Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാഷ, പൈതൃകം, സംസ്കൃതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2012, 09:13 pm IST
inVicharam

ലന്തക്കാര്‍ കുരുമുളകുവള്ളി കൊണ്ടുപോകുന്നു എന്നുകേട്ടപ്പോള്‍ നാട്ടിലെ പ്രധാന കയറ്റുമതി വിഭവത്തിന്റെ കുത്തക നഷ്ടപ്പെട്ടു എന്നു കരുതി പരിഭ്രാന്തനായ മന്ത്രിയെ പണ്ട്‌ സാമൂതിരി ആശ്വസിപ്പിച്ചുവത്രേ, കുരുമുളകുവള്ളിയല്ലേ ഇവിടുന്ന്‌ എടുക്കാനാകു, നമ്മുടെ തിരുവാതിര ഞാറ്റുവേല ഇവിടെത്തന്നെയുണ്ടല്ലോ എന്ന്‌. അത്‌ അന്തക്കാലകഥ.

ഇന്ന്‌ ആരുണ്ട്‌ തിരുവാതിര ഞാറ്റുവേല തിരിച്ചറിയുന്നവരായി ? തിരുവാതിരയെ അറിയുന്നവര്‍ തന്നെ ചുരുങ്ങിവരികയാണ്‌. പരക്കേ അറിയപ്പെടുന്ന തിരുവാതിര സ്കൂള്‍- കോളേജ്‌ കലോത്സവങ്ങളിലെ വേദിയിലെത്തുന്ന കൈകൊട്ടിക്കളിയായി ചുരുങ്ങിയിരിക്കുന്നു.

ഇനി തിരുവാതിര ഞാറ്റുവേല പഴയ അതേ ഗമയില്‍ യഥാകാലം വരുന്നു എന്നിരിക്കട്ടെ, ആര്‍ക്കുണ്ട്‌ അതിന്റെ സൗഭാഗ്യവര്‍ഷം പ്രയോജനപ്പെടുത്തി ഐശ്വര്യം കൈവരുത്താനുള്ള സമയവും സൗകര്യവും?

ഇതാണ്‌ മലയാളി നേരിടുന്ന സ്വത്വപ്രതിസന്ധി. സ്വന്തം പൈതൃകവും സംസ്കാരവും അവയുടെ മൂല്യം അറിഞ്ഞുകൊണ്ട്‌ കാത്തുസൂക്ഷിക്കാനും ആവശ്യാനുസരണം പുറത്തെടുക്കാനും മലയാളിക്ക്‌ കഴിയുന്നില്ല. അവയുടെ പേരില്‍, സത്തുചോര്‍ന്നുപോയ തൊണ്ടുകള്‍ കൈവശം വെച്ചു നടക്കുന്നു. ധനുമാസത്തിലെ തുഞ്ചന്‍സമാധി ആചരിക്കാതെ ഫെബ്രുവരിയിലോ മാര്‍ച്ചിലോ തുഞ്ചന്‍ മഹോത്സവം ആഘോഷിച്ച്‌ നാം തൃപ്തിയടയുന്നു. ആചാര്യന്റെ പവിത്രസ്മരണ ആഘോഷപ്പൊങ്ങച്ചത്തിന്നിടയില്‍ മങ്ങിപ്പോകുന്നു.

ഭാഷ മരിക്കുകയാണോ എന്നു ആശങ്കപ്പെടേണ്ടിവരുന്നത്‌, ഭാഷ ഏതൊക്കെയോ ആശയങ്ങള്‍ കോരിയെടുക്കാനുള്ള തൊണ്ടായിമാത്രം മാറുമ്പോഴാണ്‌. ചൈതന്യവും പ്രസരിപ്പുമുള്ളതുമാവണം ഭാഷ. ചൈതന്യവത്തായ ഭാഷ, സ്വന്തം പൈതൃകവും സംസ്കാരവും നല്‍കുന്ന ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ സജീവവും സ്വാദിഷ്ഠവുമാകുന്നു. ആരുടെയെങ്കിലും കൈയില്‍നിന്നു ക്ലാസിക്കല്‍ പദവി കൈവരിച്ചതുകൊണ്ട്‌ ഭാഷയ്‌ക്ക്‌ പ്രസരിപ്പും തുടിപ്പും ഉണ്ടാവില്ല, അതുകിട്ടുന്നത്‌ സ്വന്തം മണ്ണിലേക്ക്‌ വേര്‌ ആഴ്‌ന്നിറങ്ങുമ്പോഴാണ്‌. അങ്ങനെയുള്ള ഭാഷ ഏതാശയവും ഉള്‍ക്കൊള്ളാന്‍ പ്രകാശം പ്രസരിപ്പിക്കാനും കഴിവുള്ളതാകുന്നു.

മലയാളഭാഷയെ രക്ഷിക്കാനെന്തു ചെയ്യേണ്ടൂ എന്ന്‌ ബുദ്ധിജീവികള്‍ തലപുകഞ്ഞ്‌ ആലോചനകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ്‌ തപസ്യ കോഴിക്കോട്ട്‌ 35 -ാ‍ം വാര്‍ഷികം ആഘോഷിക്കുന്നത്‌. മലയാളം ഭൂമുഖത്തുനിന്ന്‌ ഉടനെ അപ്രത്യക്ഷമായേക്കുമെന്നും, വീണ്ടിയുമായ്‌ വന്ന്‌ അതിനെ വീണ്ടെടുക്കേണമേ; എന്നു വിലപിക്കേണ്ട ഘട്ടമായെന്നും ആരും കരുതേണ്ട. എന്നുവച്ച്‌ ഇന്നത്തെ നില ഇങ്ങനെ തുടര്‍ന്നുപോയാല്‍ മതി എന്ന അഭിപ്രായവും ഇല്ല. സ്കൂളുകളില്‍ മാതൃഭാഷാപഠനം നിര്‍ബന്ധമാക്കുക, സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ മലയാളമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ നമ്മുടെ ഭാഷ വിസ്മൃതിയിലാണ്ടുപോകാതിരിക്കണമെന്ന്‌ കരുതുന്നവര്‍ കുറേക്കാലമായി ഉന്നയിക്കുന്ന ഈ നിര്‍ദേശങ്ങള്‍ ശക്തമായി മുന്നോട്ടുവെയ്‌ക്കപ്പെട്ടുപോരുന്നുഎങ്കിലും ഇന്നും പ്രശ്നം അങ്ങനെത്തന്നെ കിടക്കുന്നു. മലയാളം വായിക്കാനോ എഴുതാനോ അറിഞ്ഞില്ലെങ്കില്‍പ്പോലും നമ്മുടെ നാട്ടില്‍ ഒരാള്‍ക്ക്‌ ബിരുദവും ബിരുദാനന്തരബിരുദവും ക്ലാസുകളിലിരുന്ന്‌ പഠിച്ച്‌ നേടാനാവും; ഔദ്യോഗിക കുറിപ്പുകളും കത്തിടപാടുകളും സായിപ്പിന്റെ ഭാഷയില്‍ത്തന്നെയായാലേ ഗുമസ്ഥന്റേയും മേല്‍ഗുമസ്ഥന്റേയും മേലാവിമാരുടെയും അടുത്തു ചെലവാകൂ എന്ന നില തുടരുന്നു.

ഇവിടെയാണ്‌ തപസ്യപോലുള്ള അനൗദ്യോഗിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ആവശ്യമായിവരുന്നത്‌. ഭാഷയെ തിരിച്ചറിയുക, നമ്മുടെ ഭാഷയുടെ വേരുകള്‍ നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നുറപ്പ്‌ വരുത്തുക. ഭാഷാ സ്നേഹികളുടെ സമൂഹത്തിന്‌ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ നേതൃത്വം നല്‍കാന്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ഏതാനും വര്‍ഷം മുമ്പ്‌ തപസ്യ തയാറാക്കി അന്നത്തെ സാംസ്കാരിക വകുപ്പു മന്ത്രി ജി.കാര്‍ത്തികേയന്‌ സമര്‍പ്പിച്ച സാംസ്കാരിക നയത്തിന്റെ കരടുരേഖയില്‍ നല്‍കിയിരുന്ന ഊന്നല്‍ ഈ തരത്തിലായിരുന്നു.

തപസ്യ തുടങ്ങിയതുതന്നെ മലയാളത്തിലെ സാംസ്കാരിക ഭൂപടത്തില്‍ പാരമ്പര്യ ദേശീയമൂല്യങ്ങള്‍ അപ്രത്യക്ഷമാവുന്നു എന്നു തോന്നിപ്പിച്ചിരുന്ന ഒരു ഘട്ടത്തിലാണ്‌. മാധവ്ജി, പരമേശ്വര്‍ജി തുടങ്ങിയവരുടെ ആലോചനകളില്‍ നിന്ന്‌, തിക്കോടിയന്‍, കക്കാട്‌ തുടങ്ങിയവരുടെ ആശിര്‍വാദത്തോടെ എംഎ സാര്‍ (എം.എ.കൃഷ്ണന്‍), വി.എം.കൊറാത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ രൂപം കൊടുത്ത ഈ പ്രസ്ഥാനം തുഞ്ചന്‍ദിനവും സഞ്ജയസ്മൃതിസദസ്സും വര്‍ഷാവര്‍ഷങ്ങളില്‍ കൊണ്ടാടിപ്പോന്നത്‌ പാരമ്പര്യങ്ങളില്‍ ഊന്നിനില്‍ക്കുന്ന വേരുകളിലേ ഭാഷയും സാഹിത്യവും വളര്‍ന്ന്‌ പുഷ്കലമാവു എന്ന തിരിച്ചറിവിലാണ്‌.

അതോടൊപ്പം കേരളത്തിന്റെ നാടന്‍കലകള്‍ക്കും അന്യംനിന്നുപോകാവുന്ന കലാരൂപങ്ങള്‍ക്കും വേദിനല്‍കി. മറ്റൊന്ന്‌ നമ്മുടെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്‌ സമൂഹത്തെ ബോധവല്‍കൃതമാക്കാന്‍ തപസ്യ നടത്തുന്ന ശ്രമങ്ങളാണ്‌. ഈ ഉദ്ദേശ്യത്തോടുകൂടിയാണ്‌ എല്ലാവര്‍ഷവും മിഥുനം കര്‍ക്കിടക മാസങ്ങളില്‍ നടത്തുന്ന വനപര്‍വപരിപാടി.

ഈ വര്‍ഷത്തെ വാര്‍ഷികപരിപാടിയുടെ ഊന്നല്‍ മാതൃഭാഷയ്‌ക്കുള്ള പ്രാധാന്യത്തിലാണ്‌ എന്നത്‌ തപസ്യയുടെ ഇത: പര്യന്തമുള്ള പ്രവര്‍ത്തനം നോക്കുമ്പോള്‍ സ്വാഭാവികമാണ്‌. ആശയപ്രകടനത്തിനുള്ള ഉപകരണം എന്നതിലുപരി, പതഞ്ജലി മഹര്‍ഷി പറയുന്നതുപോലെ ജന്മസാക്ഷാല്‍ക്കാരത്തിനുള്ള ഉപാധിയാണ്‌ ഭാഷ എന്ന്‌ തപസ്യ വിശ്വസിക്കുന്നു. മാതൃഭാഷയെ രക്ഷിക്കൂ എന്ന്‌ നാടുമുഴുവന്‍ കേള്‍ക്കുന്ന മുറവിളിക്കൊപ്പം ഒച്ച കൂട്ടാന്‍ ഈ സാംസ്കാരിക വേദി ഉത്സാഹം കാട്ടുന്നില്ല. തിരുവാതിരഞ്ഞാറ്റുവേലയുടെ അന്തസ്സത്ത, തുഞ്ചത്താചാര്യന്റെ പവിത്രസ്മരണ ഇതൊക്കെയാണ്‌ ഭാഷയെ സ്നേഹിച്ച്‌ പരിലാളിക്കുന്നതിലൂടെ നാം നേടിയെടുക്കേണ്ടത്‌. നമ്മുടെ സാംസ്കാരിക നയത്തിന്റെ ദിശ എങ്ങോട്ടായിരിക്കണമെന്നത്‌ സംബന്ധിച്ച തപസ്യയുടെ നിലപാട്‌ അതത്രെ.

പി.ബാലകൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.