Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്രഭരണത്തിന്റെ കടന്നുകയറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2012, 09:16 pm IST
in Vicharam

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏതാണ്ട്‌ നിശ്ചലമാണെങ്കിലും സ്വതന്ത്രാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളും അധികാരം നിയന്ത്രിക്കാനും സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കൈകടത്താനും ജാഗ്രത കാണിക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നില്ല. നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) രൂപീകരണത്തോട്‌ പ്രതിപക്ഷപാര്‍ട്ടികള്‍ മാത്രമല്ല സഖ്യകക്ഷിയായ തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും ശക്തിയായ എതിര്‍പ്പാണ്‌ പ്രകടിപ്പിച്ചത്‌. ഏത്‌ സംസ്ഥാനത്തും പ്രവര്‍ത്തിക്കാനും സംശയത്തിന്റെ പേരില്‍ ആരെ വേണമെങ്കിലും അറസ്റ്റ്‌ ചെയ്യാനുമുള്ള അധികാരം നല്‍കുന്ന സംവിധാനം ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്നതിനാലാണ്‌ എതിര്‍പ്പുയര്‍ന്നത്‌.
എന്‍സിടിസി ഇന്റലിജന്‍സ്‌ ബ്യൂറോയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന പ്രധാനമന്ത്രിയുടെ വാദം അംഗീകരിക്കപ്പെട്ടില്ല.

ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാര പരിധിയില്‍നിന്ന്‌ മാതൃകാ പെരുമാറ്റച്ചട്ടം എടുത്തു മാറ്റാനുള്ള നീക്കമാണ്‌ വിവാദമായിരിക്കുന്നത്‌. യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സല്‍മാന്‍ ഖുര്‍ഷിദ്‌, ബേനിപ്രസാദ്‌ വര്‍മ്മ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സ്വീകരിച്ച നടപടികളാണ്‌ ഈ നീക്കത്തിന്‌ കാരണമായത്‌. രാഹുല്‍ഗാന്ധിയുടെ പ്രകടനവും കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കമ്മീഷന്‍ രാഷ്‌ട്രപതിയ്‌ക്ക്‌ പരാതി നല്‍കിയപ്പോള്‍ ഖുര്‍ഷിദിന്‌ മാപ്പ്‌ പറയേണ്ടിവന്നതിനു ശേഷമാണ്‌ മാതൃകാ പെരുമാറ്റച്ചട്ടം ഇലക്ഷന്‍ കമ്മീഷനില്‍നിന്ന്‌ എടുത്തുമാറ്റി കോടതികളുടെ തീര്‍പ്പിന്‌ വിട്ടാല്‍ മതി എന്ന അഭിപ്രായം ഉയര്‍ന്നിരുന്നത്‌. സല്‍മാന്‍ ഖുര്‍ഷിദ്‌ യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ മുസ്ലീം വോട്ട്‌ ലക്ഷ്യമിട്ട്‌ മതസംവരണ പ്രഖ്യാപനം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സ്തുത്യര്‍ഹമായ സേവനമാണ്‌ കാഴ്ചവയ്‌ക്കുന്നത്‌. കമ്മീഷന്റെ വാച്ച്ഡോഗ്‌ റോളാണ്‌ പെയ്ഡ്‌ ന്യൂസിനെതിരെയും പണ-മാഫിയ ശക്തികള്‍ക്കെതിരെയും നടപടി ഉണ്ടാകാന്‍ കാരണം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പ്രവര്‍ത്തനലക്ഷ്യം തന്നെ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങളെ നിയന്ത്രിക്കുക എന്നതും നിഷ്പക്ഷവും സ്വതന്ത്രവുമായ വോട്ടിംഗ്‌ സാധ്യമാക്കുക എന്നതുമാണ്‌. ടി.എന്‍.ശേഷന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ആയ ശേഷമാണ്‌ കമ്മീഷന്‌ സ്വതന്ത്രാധികാരം കയ്യാളാന്‍ തന്റേടവും അവസരവും കൈവന്നത്‌. തെരഞ്ഞെടുപ്പുകള്‍ അഴിമതിയുടേയും സമ്പത്തിന്റേയും നിയന്ത്രണത്തിലായാല്‍ അര്‍ഹതപ്പെട്ടവര്‍ തെരഞ്ഞെടുക്കപ്പെടാതെ പോകുകയും ജനാധിപത്യം അര്‍ത്ഥശൂന്യമാകുകയും ചെയ്യും. ഇതു തടയാനാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കോഡ്‌ ഓഫ്‌ കോണ്‍ഡക്ട്‌ ഉപയോഗിക്കുന്നത്‌.

ഗൗരവമേറിയ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങള്‍ കമ്മീഷന്‍തന്നെ പോലീസിനെക്കൊണ്ട്‌ അന്വേഷിപ്പിക്കുകയും കോടതിയുടെ തീരുമാനത്തിന്‌ വിടുകയും ചെയ്യുന്നത്‌. ഒരു തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഉത്തരവാദിത്തം തന്നെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തുക എന്നതാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തെരഞ്ഞെടുപ്പുകള്‍ സസൂക്ഷ്മം വീക്ഷിച്ച്‌ അപാകതകളും അന്യായങ്ങളും അത്യാവശ്യ ഇടപെടലുകളും പണസ്വാധീനമുപയോഗിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ വിലക്കിയും തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ക്ക്‌ പരിധി നിശ്ചയിച്ചും ശക്തമായും നീതിയുക്തമായും മുന്നോട്ട്‌ പോകവേയാണ്‌ ഇപ്പോള്‍ യുവരാജാവിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചൂണ്ടുവിരല്‍ ഉയര്‍ന്നതിനാല്‍ പെരുമാറ്റച്ചട്ടം കമ്മീഷനില്‍നിന്നും എടുത്തുമാറ്റണം എന്ന ഗ്രൂപ്പ്‌ ഓഫ്‌ മിനിസ്റ്റേഴ്സ്‌ (ജിഒഎം) ചര്‍ച്ചാവിധേയമാക്കിയത്‌.

ഭരണഘടനാ സ്ഥാപനങ്ങളും രാഷ്‌ട്രീയ നേതൃത്വവും നേര്‍ക്കുനേര്‍ വരുന്നത്‌ സുസ്ഥിര-സുതാര്യ ഭരണത്തിന്‌ തടസമാണ്‌. ജനായത്ത ഭരണം എന്നാല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ നയിക്കുന്ന ഭരണം എന്നാണല്ലോ. ഈ തെരഞ്ഞെടുപ്പ്‌ പ്രക്രിയ ഭരണകക്ഷിയുടെ നിയന്ത്രണത്തില്‍ വരികയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിരായുധമാകുകയും ചെയ്താല്‍പിന്നെ അങ്ങനെ ഒരു കമ്മീഷനെക്കൊണ്ട്‌ എന്താണ്‌ പ്രയോജനം? തെരഞ്ഞെടുപ്പില്‍ നടക്കുന്ന ദുഷ്പ്രവണതകള്‍ക്കുള്ള ഉദാഹരണമാണല്ലോ പിറവം ഉപതെരഞ്ഞെടുപ്പില്‍ മാനസികരോഗികളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള നീക്കം. ഇന്ത്യന്‍ ഭരണഘടന വളരെ മെച്ചപ്പെട്ട ഭരണഘടനയാണെന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്‌. ആ ഭരണഘടനയുടെ അന്തഃസത്ത ചോര്‍ത്തുവാനുള്ള നീക്കമാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ നിയന്ത്രിക്കാനുള്ള രാഷ്‌ട്രീയനീക്കം. ഇത്‌ ഏത്‌ വിധേനയും ചെറുക്കപ്പെടേണ്ടതുതന്നെയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കളെ കൂട്ടക്കൊല നടത്താൻ പദ്ധതി ; 2020-ലെ ദൽഹി ഹിന്ദു വിരുദ്ധ കലാപക്കേസിൽ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

Kerala

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.