Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൂടുതല്‍ മോടിയോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2012, 09:11 pm IST
inVicharam

രണ്ടായിരത്തിരണ്ടിലെ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ നിരവധി പേര്‍ മരിക്കാനിടയായ ഗുല്‍ബര്‍ഗ സൊസൈറ്റി സംഭവത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും മറ്റ്‌ 57 പേര്‍ക്കുമെതിരെ തെളിവുകളൊന്നുമില്ലെന്ന്‌ സുപ്രീംകോടതിതന്നെ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്‌ നരേന്ദ്ര മോഡിക്ക്‌ മാത്രമല്ല, ഗുജറാത്ത്‌ വികസനമാതൃക രാജ്യവ്യാപകമാകണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസമേകുന്നു. പ്രത്യേകിച്ച്‌ ഈ വര്‍ഷമവസാനം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന പശ്ചാത്തലത്തില്‍. ഗുല്‍ബര്‍ഗ സംഭവത്തില്‍ കോണ്‍ഗ്രസ്‌ എംപി ഇഹ്സാന്‍ ജാഫ്രിയടക്കം 66 പേര്‍ കൊല്ലപ്പെട്ട 62 പേര്‍ കുറ്റക്കാരാണെന്നാരോപിച്ച്‌ ജാഫ്രിയുടെ ഭാര്യ സാകിയ നല്‍കിയ പരാതിയിലാണ്‌ എസ്‌ഐടി അന്വേഷണം നടത്തിയത്‌.
എസ്‌ഐടിയുടെ റിപ്പോര്‍ട്ടില്‍ അന്വേഷണ നടപടി അവസാനിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്‌. റിപ്പോര്‍ട്ട്‌ അംഗീകരിച്ച വിചാരണക്കോടതിയുടെ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ ചൂണ്ടിക്കാണിച്ച കാര്യം എസ്‌ഐടിയെ നിയോഗിച്ചത്‌ ഗുജറാത്ത്‌ സര്‍ക്കാരല്ല മറിച്ച്‌ സുപ്രീംകോടതിയാണെന്ന കാതലായ വസ്തുതയാണ്‌. 40,000 പേജുകളടങ്ങുന്ന എസ്‌ഐടി റിപ്പോര്‍ട്ട്‌ പരിശോധിച്ചശേഷമാണ്‌ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്‌ മോഡിക്ക്‌ ക്ലീന്‍ചിറ്റ്‌ നല്‍കിയിരിക്കുന്നത്‌. രണ്ട്‌ സീനിയര്‍ പോലീസ്‌ ഓഫീസര്‍മാര്‍ക്കെതിരെ ഡിപ്പാര്‍ട്ടുമെന്റ്‌ തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്‌.

ഇതോടെ പത്ത്‌ വര്‍ഷമായി രാജ്യത്തിനകത്ത്‌ മാത്രമല്ല രാജ്യാന്തരതലത്തിലും നടന്നുവന്നിരുന്ന അപവാദ പ്രചാരണത്തിന്‌ തിരശീല വീഴുകയാണ്‌. 10 വര്‍ഷമായി ഗുജറാത്തില്‍ യാതൊരുവിധ വര്‍ഗീയ കലാപങ്ങളും ഉണ്ടായിട്ടില്ലെന്ന്‌ മാത്രമല്ല ഗുജറാത്തിന്റെ വികസന മാതൃക അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചാവിഷയവുമാണ്‌. ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയെ വേട്ടയാടിയവര്‍ 1984 ല്‍ ഇന്ദിരാഗാന്ധി അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടശേഷം ദല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ എത്രയോ പേര്‍ കൊല്ലപ്പെട്ടെങ്കിലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടില്ല എന്ന വസ്തുത തീര്‍ത്തും അവഗണിച്ചിരുന്നു. എന്നാല്‍ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ്‌ തടഞ്ഞിട്ട്‌ 59 രാമഭക്തരെ ചുട്ടുകൊന്നതിനെത്തുടര്‍ന്ന്‌ ഗുജറാത്തില്‍ നടന്ന കലാപത്തിന്‌ അന്താരാഷ്‌ട്ര തലത്തിലെത്തിക്കാന്‍ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചു. സിബിഐ മുന്‍ ഡയറക്ടര്‍ കെ.ആര്‍. രാഘവന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടാണിത്‌. 2002 ല്‍ ഗുല്‍ബര്‍ഗ സംഭവത്തില്‍ നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ചാണ്‌ സുപ്രീംകോടതി നിയോഗിച്ച സംഘം അന്വേഷണം കേന്ദ്രീകരിച്ചത്‌.

ഇതോടൊപ്പം ഗുജറാത്തിലെ ഓഡ്‌ എന്ന സ്ഥലത്ത്‌ നിരവധിപേര്‍ കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ്‌ കോടതി 23 പേര്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 23 പേരെ വെറുതെവിടുകയും ചെയ്തു. ഇതാദ്യമായാണ്‌ ഒരു വര്‍ഗീയ കലാപക്കേസില്‍ ആരെങ്കിലും കുറ്റവാളികളാകുന്നത്‌. ഇന്ദിരാഗാന്ധി വധക്കേസ്‌ കഴിഞ്ഞുണ്ടായ കലാപത്തില്‍ ഒരാളെപ്പോലും കുറ്റക്കാരായി കണ്ടില്ല എന്ന പശ്ചാത്തലത്തില്‍ ഇത്‌ ശ്രദ്ധേയമാണ്‌. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോഡിക്ക്‌ ലഭിച്ച ക്ലീന്‍ ചിറ്റ്‌, ഭാവി വികസന അജണ്ടക്ക്‌ രൂപം നല്‍കാന്‍ പ്രചോദനമാകും. നരേന്ദ്ര മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായി ഒതുങ്ങരുതെന്നും ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമാകണമെന്നുമുള്ള ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹ സാഫല്യത്തിനും ഈ വിധി വഴിയൊരുക്കിയേക്കാം. 2008 ലാണ്‌ ആര്‍.കെ. രാഘവന്‍ അധ്യക്ഷനായ അഞ്ചംഗ അന്വേഷണസംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്‌. ഫെബ്രുവരി 28 നാണ്‌ സംഘം അന്തിമറിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.