Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അപര്യാപ്തമായ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2012, 09:29 pm IST
inVicharam

യുപിഎ സര്‍ക്കാരും പ്രധാനമന്ത്രിയും ഒടുവില്‍ മുന്‍ റെയില്‍വേ മന്ത്രിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ മുമ്പില്‍ മുട്ടുമടക്കി, മുകുള്‍ റോയിയെ റെയില്‍വേ മന്ത്രിയാക്കുകയും സാധാരണക്കാര്‍ക്കെതിരെ പുറപ്പെടുവിച്ച നീതിരഹിതമായ നിരക്ക്‌ വര്‍ധന പിന്‍വലിക്കുകയും ചെയ്തിരിക്കുകയുമാണ്‌. വര്‍ധിച്ച സെക്കന്റ്ക്ലാസ്‌, സ്ലീപ്പര്‍ നിരക്കുകള്‍ പിന്‍വലിക്കാനാണ്‌ മമതാ ബാനര്‍ജിയും കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായത്‌. ടിക്കറ്റ്‌ വരുമാനത്തില്‍ മുഖ്യ സംഭാവന നല്‍കുന്നത്‌ സെക്കന്റ്‌ ക്ലാസ്‌, സ്ലീപ്പര്‍ യാത്രക്കാരാണ്‌. റെയില്‍വേ ബജറ്റ്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌ മുതല്‍ യാത്രാക്കൂലി വര്‍ധനക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുകയും ഈ ബജറ്റ്‌ ജനവിരുദ്ധ ബജറ്റാണെന്ന ആക്ഷേപമുയരുകയും ചെയ്തു. കേരളത്തിനാണ്‌ ഈ ബജറ്റ്‌ ഏറ്റവും വലിയ തിരിച്ചടി നല്‍കിയത്‌. ഉപഭോഗ സംസ്ഥാനമായ കേരളത്തിന്‌ ആഘാതമായി ചരക്ക്‌ കൂലി വര്‍ധിപ്പിച്ചതിന്‌ തൊട്ടുപുറകെയായിരുന്നു ഏറ്റവുമധികം ട്രെയിന്‍ യാത്രക്കാരുള്ള കേരളത്തിന്‌ യാത്രാക്കൂലി വര്‍ധിച്ചതും. കിലോമീറ്ററിന്‌ പത്ത്‌ പൈസ മുതല്‍ മുപ്പത്‌ പൈസ വരെയായിരുന്നു വര്‍ധന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ട്‌ നിരത്തി, കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിക്ക്‌ ശിലാസ്ഥാപനം നടത്താന്‍ വന്ന റെയില്‍വേ മന്ത്രിക്ക്‌ നിവേദനം നല്‍കിയെങ്കിലും ഒരു പരിഗണനയും റെയില്‍വേ ബജറ്റില്‍ നല്‍കിയിരുന്നില്ല.

പഴകിയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയും രണ്ട്‌ മെമു ട്രെയിനുകള്‍ അനുവദിക്കുകയും നിലവിലുള്ള ചില പദ്ധതികള്‍ക്ക്‌ ധനസഹായം വാഗ്ദാനം ചെയ്യുകയും മാത്രമാണ്‌ മുന്‍ റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി ചെയ്തത്‌. റെയില്‍ സുരക്ഷയാണ്‌ പ്രധാന ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ച ത്രിവേദി പക്ഷേ കേരളത്തില്‍ ട്രെയിന്‍ യാത്രകളില്‍ നടക്കുന്ന സ്ത്രീ പീഡനത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കുകയോ സുരക്ഷ ഉറപ്പാക്കുകയോ ചെയ്തില്ല എന്ന്‌ മാത്രമല്ല കേരള സര്‍ക്കാര്‍ ട്രെയിന്‍ യാത്രാ സുരക്ഷയ്‌ക്കായി ട്രെയിനില്‍ നിയോഗിക്കുന്ന പോലീസുകാര്‍ക്ക്‌ പാസ്‌ നല്‍കാന്‍ പോലും തയ്യാറായില്ല. കേരളാ പോലീസ്‌ സീസണ്‍ ടിക്കേറ്റ്ടുത്താണ്‌ യാത്ര ചെയ്യുന്നത്‌. ഈ ജനവിരുദ്ധ ബജറ്റിനെതിരെ ദിനേശ്‌ ത്രിവേദിയുടെ പാര്‍ട്ടി അധ്യക്ഷയായ മമത ബാനര്‍ജി ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ്‌ അദ്ദേഹത്തിന്‌ റെയില്‍വേ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും പകരം മുകുള്‍ റോയ്‌ റെയില്‍ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതും. മുകുള്‍ റോയ്‌ ബജറ്റ്‌ ചര്‍ച്ചയ്‌ക്ക്‌ മറുപടി പറയവേ വര്‍ധിപ്പിച്ച യാത്രാ നിരക്കുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഫസ്റ്റ്‌, എസി, സെക്കന്റ്‌ എസി എന്നീ നിരക്ക്‌ വര്‍ധന പിന്‍വലിച്ചിട്ടില്ല.

സാധാരണക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രസ്താവിച്ചെങ്കിലും പ്ലാറ്റ്ഫോം ടിക്കറ്റ്‌ നിരക്ക്‌ മൂന്ന്‌ രൂപയില്‍നിന്ന്‌ അഞ്ച്‌ രൂപയാക്കിയത്‌ പിന്‍വലിച്ചതായി അറിയിച്ചില്ല. മമതയുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങേണ്ടിവന്ന യുപിഎ സര്‍ക്കാരിലെ മന്ത്രി മുകുള്‍ റോയ്‌ സ്വതന്ത്ര താരിഫ്‌ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന നിര്‍ദ്ദേശം തള്ളി. അതോടൊപ്പം റെയില്‍വേ വരുമാനം വര്‍ധിപ്പിക്കാന്‍ സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെ ശ്രമിക്കുമെന്നും പരസ്യവരുമാനം വര്‍ധിപ്പിക്കുമെന്നും റെയില്‍വേയുടെ കൈവശമുള്ള സ്ഥലങ്ങള്‍ ലക്ഷ്യബോധത്തോടെ ഉപയോഗപ്രദമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഓവര്‍ബ്രിഡ്ജ്‌, ടെലി കമ്മ്യൂണിക്കേഷന്‍ പരിഷ്ക്കരണം മുതലായവയും ട്രെയിനിലെ ശുചീകരണം ഉറപ്പ്‌ വരുത്തുന്ന നടപടിയും ആളില്ലാ ലെവല്‍ക്രോസുകള്‍ കുറയ്‌ക്കുമെന്ന വാഗ്ദാനങ്ങളും നിറവേറ്റുമെന്നും പ്രഖ്യാപനമുണ്ട്‌. ഒരുലക്ഷം പേര്‍ക്ക്‌ റെയില്‍വേയില്‍ ജോലിയെന്നത്‌ പുരോഗമിക്കുന്നുണ്ടെന്നും ഒഴിവുകള്‍ നികത്തി റെയില്‍വേയിലെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നുമാണ്‌ മറ്റൊരു പ്രഖ്യാപനം. റെയില്‍വേ ടിക്കറ്റ്‌ വര്‍ധന പിന്‍വലിച്ചതൊഴിച്ചാല്‍ കേരളത്തിന്‌ ഗുണകരമായ മറ്റൊരു പ്രഖ്യാപനവും മുകുള്‍ റോയിയും നടത്തിയിട്ടില്ല. കേരളത്തിന്‌ നിരാശ മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.