Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കക്കെതിരായ യുഎന്‍ മനുഷ്യാവകാശ പ്രമേയം ഇന്ത്യന്‍ പിന്തുണയോടെ പാസായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2012, 08:34 pm IST
inWorld

ജെയിനെവ: യുദ്ധകുറ്റങ്ങളുടെ പേരില്‍ ശ്രീലങ്കക്കെതിരെ യുഎസ്‌ പിന്തുണയോടെ അവതരിപ്പിച്ച യുഎന്‍ പ്രമേയം പാസായി. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. 47 അംഗങ്ങളുള്ള യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയത്തിന്‌ അനുകൂലമായി 24 രാജ്യങ്ങള്‍ വോട്ടുചെയ്തു. 15 രാജ്യങ്ങള്‍ പ്രമേയത്ത എതിര്‍ത്തു വോട്ടുചെയ്തപ്പോള്‍ എട്ട്‌ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന്‌ വിട്ടുനിന്നു.

യുദ്ധ കാലയളവില്‍ ശ്രീലങ്കയിലെ തമിഴരോട്‌ സൈന്യം അതിക്രമങ്ങള്‍ കാണിച്ചുവെന്നാണ്‌ പറയുന്നത്‌.

ഐക്യരാഷ്‌ട്രസഭയുടെ ഉന്നതസമിതിയായ മനുഷ്യാവകാശ കമ്മീഷന്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്‌. യുദ്ധ കാലയളവില്‍ സൈന്യത്തിന്റെയും എല്‍ടിടിഇയുടെയും ഭാഗത്തുനിന്ന്‌ പ്രധാന നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നും ഇക്കാര്യങ്ങളില്‍ വിശ്വസനീയമായ അന്വേഷണം വേണമായിരുന്നുവെന്നും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയും അറിയിച്ചു.

യുഎന്‍ പ്രമേയത്തെ ഇന്ത്യ പിന്താങ്ങിയത്‌ ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നതാണ്‌ പ്രധാന പ്രശ്നം. ഡിഎംകെ, എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ സമ്മര്‍ദ്ദം പ്രമേയത്തെ അനുകൂലിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇന്ത്യക്കുണ്ടായിരുന്നു.

അതേസമയം, യുഎന്‍ പ്രമേയത്തെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, മാലിദ്വീപ്‌, റഷ്യ, ചൈന ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ എതിര്‍ത്ത്‌ വോട്ടുചെയ്തു.

യുഎസ്‌ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തെ ശ്രീലങ്ക ശക്തമായി എതിര്‍ത്തിരുന്നു. മനുഷ്യാവകാശ കൗണ്‍സിലിലെ ശ്രീലങ്കന്‍ പ്രതിനിധി ബാണ്ടുലേ ജയശേഖര രംഗത്തുവരികയും പ്രമേയത്തെ പിന്തുണക്കരുതെന്നും അത്‌ എല്‍ടിടിഇയെ സഹായിക്കുന്നതിന്‌ തുല്യമാകുമെന്നും മറ്റ്‌ അംഗങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. പ്രമേയത്തെ ഇന്ത്യ പിന്തുണക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രമേയത്തെ പിന്തുണക്കുമെന്ന ഇന്ത്യയുടെ നിലപാട്‌ ഒരിക്കല്‍ക്കൂടി പുനരാലോചിക്കണമെന്ന്‌ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജെമിനി പെരിസ്‌ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണയെ പെരിസ്‌ ഫോണില്‍വിളിച്ച്‌ സംസാരിക്കുകയും ചെയ്തിരുന്നു.

യുദ്ധ കാലയളവില്‍ ലങ്കയില്‍ 40,000 സാധാരണ പൗരന്മാരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ അന്തര്‍ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പ്രസിഡനൃ മഹീന്ദ രാജപക്സെ എതിര്‍ക്കുകയാണുണ്ടായത്‌. ലങ്കന്‍ സൈന്യവും തമിഴ്‌ എല്‍ടിടിഇയുമായി അവസാന കാലയളവില്‍ സംഘട്ടനങ്ങള്‍ മാത്രമാണ്‌ ഉണ്ടായതെന്നാണ്‌ രാജപക്സെ പറഞ്ഞത്‌.

എന്നാല്‍ ലങ്കന്‍സൈന്യം വന്‍തോതിലുള്ള മനുഷ്യാവകാശ ലംഘനമാണ്‌ നടത്തിയതെന്ന്‌ പാശ്ചാത്യ രാജ്യങ്ങളും അന്തര്‍ദേശീയ മനുഷ്യാവകാശ കമ്മീഷനും ആരോപിച്ചു. 2009 ലാണ്‌ എല്‍ടിഇടിയുമായുള്ള യുദ്ധം അവസാനിച്ചത്‌.

പ്രമേയം പാസായെങ്കിലും സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന്‌ ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ തമിഴ്‌ ഫോറത്തിന്റെ വക്താവ്‌ സുരേന്‍ സുരേന്ദ്രന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

India

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.