Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നെയ്യാറ്റിന്‍കരയിലെ വര്‍ഗീയക്കാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2012, 09:31 pm IST
inVicharam

നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നത്‌ ക്രിസ്ത്യന്‍ നാടാരായ എഫ്‌.ലോറന്‍സിനെയാണ്‌. സിപിഎമ്മില്‍നിന്ന്‌ രാജിവെച്ച്‌ എംഎല്‍എ സ്ഥാനം പരിത്യജിച്ച്‌ സന്നിഗ്‌ദ്ധ ഘട്ടത്തില്‍ യുഡിഎഫിന്‌ കൈത്താങ്ങായി ഇറങ്ങിവന്ന ക്രൈസ്തവ നാടാര്‍തന്നെയായ സെല്‍വരാജാണ്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി. രണ്ടു കക്ഷികളും ലക്ഷ്യമിടുന്നത്‌ നാടാര്‍ വോട്ടുകളെയാണ്‌. സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്‌. നെയ്യാറ്റിന്‍കരയില്‍ 50 ശതമാനം നാടാര്‍ വിഭാഗമാണ്‌. പണ്ട്‌ വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന്‌ വിശേഷിപ്പിച്ചത്‌ ഇവിടെ നിലനിന്ന തീണ്ടല്‍-തൊടീല്‍ വ്യവസ്ഥിതിക്കെതിരെ പ്രതികരിച്ചായിരുന്നു. ഗാന്ധിജി മതേതര ചിന്ത പ്രോത്സാഹിപ്പിക്കുകയും ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം തത്വം പ്രചരിപ്പിക്കുകയും ചെയ്തശേഷവും കേരളത്തില്‍ ഇന്നും ജാതി-മതവിഭാഗീയത നിലനില്‍ക്കുന്നത്‌ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജാതിമത വിഭാഗീയ മനഃസ്ഥിതിയെ പ്രോത്സാഹിപ്പിക്കുന്നത്‌ കാരണമാണ്‌. മുസ്ലീംലീഗ്‌ അഞ്ചാം മന്ത്രിപദം പിടിച്ചുവാങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടി കീഴടങ്ങിയത്‌ എങ്ങനെ എങ്കിലും അധികാരത്തില്‍ തുടരണം എന്ന ഏകലക്ഷ്യത്തോടെയായിരുന്നു. ആ വിവാദത്തിലും ഉരുത്തിരിഞ്ഞത്‌ ശക്തമായി നിലനില്‍ക്കുന്ന ജാതി-മത ചിന്ത തന്നെയാണ്‌. മുസ്ലീംലീഗ്‌ മതപരമായ ഒരു അവകാശവാദമാണ്‌ മുന്നോട്ട്‌ വച്ചത്‌. മത്തായി ചാക്കോയുടെ അന്ത്യകൂദാശയും അബ്ദുള്ളക്കുട്ടിയുടെ ഹജ്ജ്‌ പര്യടനവും മതമില്ലാത്ത ജീവനെ ഉല്‍ഘോഷിക്കുന്ന പാഠപുസ്തകമിറക്കലും മറ്റും വിവാദമാക്കി സിപിഎം മതനിരപേക്ഷത ഉല്‍ഘോഷിക്കുമ്പോഴും പ്രതിപക്ഷ നേതാവ്‌ അച്യുതാനന്ദന്‍ മുസ്ലീംലീഗിന്‌ അഞ്ചാം മന്ത്രിപദവി നല്‍കിയാല്‍ സാമുദായിക സന്തുലനം നഷ്ടമാകും എന്നാണല്ലോ പ്രതികരിച്ചത്‌.

ഇടതുപക്ഷവും സാമുദായിക പ്രീണനത്തില്‍ ഒട്ടും പുറകിലല്ലെന്നും തെളിയിച്ചാണ്‌ മുന്‍ സ്പീക്കര്‍ വിജയകുമാര്‍ ലീഗിന്റെ അഞ്ചാം മന്ത്രി പദവിയില്‍ ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്‌എസിനെ വശത്താക്കാന്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുന്നയിലേക്ക്‌ തീര്‍ത്ഥാടനം നടത്തിയത്‌. സിപിഎം സെക്രട്ടറിയേറ്റില്‍ മൂന്ന്‌ പുതിയ മുഖങ്ങള്‍ വന്നത്‌ വിരമിച്ചവരുടെ സമുദായങ്ങളില്‍ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്‌. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്‌ ഫലം നിശ്ചയിക്കുന്നത്‌ ഭൂരിപക്ഷമാണെന്ന ധാരണ പടരുന്നത്‌ നെയ്യാറ്റിന്‍കരയില്‍ ഭൂരിപക്ഷ സമുദായത്തിനാണ്‌ മുന്‍ഗണന എന്ന തിരിച്ചറിവിലാണ്‌. ജനങ്ങളുടെ മാനസികമായ വിഭാഗീയത യഥാര്‍ത്ഥത്തില്‍ ഊട്ടി വളര്‍ത്തുന്നത്‌ ഇന്ന്‌ രാഷ്‌ട്രീയക്കാരാണ്‌. അധികാരം ഉറപ്പിക്കാന്‍ ഏത്‌ അവിശുദ്ധ കൂട്ടുകെട്ടിനും ഇരുമുന്നണികളും മടിക്കില്ല എന്ന്‌ തെളിയിച്ചാണല്ലൊ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ അബ്ദുള്‍ നാസര്‍ മദനിയുമായി കൂട്ടുചേര്‍ന്നത്‌. ഉമ്മന്‍ചാണ്ടി 20 എംഎല്‍എമാരുള്ള മുസ്ലീംലീഗിന്‌ നിരുപാധികം കീഴടങ്ങി പാണക്കാട്ടേയ്‌ക്കും മലപ്പുറത്തേയ്‌ക്കും ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈമാറിയപ്പോള്‍ കേരള ജനത തിരിച്ചറിഞ്ഞത്‌ അല്ലെങ്കില്‍ തിരിച്ചറിയേണ്ടത്‌, അധികാരമാണ്‌ കേരളത്തിന്റെ മതം എന്ന യാഥാര്‍ത്ഥ്യമാണ്‌.
നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കപ്പെടും എന്ന്‌ ആരും കരുതാത്തത്‌ ഉമ്മന്‍ചാണ്ടിയുടെ അധികാരത്തിന്‌ വേണ്ടിയുള്ള ചതുരംഗക്കളി യുഡിഎഫിലുണ്ടാക്കിയ വിള്ളലും ഭൂരിപക്ഷ സമുദായങ്ങളുടെ അകല്‍ച്ചയുമാണ്‌. കേരളത്തിലെ രണ്ടു പ്രബല സമുദായങ്ങളായ ഈഴവരും നായന്മാരും രാഷ്‌ട്രീയത്തെ സമുദായവുമായി ബന്ധപ്പെടുത്താതെ വോട്ട്‌ രേഖപ്പെടുത്തിയിരുന്നു.

ഇന്ന്‌ കേരളത്തില്‍ ഇപ്പോള്‍ ന്യൂനപക്ഷമെന്നൊരു വിഭാഗം ഉണ്ടോ? അധികാരത്തിന്റെ കാര്യത്തില്‍ അവരല്ലേ ഭൂരിപക്ഷം? ഭരണം ന്യൂനപക്ഷത്തിന്റെ കൈയിലാണ്‌. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസ്‌ മാണിഗ്രൂപ്പിനാണ്‌. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും പ്രകടനം വിലയിരുത്തും എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നാണയത്തിന്റെ രണ്ട്‌ പുറങ്ങളാണ്‌. മുഖ്യമന്ത്രിയുടെ വകുപ്പുമാറ്റ കണ്‍കെട്ട്‌ വിദ്യ സാമുദായിക വിഭാഗീയത തടയാന്‍ ഫലപ്രദമായിട്ടില്ല. എങ്ങനെയും ഭരണം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയും എങ്ങനെയും ഭരണം അട്ടിമറിച്ച്‌ വീണ്ടും ക്ലിഫ്‌ ഹൗസില്‍ ചേക്കേറാന്‍ വയോവൃദ്ധന്‍ എന്ന്‌ സ്വന്തം പാര്‍ട്ടി പോലും മുദ്ര കുത്തിയ അച്യുതാനന്ദനും മത്സരിക്കുമ്പോള്‍ നെയ്യാറ്റിന്‍കര നിര്‍ണായകമാകും. ദാഹജലം തേടി വലയുന്ന കേരള ജനതയ്‌ക്ക്‌ വെള്ളംപോലും നല്‍കാതെ കുടിവെള്ളത്തിന്‌ ഏക ആശ്രയമായ ടാങ്കര്‍ ലോറികള്‍ സമരത്തിലിറങ്ങിയപ്പോഴും ചര്‍ച്ചാവിഷയം അധികാരംതന്നെയായിരുന്നു. അവസാനം സമരം പിന്‍വലിച്ചത്‌ കളക്ടര്‍ ഇടപെട്ടാണ്‌. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ അധികാരത്തിന്‌ വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ദാഹിച്ചു വലയുന്ന ജനങ്ങളുടെ പ്രശ്നം പരിഗണിക്കപ്പെടുന്നുപോലുമില്ല. കുടിവെള്ള ലഭ്യതയില്ലായ്‌മ, ജലസ്രോതസ്സ്‌ മലിനീകരണം, ഓടജലമടക്കം മലിനജല വിതരണം, പടരുന്ന ജലജന്യരോഗങ്ങള്‍ ഇതൊന്നും തെരഞ്ഞെടുപ്പ്‌ വിഷയമോ, പരിഹരിക്കേണ്ട പ്രതിസന്ധികളോ അല്ല. ലക്ഷ്യം അധികാരമാണ്‌, ജനക്ഷേമമോ ജലക്ഷാമമോ അല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.