലത്തിലെത്തുന്ന വിദേശികള്‍ ധാരാളമാണ്‌. കായല്‍ ടൂറിസത്തിന്റെ ആകര്‍ഷണം ഹൗസ്ബോട്ടുകളാണ്‌. ഹൗസ്ബോട്ട്‌ സഞ്ചാരം വിദേശികള്‍ക്ക്‌ കേരള ഗ്രാമങ്ങളെയും ഗ്രാമവാസികളെയും കാണാന്‍ അവസരമൊരുക്കുന്നു. കേരളത്തിന്റെ ആഹാരംപോലും ടൂറിസ്റ്റുകള്‍ക്ക്‌ പ്രിയമായതിനാലാണ്‌ കേരളം നല്ല ബ്രേക്ക്ഫാസ്റ്റ്‌ ഡെസ്റ്റിനേഷന്‍ ആയി കരുതപ്പെടുന്നത്‌.
ടൂറിസം വ്യവസായം വികസിപ്പിക്കേണ്ട വ്യവസായംതന്നെയാണ്‌. അതിന്‌ കാരണം ഇത്‌ നല്‍കുന്ന തൊഴിലവസരങ്ങളും വിദേശനാണ്യവുമാണ്‌. കേരളത്തിന്റെ വിദേശസഞ്ചാര മുതല്‍ക്കൂട്ടുകള്‍ അക്കമിട്ട്‌ നിരത്തുമ്പോഴും ടൂറിസം വികസനം കൊണ്ട്‌ വന്‍ നേട്ടമാണ്‌ കൊയ്യുന്നതെന്ന്‌ പറയുമ്പോഴും ഇന്ന്‌ കേരളം എന്തുകൊണ്ട്‌ സൂപ്പര്‍ ബ്രാന്‍ഡാകുന്നുവോ ആ മുതല്‍ക്കൂട്ടുകള്‍ നമ്മള്‍ നശിപ്പിക്കുന്നു എന്ന വസ്തുത മറക്കരുത്‌. ഇക്കോ ടൂറിസം വികസിക്കുമ്പോഴും മലയാളികള്‍ ഇക്കോളജി നശിപ്പിക്കുന്നു. ശുചിത്വ വിഷയത്തില്‍ ശ്രദ്ധാലുക്കളായ വിദേശികളെ സ്വാഗതം ചെയ്യുന്നത്‌ മാലിന്യക്കൂമ്പാരങ്ങളും നാറുന്ന അന്തരീക്ഷവും ആണ്‌.

കഠിനമായ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന കേരളത്തിലെത്തുന്ന വിദേശികള്‍ എന്നും കുപ്പിവെള്ളത്തെ ആശ്രയിക്കുമ്പോള്‍ കുപ്പിവെള്ളം പോലും മലിനീകൃതമാണ്‌ എന്ന വാര്‍ത്ത ശുഭകരമല്ല. കേരളത്തിന്റെ നികന്നുപോകുന്ന വയലുകളും വെട്ടിനിരത്തി റിസോര്‍ട്ടുകള്‍ ഉയരുന്ന വനമേഖലകളും ഹരിതാഭയില്‍ ഭ്രമിച്ചുവരുന്ന വിദേശികളെ പിന്തിരിപ്പിക്കും. കുമരകത്തെ പക്ഷിസങ്കേതത്തില്‍ പക്ഷികള്‍പോലും എത്താതായി. ഇത്ര വികസനസാധ്യതയും വരുമാനവും ജോലിസാധ്യതയുമുള്ള ഒരു മേഖല തകരാതിരിക്കാന്‍ കേരളീയരും ശ്രദ്ധാലുക്കളാകേണ്ടതാണ്‌. നല്ലൊരു ശതമാനം വിദേശികള്‍ കേരളത്തിലെത്തുന്നത്‌ നമ്മുടെ പ്രസിദ്ധമായ ആയുര്‍വേദ ചികിത്സ തേടിയാണ്‌. ആയുര്‍വേദത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. കേരളം മെഡിക്കല്‍ ടൂറിസം രംഗത്തും വികസനം കൈവരിക്കുന്നത്‌ വിദേശത്തെ ഭാരിച്ച ചികിത്സാച്ചെലവിനോട്‌ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ താഴ്‌ന്ന ചികിത്സാച്ചെലവും ഡെന്റല്‍ ടൂറിസവുംമൂലമാണ്‌ ഹൃദ്രോഗ ചികിത്സ തേടുന്നവരെയും കേരളം ആകര്‍ഷിക്കുന്നു. അതുപോലെ തന്നെ പുരാതനമായ യോഗയും ധ്യാനവും പരിശീലിക്കാനെത്തുന്നവരും കുറവല്ല. സ്വര്‍ണമുട്ടയിടുന്ന താറാവിനെ കൊല്ലാതെ സംരക്ഷിക്കേണ്ട കടമ കേരളീയര്‍ക്കുണ്ട്‌. ഈ പശ്ചാത്തലത്തില്‍ സമഗ്രമായ ടൂറിസം നയത്തിന്‌ രൂപം നല്‍കാനും സന്തുലിത വികസനം ലക്ഷ്യമിട്ട്‌ മലബാര്‍ മേഖലയെ കൂട്ടിയിണക്കി ഈസ്റ്റേണ്‍ കോറിഡോര്‍ പദ്ധതി തയ്യാറാക്കിയതും സ്വാഗതാര്‍ഹമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.