Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മുല്ലപ്പെരിയാറിലെ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2012, 09:38 pm IST
inVicharam

മുല്ലപ്പെരിയാര്‍ ഒരു പ്രഹേളികയായി തുടരുമ്പോഴും സ്വന്തം സ്വാര്‍ത്ഥതയുടെ പ്രതീകമായി തമിഴരുടെ ആവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കി കടുംപിടിത്തം പിടിക്കുമ്പോഴും കേരളത്തിന്‌ സുരക്ഷ, തമിഴ്‌നാടിന്‌ വെള്ളം എന്ന പഴയ പല്ലവി പാടി ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌ ഈ പ്രശ്നത്തില്‍ ഒരു രാഷ്‌ട്രീയ സമവായം വേണമെന്നാണ്‌. കൂടംകുളം ആണവനിലയത്തില്‍നിന്ന്‌ കേരളത്തിന്‌ പ്രധാനമന്ത്രി തരാമെന്നേറ്റിരുന്ന 266 മെഗാവാട്ട്‌ പോയിട്ട്‌ ഒരു മെഗാവാട്ട്‌ വൈദ്യുതി പോലും നല്‍കരുതെന്ന നിലപാടാണല്ലോ ജയലളിത ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്‌. 116 വര്‍ഷം പഴക്കമുള്ള, ചുണ്ണാമ്പിലും സുര്‍ക്കിയിലും തീര്‍ത്ത അണക്കെട്ട്‌ സുരക്ഷിതമാണെന്നും ജലനിരപ്പ്‌ നിലവിലുള്ള 136 അടിയില്‍നിന്നും താഴ്‌ത്തി ടണലിന്റെ സ്ഥാനം താഴ്‌ത്താനും ഉന്നതാധികാരസമിതിയില്‍ നിര്‍ദ്ദേശമുണ്ടെന്നാണ്‌ അറിവ്‌. ടണല്‍ താഴ്‌ത്തുകയാണെങ്കില്‍ കൊണ്ടുപോകുന്ന വെള്ളവും വിലയും സംബന്ധിച്ച്‌ പുതിയ ധാരണാപത്രം ഒപ്പുവെക്കണം. ടണല്‍ താഴ്‌ത്തിയാല്‍ തമിഴ്‌നാടിന്‌ ജലനിരപ്പ്‌ താഴ്‌ന്നാലും ജലലഭ്യത ഉറപ്പാക്കാനാകും. തമിഴ്‌നാടിന്റെ ആവശ്യം ജലനിരപ്പ്‌ 142 അടിവരെ ആക്കി നിലനിര്‍ത്തണമെന്നാണ്‌. അടിത്തട്ടില്‍നിന്നും 106 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടണലില്‍നിന്നും 106 അടി മുകളിലുള്ള സംഭരണിയിലെ 30 അടിവരെയുള്ള ജലമാണ്‌ തമിഴ്‌നാട്‌ ഉപയോഗിക്കുന്നത്‌.

ടണല്‍ 50 അടി താഴ്‌ത്തിയാല്‍ ജലം കൊണ്ടുപോകാനും ജലനിരപ്പ്‌ ഉയരുമ്പോള്‍ കേരളത്തിലേക്ക്‌ ഒഴുകാന്‍ ക്രമീകരണം വേണമെന്നും നിര്‍ദ്ദേശമുള്ളതായാണറിവ്‌. പക്ഷെ ഭൂകമ്പ മേഖലയിലുള്ള മുല്ലപ്പെരിയാര്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ കേരളത്തിന്‌ ആശങ്കയുള്ളതിനാലാണ്‌ നിലവിലുള്ള ഡാമിന്റെ 1300 അടി താഴെ പുതിയ ഡാം എന്ന നിര്‍ദ്ദേശം കേരളം മുന്നോട്ടുവെച്ചത്‌. പക്ഷെ ഡാം സുരക്ഷിതമാണെന്ന്‌ സമിതി വിദഗ്ധര്‍ രേഖപ്പെടുത്തുമ്പോള്‍ പുതിയ ഡാം എന്ന ആശയം അപ്രസക്തമാകുകയില്ലേ എന്ന ആശങ്കയാണ്‌ കേരളത്തിനുള്ളത്‌. പുതിയ ഡാം കേരളത്തിന്റെ ചെലവില്‍ പണിതാലും പഴയ ഡാം പൊളിക്കേണ്ട എന്ന ശുപാര്‍ശയും സമിതി റിപ്പോര്‍ട്ടിലുണ്ട്‌. പുതിയ ഡാം ഇരുസംസ്ഥാനങ്ങളുടെയും സംയുക്ത നിയന്ത്രണത്തില്‍ വേണോ കേന്ദ്രംകൂടി ഉള്‍പ്പെട്ട ത്രികക്ഷി നിയന്ത്രണം വേണോ എന്ന കാര്യം സംസ്ഥാനങ്ങളുടെ വാദം കേട്ടശേഷം തീരുമാനിക്കും. കേരളം ഇന്ന്‌ ജലക്ഷാമവും കറന്റ്‌ ക്ഷാമവും അനുഭവിക്കുന്ന സംസ്ഥാനമായി മാറിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ നദികളിലെ ഒഴുക്ക്‌ ശുഷ്ക്കമാക്കിയിരിക്കുന്നു. കൂടംകുളം വൈദ്യുതിനിലയം തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തു എന്ന അവകാശത്തിന്മേലാണ്‌ അവിടത്തെ വൈദ്യുതി മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കാതെ സ്വന്തമായി ഉപയോഗിക്കണമെന്ന്‌ ജയലളിത നിര്‍ബന്ധം പിടിക്കുന്നത്‌. അതേസമയം കേരളത്തിന്റെ ഭൂപ്രദേശത്തെ കേരളത്തിന്റെ നദിയായ മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ പൂര്‍ണാവകാശവും അവര്‍ ആവശ്യപ്പെടുന്നു. ഇത്‌ വിരോധാഭാസമാണ്‌.

കേരളം സ്വാഭാവിക അവധാനതയോടെ വൈദ്യുതി കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കാത്തതും പുതിയ ലൈനുകള്‍ സ്ഥാപിക്കാത്തതും കേരളത്തിന്‌ കൂടംകുളം വൈദ്യുതിയില്‍ താല്‍പര്യമില്ലാത്തതിനാലാണെന്നും തമിഴ്‌നാട്‌ മുഖ്യമന്ത്രി വാദിക്കുന്നു. കേരളം ഈവിധം രണ്ട്‌ പ്രതിസന്ധികളെയാണ്‌ നേരിടുന്നത്‌.
മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ട്‌ സുപ്രീംകോടതി മുമ്പാകെ പരിഗണനക്ക്‌ വരുമ്പോള്‍ സംസ്ഥാന താല്‍പര്യ സംരക്ഷണത്തിന്‌ ജാഗ്രത പാലിക്കുന്ന പ്രഗല്‍ഭരായ അഭിഭാഷകരെ നിയോഗിക്കാന്‍ കേരളം തയ്യാറാകണം. തമിഴ്‌നാട്‌ ഒരു യൂണിറ്റ്‌ വൈദ്യുതി പുറത്തുനിന്ന്‌ വാങ്ങുമ്പോള്‍ 12 രൂപ നല്‍കുമ്പോഴും മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോയി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക്‌ ഒരു പൈസയുടെ 12 ശതമാനം മാത്രമേ ചെലവുവരുന്നുള്ളൂ എന്ന കാര്യവും തമിഴ്‌നാട്‌ സൗകര്യപൂര്‍വം മറക്കുന്നു. അതേപോലെ കൂടംകുളം ആണവവൈദ്യുതിക്കുവേണ്ടിയും വാദിക്കാന്‍ പ്രഗല്‍ഭരായ അഭിഭാഷകരെ നിയോഗിക്കാന്‍ കേരളം ശ്രദ്ധിക്കേണ്ടതുണ്ട്‌. പലപ്പോഴും കേരളം തോറ്റുപോകുന്നത്‌ കേസ്‌ വാദിക്കാന്‍ നിയോഗിക്കുന്ന അഭിഭാഷകരുടെ കഴിവുകേടു മൂലമാണ്‌. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരു രാഷ്‌ട്രീയ സമവായംതന്നെയാണ്‌ ആവശ്യം എന്നത്‌ സംശയാതീതമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.