Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലംഘിക്കപ്പെടാനോ കോടതിവിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2012, 09:15 pm IST
inVicharam

മാധ്യമങ്ങളും കോടതികളും നടത്തിയ ഇടപെടലുകളുടെ ശക്തികൊണ്ടാണ്‌ വര്‍ത്തമാന ഇന്ത്യയില്‍ അഴിമതിക്കേസുകള്‍ ഗുരുതര ക്രിമിനല്‍കുറ്റങ്ങളായി നിരവധി നേതാക്കന്മാരെ വെട്ടയാടുന്നത്‌. രാജനൈതികരംഗത്തെ ജനാധിപത്യ ശൈലിയിലുള്ള സാധാരണ പ്രക്ഷോഭങ്ങള്‍കൊണ്ടൊന്നും പകല്‍കൊള്ളക്കാരായ ഉന്നതന്മാരെ വരിഞ്ഞുമുറുക്കി ജയിലിലാക്കാന്‍ കഴിയുമായിരുന്നില്ല. രാജ്യത്തു ചുരുള്‍ നിവര്‍ത്തപ്പെട്ട അഴിമതിക്കഥകളിലൊക്കെ വില്ലന്‍ന്മാരായി പരിലസിച്ചുനില്‍ക്കുന്നത്‌ ഉന്നത രാഷ്‌ട്രീയ നേതാക്കന്മാരും ബ്യൂറോക്രാറ്റുകളും വ്യവസായ അധിപന്‍മാരുമാണ്‌. പ്രതിപക്ഷത്തിന്റെ അഴിമതിവിരുദ്ധ നടപടികള്‍ക്കൊപ്പം അന്നാഹസാരെയും മറ്റും പൊതുസമൂഹത്തെ അഴിമതിക്കെതിരെ അണി നിരത്തിയതും പോരാട്ടത്തിന്‌ ശക്തിപകര്‍ന്ന ഘടകങ്ങളാണ്‌.

എന്നാല്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഭരണം നിയന്ത്രിക്കുന്ന സംവിധാനത്തെ സംബന്ധിച്ചിടത്തോളം അഴിമിതിപ്രശ്നത്തില്‍ ആത്മാര്‍ത്ഥത കൈമോശംവന്നിരിക്കുന്ന എന്ന സത്യം ദിവസം കഴിയുന്തോറും കൂടുതല്‍ തെളിയുകയാണ്‌. 2 ജി സ്പെക്ട്രം കേസ്സില്‍ പതിനാറ്‌ മാസക്കാലം കുറ്റകരമായ മൗനം പാലിച്ച ഒരു പ്രധാനമന്ത്രിയാണ്‌ നമുക്കുള്ളത്‌. പ്രോസിക്യൂഷന്‍ അനുമതിക്കുവേണ്ടി നല്‍കിയ ഡോ.സുബ്രഹ്മണ്യന്‍സ്വാമിയുടെ ഹര്‍ജിക്കാര്യത്തിലും കുറ്റകരമായ വീഴ്ചയും കാലതാമസവുമാണ്‌ പ്രധാനമന്ത്രി കാട്ടിയത്‌. ഫലപ്രദമായ അന്വേഷണത്തിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ച ഡോ.സുബ്രഹ്മണ്യന്‍സ്വാമി തന്റെ ഹര്‍ജിയില്‍ അഴിമതിയുടെ വിത്തും വേരും വരെ വിശദീകരിച്ചിരുന്നു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ ഫയലാക്കിയ മറുപടി അഫിഡവിറ്റില്‍ ഇതെല്ലാം നിഷേധിച്ച്‌ കുറ്റക്കാരെ വെള്ളപൂശുകയാണുണ്ടായത്‌. ടുജി ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നതിനാല്‍ കേസ്സ്‌ പാടില്ലെന്നും എ.രാജ കുറ്റക്കാരനല്ലെന്നുമൊക്കെയാണ്‌ അഫിഡവിറ്റില്‍ പറഞ്ഞിരുന്നത്‌.

അഴിമതിക്കും അനീതിക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ശ്രദ്ധേയമായ പങ്കുള്ളത്‌ ജനങ്ങള്‍ക്കാണ്‌. 1947 ആഗസ്റ്റ്‌ 15ന്‌ രാജ്യം സ്വാതന്ത്യത്തിന്റെ ലഹരിയില്‍ അഭിരമിക്കുമ്പോള്‍ ഗാന്ധിജി തെരുവില്‍ ജനങ്ങള്‍ക്കിടയില്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ചെന്നുകണ്ട ബംഗാളിലെ കോണ്‍ഗ്രസ്‌ ജനപ്രതിനിധികള്‍ക്ക്‌ അഴിമതിയില്‍ നിന്നും മോചിതരായി നിലകൊള്ളുക എന്ന സന്ദേശമായിരുന്നു കൈമാറിയത്‌. അഴിമതികാട്ടിയ സ്വന്തം മകനെ തള്ളിപ്പറഞ്ഞ ഗാന്ധിജിയ്‌ക്ക്‌ തന്റെ കുടുംബം തന്നെ നഷ്ടപ്പെട്ടുവെന്നു പറയാവുന്നതാണ്‌. എന്നാല്‍ അഴിമതിക്കാരനായ പഞ്ചാബ്‌ മുഖ്യമന്ത്രി കീ്‌റോണ്‍സിംഗിനെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി ജവഹര്‍ലാലിനോട്‌ ഗാന്ധിജിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ മാധ്യമപ്രതിനിധികളോട്‌ എല്ലാവര്‍ക്കും ഗാന്ധിജിയാകാന്‍ സാധിക്കുമോ ? എന്ന മറുചോദ്യമായിരുന്നു നെഹറുജി ഉയര്‍ത്തിയത്‌. ഗാന്ധിജിയ്‌ക്ക്‌ കുടുംബഭദ്രത നഷ്ടപ്പെട്ടുവെങ്കില്‍ നെഹ്‌റുജീയുടെ പിന്‍ഗാമികള്‍ക്ക്‌ സായുധരാകാന്‍ ഗാന്ധിയെന്ന മാന്ത്രികവാക്കുതന്നെ അവര്‍ കവര്‍ന്നെടുത്തുപയോഗിച്ചുവരികയാണ്‌.

“സീത ലക്ഷമണരേഖ ലംഘിച്ചില്ലായിരുന്നുവെങ്കില്‍ രാവണന്‍ കൊല്ലപ്പെടില്ലായിരുന്നു. ലക്ഷ്മണരേഖ അത്രയ്‌ക്കു പവിത്രമോ അലംഘ്യമോ അല്ല. പരിമിതമാണ്‌ അതിന്റെ വ്യാപ്തി. 2011 സെപ്തംബറില്‍ ജ:ഗാംഗുലി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ ഒരു പ്രയോഗമാണ്‌ മേലുദ്ധരിച്ചത്‌. 2 ജി സെപ്ക്ട്രം കേസ്‌ നിരീക്ഷണ വിഷയം കൈകാര്യം ചെയ്യുമ്പോഴാണ്‌ മേലുദ്ധരിച്ച വാക്കുകള്‍ പറഞ്ഞത്‌. അതേ ജഡ്ജി വിരമിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ 122 ടു ജി ലൈസന്‍സുകള്‍ റദ്ദ്‌ ചെയ്യുകയും കമ്പനികള്‍ക്ക്‌ പിഴ വിധിക്കുകയും ചെയ്തു. നീതിയുടെ കാവല്‍ക്കാരാകേണ്ട കേന്ദ്ര ഭരണത്തിലെ വമ്പന്‍മാര്‍ തന്നെയാണിവിടെ ലക്ഷ്മണ രേഖകള്‍ ലംഘിക്കുന്നത്‌. അവര്‍ പിന്നീട്‌ ലക്ഷ്മണരേഖ തന്നെ ആവശ്യമില്ലെന്നിവിടെ വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഏതാനും നേതാക്കളെ കല്‍തുറങ്കിലടച്ചതുകൊണ്ട്‌ തീരുന്ന ഒന്നല്ല ഇന്ത്യയിലെ അഴിമതി. 16 മാസം ടുജി കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിക്ക്‌ കാത്തിരുന്നു തളര്‍ന്ന്‌ പൗരന്റെ മുമ്പില്‍ വൈകി സുപ്രീംകോടതിയില്‍ നിന്നു കിട്ടിയ നീതി പൂര്‍ണ്ണ നീതിയെന്നവകാശപ്പെടാനാവില്ല. പ്രധാനമന്ത്രിയും ടെലികോം മന്ത്രിയും അറിയാതെ ടു ജി സ്പെക്ട്രം നല്‍കല്‍ ഉണ്ടാകില്ലെന്നറിയാന്‍ സാമാന്യബുദ്ധിക്കപ്പുറം മറ്റൊന്നും ആവശ്യമില്ല. ചിദംബരം ശ്രമിച്ചിരുന്നെങ്കില്‍ ലേലമൊഴിവാക്കല്‍ തടയാന്‍ കഴിയുമായിരുന്നു. പക്ഷേ സിബിഐ ഇതൊന്നുമന്വേഷിക്കാന്‍ തയ്യാറല്ല. അവസാനം ട്രയല്‍ കോടതിയായ പട്യാല ഹൗസ്‌ കോടതിയും കുറ്റവാളികള്‍ക്ക്‌ ക്ലീന്‍ ചിറ്റുനല്‍കുമെന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

പട്യാല ഹൗസ്‌ കോടതിയില്‍ ചിദംബരത്തെ കക്ഷി ചേര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസ്സിപ്പോള്‍ ആഹ്ലാദത്തിലാണ്‌. ഇതിനെ ചോദ്യം ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ്‌ ഡോ.സുബ്രഹ്മണ്യന്‍സ്വാമി. നീണ്ട നിയമയുദ്ധങ്ങളിലൂടെ അഴിമതികള്‍ വിചാരണചെയ്ത്‌ നീതിനടപ്പാക്കാന്‍ ഒരു മനുഷ്യായുസ്സ്‌ പോരെന്ന നിലയിലേക്ക്‌ കാര്യങ്ങളിപ്പോള്‍ വഴുതിപ്പോകയാണ്‌. ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളല്ലാതെ അഴിമതിക്കെതിരെ ഫലപ്രദമായ മറ്റ്‌ പോംവഴികള്‍ ഇല്ലെന്ന നിലയിലേക്ക്‌ സ്ഥിതിഗതികള്‍ എത്തിനില്‍ക്കുന്നു.

ഭൗതിക നേട്ടങ്ങള്‍ക്കും കൊള്ളലാഭങ്ങള്‍ക്കും വേണ്ടി മനുഷ്യന്‍ ലക്കും ലഗാനുമില്ലാതെ നെട്ടോട്ടമോടുകയാണ്‌. ഏറ്റക്കുറച്ചിലുണ്ടെങ്കിലും രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഏതാണ്ട്‌ പൂര്‍ണ്ണമായും അഴിമതിയുടെ പ്രഭവകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്‌. ഇതിനു കൂട്ടുനിന്ന്‌ മുതലെടുക്കുന്ന ഉദ്യോഗസ്ഥ ബിസിനസ്‌ ലോബികളാണ്‌ മറ്റൊരുശാപം. ഇവരെല്ലാം ചേര്‍ന്ന്‌ നമ്മുടെ പൊതുരംഗവും ഭരണരംഗവും കൊള്ളയടിക്കുമ്പോള്‍ അതിനെതിരെ ശക്തമായ ജനശക്തി ഉയര്‍ന്നുവരിക എന്നതാണ്‌ ഫലപ്രദമായ രക്ഷാകവചം.

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.