ടോക്കിയോ: ജപ്പനിലെ ഹോന്‍ഷുവില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഹോന്‍ഷുവിന്റെ കിഴക്കന്‍ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ടോക്കിയോവില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
















