Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രവാസി ഭാരതീയര്‍ പ്രതീക്ഷയോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2012, 09:21 pm IST
inVicharam

ജീവിതം മതിയാക്കി മടങ്ങിയെത്തുന്ന പ്രവാസി ഇന്ത്യക്കാരുടെ പുനരധിവാസം, പെന്‍ഷന്‍, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. പ്രവാസി മലയാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഈ തൃത്താല സംരക്ഷണ പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ അത്‌ ഉപകരിക്കുന്നത്‌ പ്രവാസിജീവിതം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന 60ലക്ഷം വിദേശ ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ്‌. ഇതില്‍ തൊഴിലാളി വിഹിതത്തിന്‌ പുറമെ കേന്ദ്രസര്‍ക്കാരിന്റെ വിഹിതംകൂടി ഉള്‍പ്പെടുത്തി അഞ്ചു വര്‍ഷത്തേക്ക്‌ പെന്‍ഷന്‍ പദ്ധതിയില്‍ പുരുഷന്മാര്‍ക്ക്‌ 1000 രൂപ വീതവും സ്ത്രീകള്‍ക്ക്‌ രണ്ടായിരം രൂപ വീതവും സര്‍ക്കാര്‍ വിഹിതമായി നല്‍കും. പുനരധിവാസത്തിലും സര്‍ക്കാര്‍ വിഹിതമുണ്ടാകും. പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ വോട്ടവകാശം ലഭിച്ചതും അടുത്തിടെയാണ്‌. കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിപോലും പ്രവാസി മലയാളികളുടെ മറുനാടന്‍ സേവനത്തിന്റെ സംഭാവനയായിരുന്നു. രാഷ്‌ട്രനിര്‍മാണ-വികസന പ്രക്രിയകളില്‍ പ്രവാസിമലയാളികള്‍ മഹത്തായ സംഭാവനകള്‍ നല്‍കി, വിദേശനാണ്യശേഖരംപോലും വര്‍ധിപ്പിച്ച ഇവര്‍ക്ക്‌ വോട്ടവകാശം പോലും അടുത്തകാലംവരെ ഇല്ലായിരുന്നു. അറബ്‌ രാജ്യങ്ങളില്‍ ജോലി തേടിപ്പോയി പലപ്പോഴും ചൂഷണത്തിനും മറ്റും വിധേയരാകുമ്പോഴും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എംബസികളില്‍നിന്നും ഫലപ്രദമായ സഹായം പലപ്പോഴും ലഭിക്കാറില്ല. ഇവരെ എന്നും പണം കായ്‌ക്കുന്ന തൊഴിലാളികളായി മാത്രം കണ്ട ഇന്ത്യാ ഗവണ്‍മെന്റ്‌ ഇവരെ സംരംഭകരാക്കി മാറ്റാന്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല.

സംരംഭകശേഷിയോ സാമര്‍ത്ഥ്യമോ പ്രോത്സാഹിപ്പിച്ച്‌ പ്രവാസിഭാരതീയരെ ഉള്‍പ്പെടുത്തിയ ഒരു വളര്‍ച്ചാ മാതൃക ഉണ്ടാക്കാനുള്ള കര്‍മശേഷി രാഷ്‌ട്രീയ നേതാക്കള്‍ക്കുണ്ടായില്ല. ഇതില്‍ ഇന്ത്യ ചൈനയെ മാതൃകയാക്കേണ്ടതാണ്‌. വിദേശ ചൈനക്കാരുടെ എഫ്ഡിഐ ചൈനയുടെ വികസനത്തിനും വലിയ മുതല്‍ക്കൂട്ടാണ്‌. ഇവരുടെ പരിചയസമ്പത്തും വിഭവശേഷിയും ഉപയോഗിച്ച്‌ സാമൂഹിക, സാമ്പത്തികരംഗത്ത്‌ മാത്രമല്ല വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍പ്പോലും വികസനത്തിന്‌ സാധ്യതയുണ്ട്‌. പക്ഷേ പലപ്പോഴും വിദേശ സേവനം മതിയാക്കി മടങ്ങിവരുന്ന ഇന്ത്യക്കാര്‍ക്ക്‌ പരിഗണന ലഭിക്കാറില്ല. പ്രവാസി എന്നാല്‍ ധനവാന്‍ എന്ന ധാരണ പുലര്‍ത്തുന്ന ഇന്ത്യക്കാര്‍ ഇവരുടെ പ്രശ്നങ്ങളെപ്പറ്റി അജ്ഞരാണ്‌. വിദേശ തൊഴില്‍രംഗത്ത്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌ അനിശ്ചിതത്വവും വിവേചനവും വേതനഘടനയിലെ ഇടിവും മാത്രമല്ല തൊഴില്‍ സുരക്ഷിതത്വമില്ലായ്‌മയുമാണ്‌. ഇത്‌ ഗള്‍ഫ്‌ മേഖലകളിലെങ്കിലും വലിയ പ്രശ്നമാണ്‌. തൊഴിലില്‍ സുരക്ഷിതത്വമില്ലായ്‌മ, കരാര്‍ ലംഘനം, കമ്പനികളുടെ ചൂഷണം ഇതിനെല്ലാം പ്രവാസി ഇന്ത്യക്കാര്‍ വിധേയരാകുന്നു. ഇങ്ങനെയുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തുന്നത്‌ സാമ്പത്തിക ഭദ്രതയോടെയാകില്ല. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പെന്‍ഷന്‍ പദ്ധതി തുഛമാണെങ്കിലും തുടക്കം മുതല്‍ അതില്‍ നിക്ഷേപിക്കുന്ന തൊഴിലാളികള്‍ക്ക്‌ തിരിച്ചുവരുമ്പോള്‍ ഇത്‌ പ്രയോജനകരമാകും. പ്രവാസി തൊഴിലാളികളുടെ സാമൂഹിക സുരക്ഷാപദ്ധതി ഇമിഗ്രേഷന്‍ നിയമത്തിലെ വ്യവസ്ഥയാണ്‌. ഈ പദ്ധതികളില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തുമെന്ന്‌ പ്രഖ്യാപിക്കുമ്പോഴും ഇതിനെപ്പറ്റി വ്യാപകമായ ബോധവല്‍ക്കരണംകൂടി നടത്തേണ്ടതുണ്ട്‌.

ഈ പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ രക്ഷപ്പെടുന്നത്‌ ഇവരുടെ കുടുംബങ്ങള്‍ കൂടിയാണ്‌. കാരണം ബഹുഭൂരിപക്ഷം തൊഴിലാളികളും താല്‍ക്കാലിക കരാര്‍ ജോലികളില്‍ പോകുന്നവരാണ്‌. ഇവര്‍ക്ക്‌ സംരക്ഷണം ആവശ്യമാണ്‌. അഞ്ചുവര്‍ഷത്തേക്കോ അതിന്‌ മുമ്പോ തൊഴിലാളി ഇന്ത്യയിലേക്ക്‌ മടങ്ങിയാല്‍ അതുവരെയാണ്‌ ഇന്‍ഷുറന്‍സ്‌. മരണം സംഭവിച്ചാല്‍ ഒരുലക്ഷം രൂപ ഇന്‍ഷുറന്‍സ്‌ തുകയായി ലഭിക്കും. ഇതെല്ലാം പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമേകുന്ന വാര്‍ത്തതന്നെയാണ്‌. മൊത്തം എന്‍ആര്‍ഐ ജനസംഖ്യയുടെ ഇരുപത്‌ ശതമാനം മലയാളികളാണത്രെ. പ്രവാസി മന്ത്രാലയം തുടങ്ങിയതും ലിബിയയിലെയും മറ്റും പ്രക്ഷോഭത്തില്‍ മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ ഈ മന്ത്രാലയം നടത്തിയ പങ്കും സ്തുത്യര്‍ഹമാണ്‌. പ്രവാസി ഇന്ത്യക്കാരെയും ഇന്ത്യന്‍ വംശജരെയും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഏകീകൃത ഓവര്‍സീസ്‌ ഇന്ത്യന്‍ കാര്‍ഡ്‌ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. പ്രവാസികളുടെ വിദേശികളായ ഭാര്യമാര്‍ക്കും ഈ കാര്‍ഡ്‌ നല്‍കാന്‍ പദ്ധതിയുണ്ടത്രെ. ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളുമായും ഉഭയകക്ഷി കരാര്‍ ഒപ്പുവയ്‌ക്കാനും ധാരണയായിട്ടുണ്ട്‌. മെച്ചപ്പെട്ട ജീവിതസാഹചര്യം ലഭിക്കാത്ത വിഭാഗത്തിന്റെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏത്‌ നീക്കവും സ്വാഗതാര്‍ഹമാണ്‌.

മലയാളിയുടെ പ്രാകൃതത്വം

കേരളസമൂഹം മനുഷ്യജീവന്‌ മൃഗങ്ങളുടെ ജീവന്റെ വിലപോലും കല്‍പ്പിക്കാത്ത ആള്‍ക്കൂട്ടമായി മാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ മീന്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ കട്ടപ്പനയില്‍ മീന്‍ കച്ചവടക്കാരനെ മര്‍ദ്ദിച്ച്‌ കൊന്നത്‌. കട്ടപ്പന ടൗണില്‍ പെട്ടിയോട്ടോയില്‍ മീന്‍ വില്‍ക്കുന്ന സജി തിരികെ വരുമ്പോള്‍ വഴിയരികില്‍ കണ്ട രണ്ട്‌ വലിയ മീനുകളെ സുഹൃത്തിന്റെ സഹായത്തോടെ കയറ്റി കച്ചവടസ്ഥലത്തെത്തി. കച്ചവടം നടത്തുന്നതിനിടെയാണ്‌ മോഷ്ടിച്ച മത്സ്യം വില്‍ക്കുന്നുവെന്നാരോപിച്ച്‌ മര്‍ദ്ദിച്ച്‌ കൊന്നത്‌. ഉടമസ്ഥന്‌ കൈമാറാമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു മീന്‍ വണ്ടിയില്‍ എടുത്തിട്ടതത്രെ. മോഷ്ടിച്ചതല്ല, ഉടമസ്ഥര്‍ക്ക്‌ കൈമാറാനാണ്‌ ലക്ഷ്യമിട്ടതെന്ന്‌ പറഞ്ഞിട്ടും മര്‍ദ്ദനം നിര്‍ത്താതെ അവശനായ സജി മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. അടുത്തയിടെ അവിഹിത ബന്ധമാരോപിച്ച്‌ നാട്ടുകാര്‍ ഒരു യുവാവിനെ കോഴിക്കോടിനടുത്ത്‌ തല്ലിക്കൊന്നതും വാര്‍ത്തയായിരുന്നല്ലോ.

നാട്ടില്‍ നീതി നടപ്പാക്കാന്‍ പോലീസ്‌ പോലുള്ള സംവിധാനം നിലനില്‍ക്കെ കുറ്റവാളിയെന്ന്‌ കരുതുന്ന ആളെ പോലീസില്‍ ഏല്‍പ്പിക്കുന്നതിന്‌ പകരം നിയമം കയ്യിലെടുക്കുക മാത്രമല്ല പാമ്പിനെയും മറ്റും തല്ലിക്കൊല്ലുന്നതുപോലെ കൊന്നുകളയുന്നത്‌ മലയാളി പ്രാകൃതയുഗത്തിലേക്ക്‌ തിരിച്ച്‌ നടക്കുകയാണോ എന്ന തോന്നലാണ്‌ ജനിപ്പിക്കുന്നത്‌. ഹൃദ്രോഗിയായിരുന്ന സജി മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ ശസ്ത്രക്രിയാ വിധേയനായിരുന്നു. മറ്റൊരു ശസ്ത്രക്രിയകൂടി വേണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കെയായിരുന്നു മത്സ്യവില്‍പ്പനക്കാരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ആക്രമണസ്വഭാവം പ്രബലമാകുന്നത്‌ ആള്‍ക്കൂട്ടത്തിന്റെ ബലത്തിലാണ്‌. സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളിലാണ്‌ ക്രൂരത ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്‌. ഇത്‌ തടയേണ്ട പ്രവണത തന്നെയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.