Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൊണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2012, 09:10 pm IST
inVicharam

അഞ്ച്‌ സംസ്ഥാനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചത്‌ വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന്മാര്‍ തലസ്ഥാനത്ത്‌ യോഗം ചേര്‍ന്നു. അവര്‍ തോല്‍വിക്ക്‌ കണ്ടെത്തിയ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ വിലക്കയറ്റം. സമീപ കാലത്തായി നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചെന്നും കോണ്‍ഗ്രസിനെതിരായി വിധിയെഴുതാന്‍ ജനങ്ങളെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന്‌ ഇതാണെന്നും കണ്ടെത്തിയതാണ്‌. ഫലപ്രഖ്യാപനം വന്ന്‌ തൊട്ടടുത്ത ദിവസം തന്നെ വീണ്ടും വിലവര്‍ദ്ധനവ്‌ സൃഷ്ടിക്കാനുള്ള നടപടിയാണ്‌ കോണ്‍ഗ്രസ്‌ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. റെയില്‍വേ ചരക്ക്‌ കൂലി കുത്തനെ കൂട്ടിക്കൊണ്ടാണിത്‌. റെയില്‍വേ ബജറ്റ്‌ പാര്‍ലമെന്റിലവതരിപ്പിക്കാന്‍ ഏതാനും ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിനുമുമ്പാണ്‌ നിരക്ക്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്‌ ഇറങ്ങിയത്‌. ഉത്തരവ്‌ ഇറങ്ങിയ ദിവസം തന്നെ വര്‍ദ്ധനവ്‌ പ്രാബല്യത്തിലാക്കിയിട്ടുമുണ്ട്‌.

ഭക്ഷ്യവസ്തുക്കള്‍, രാസവളം, കല്‍ക്കരി എന്നിവയടക്കമുള്ളവയുടെ കടത്തുകൂലിയാണ്‌ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്‌. രാസവളത്തിന്റെ വില കഴിഞ്ഞയാഴ്ച മുപ്പത്തിമൂന്ന്‌ ശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ച്‌ ഉത്തരവിറക്കിയിട്ടുണ്ട്‌. കൃഷിച്ചെലവ്‌ കുത്തനെ കൂടുകയും തന്മൂലം ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന്‌ ആക്കം കൂടാനും രാസവളവിലവര്‍ദ്ധനവ്‌ വഴിവയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതൊന്നുകൂടി വര്‍ദ്ധിപ്പിക്കാനാണ്‌ പുതിയ നീക്കം സഹായിക്കുക. 20 ശതമാനം മുതല്‍ 37 ശതമാനംവരെ നിരക്ക്‌ വര്‍ദ്ധന വരുമെന്നാണ്‌ ഏകദേശ കണക്ക്‌. റെയില്‍വേ ബജറ്റിലാകട്ടെ യാത്രാക്കൂലിയും കൂട്ടാന്‍ പോവുകയാണെന്നാണ്‌ സൂചന. യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ബന്ധപ്പെട്ട സമിതി നല്‍കിയ റിപ്പോര്‍ട്ട്‌ അതേപടി അംഗീകരിച്ച്‌ നടപ്പാക്കാനാണ്‌ പോകുന്നത്‌.

ചരക്ക്‌ കൂലി വര്‍ദ്ധനമൂലം തന്നെ പതിനേഴായിരം കോടി രൂപയുടെ വരുമാനമാണ്‌ ഒരു വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. യാത്രാക്കൂലിയെക്കാള്‍ കൂടുതലാണ്‌ റയില്‍വേക്ക്‌ ചരക്ക്‌ കൂലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം. ചരക്ക്‌ നീക്കത്തിനും നിരക്ക്‌ വര്‍ദ്ധനവിനും നിലവിലുള്ള സംവിധാനം മാറ്റിമറിക്കാനും റയില്‍വേ ആലോചിക്കുകയാണ്‌. ഇനി ഓരോ കിലോമീറ്ററിനും ഓരോ ടണ്ണിനും അധികമായി തുക തീരുമാനിക്കും. ഭക്ഷ്യധാന്യങ്ങള്‍, പരിപ്പിനങ്ങള്‍, രാസവളം എന്നിവ ‘130എ’ ക്ലാസ്സിലാണ്‌ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്‌. പുതിയ ഉത്തരവില്‍ ‘എ’ ക്ലാസ്സ്‌ ഒഴിവാക്കി. അതാണ്‌ ദൂരമനുസരിച്ച്‌ നിരക്ക്‌ നിശ്ചയിക്കാന്‍ കാരണം. 16 വിഭാഗങ്ങളായി തിരിച്ചാണ്‌ റെയില്‍വേ ചരക്കുകൂലി നിശ്ചിയിക്കുന്നത്‌. നേരത്തെ ഇത്‌ 59 വിഭാഗങ്ങളായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്‌ പതിനാറായി ചുരുക്കിയത്‌. കല്‍ക്കരി, സിമന്റ്‌ എന്നിവ ക്ലാസ്‌ 150ല്‍ ഉള്‍പ്പെട്ടതാണ്‌. പുതിയ തീരുമാനപ്രകാരം ഇവയ്‌ക്ക്‌ 18 മുതല്‍ 24 വരെ ശതമാനം നികുതി കൂടും. കയറ്റുമതിക്കുള്ള ഇരുമ്പയിരിന്‌ നികുതി പതിനാറ്‌ ശതമാനമായി കുറച്ചു. ആഭ്യന്തര ഉപയോഗത്തിനുള്ളതിന്‌ ഇരുപത്‌ ശതമാനമാണ്‌.
അതിനര്‍ത്ഥം നിര്‍മ്മാണപ്രവര്‍ത്തനത്തിന്‌ അധിക ചിലവ്‌ വരുമെന്നാണ്‌. ചരക്കുകൂലി ഉയരുമ്പോള്‍ സ്വാഭാവികമായും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രബജറ്റില്‍ വരാന്‍പോകുന്ന അധികനികുതികൂടിയാകുമ്പോള്‍ ജനജീവിതം ദുസ്സഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനിടയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടി വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യംകൂടി വന്നാല്‍ ജനങ്ങളാകെ പൊറുതിമുട്ടുകതന്നെ ചെയ്യും.

നിലവില്‍ വിലക്കയറ്റം രൂക്ഷമായതിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത്‌ പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ക്ക്‌ അടിക്കടിയുണ്ടാക്കിയ വിലവര്‍ദ്ധനവാണ്‌. അന്താരാഷ്‌ട്ര നിലവാരത്തില്‍ അസംസ്കൃത എണ്ണക്ക്‌ ഉണ്ടായ വര്‍ദ്ധനവാണ്‌ ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍, പാചകവാതകം തുടങ്ങിയവക്ക്‌ വിലവര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ്‌ വിശദീകരണം. എന്നാല്‍ അത്‌ സത്യവുമായി പൊരുത്തപ്പെടുന്നതല്ല. മറ്റ്‌ രാജ്യങ്ങളിലൊന്നും ഇന്ത്യയിലേതുപോലെ വില കൂടുന്നില്ല എന്നത്‌ കാണാതിരുന്നുകൂടാ. അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ നികുതി ഘടനയാണ്‌ പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ക്ക്‌ വിലവര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന്‌ ഇതിനകം വിദഗ്ധരായ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അതൊന്നും ഗൗനിക്കാന്‍ അഞ്ചെട്ടുവര്‍ഷമായി കേന്ദ്രം ഭരിക്കുന്ന, കോണ്‍ഗ്രസ്‌ നയിക്കുന്ന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സാധാരണ നിലയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ ഫലം പ്രതികൂലമായി വന്നാല്‍ ഭരണകക്ഷി അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട്‌ മുന്നോട്ടുപോകാനാണ്‌ ശ്രമിക്കുക. എന്നാലിവിടെ കണ്ടാലും കൊണ്ടാലും പഠിക്കാന്‍ മനസ്സില്ലെന്ന ധിക്കാരപരമായ നിലപാടാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. കോണ്‍ഗ്രസ്സിന്‌ അനുകൂലമായി വോട്ടുചെയ്യാത്ത ജനങ്ങളോട്‌ യഥാര്‍ത്ഥത്തില്‍ യുദ്ധപ്രഖ്യാപനമാണ്‌ ഇപ്പോള്‍ നടത്തിയിട്ടുള്ളത്‌. കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്‌ കേവലഭൂരിപക്ഷമുള്ള സര്‍ക്കാരല്ല. ആരുടെയൊക്കയോ ഔദാര്യം കൊണ്ടും സൗജന്യംകൊണ്ടും നിവൃത്തികേട്കൊണ്ടും നിലനില്‍ക്കുന്ന സര്‍ക്കാര്‍ വരും വരായ്‌കള്‍ നോക്കാതെയാണ്‌ നടപടികള്‍ സ്വീകരിക്കുന്നത്‌. ഒരു തെരഞ്ഞെടുപ്പ്കൊണ്ട്‌ എല്ലാം തീര്‍ന്നു എന്ന്‌ കണക്കാക്കരുത്‌. ഈ വര്‍ഷം തന്നെ ഇനിയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്‌. രാഷ്‌ട്രപതി തെരഞ്ഞെടുപ്പും വരാന്‍ പോകുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്‌. ഈ നില തുടര്‍ന്നാല്‍ ദുര്‍ഭരണം മാത്രം ശീലിച്ച കോണ്‍ഗ്രസ്സിന്‌ കേന്ദ്രത്തിലെന്നല്ല ഇന്ത്യയിലൊരിടത്തും ഭരണകക്ഷിയെന്ന്‌ പറഞ്ഞ്‌ നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഉണ്ടാകാന്‍പോകുന്നത്‌. വിനാശകാലത്ത്‌ വിപരീതബുദ്ധി എന്ന്‌ കേട്ടിട്ടേയുള്ളൂ, കോണ്‍ഗ്രസുകാരത്‌ കാട്ടിക്കൊണ്ടിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.