Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെ പാളത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 10:12 pm IST
in Vicharam

കൊച്ചിയുടെ വികസന സ്വപ്നമായ, നഗരത്തിലെ ട്രാഫിക്ക്‌ മേഖലയിലെ തീരാത്ത ദുരിതത്തിന്‌ നിവാരണമായി കണ്ടിരുന്ന കൊച്ചി മെട്രോയെ അഴിമതി നടത്തുന്നതിനുള്ള ഉപകരണമായി മാറ്റുവാനുള്ള ഉന്നതതല ഗൂഢാലോചനയുടെ പരിണതഫലംതന്നെയാണ്‌ ഇപ്പോള്‍ പദ്ധതി കെഎംആര്‍സി സ്വന്തം നിലയില്‍ നടപ്പിലാക്കിയാല്‍ മതി എന്നും ദല്‍ഹി മെട്രോവിനെയും ഇ. ശ്രീധരനെയും ഒഴിവാക്കണം എന്നുമുള്ള തീരുമാനം. ആഗോള ടെണ്ടര്‍ വിളിച്ച്‌ സുതാര്യത എന്ന വെള്ളപൂശല്‍ നടത്തിയാലും കേരളത്തില്‍ ലാവലിന്‍ കേസുള്‍പ്പെടെയുള്ള വന്‍ അഴിമതി നടന്നിരിക്കുന്നത്‌ ആഗോള ടെണ്ടറിങ്ങിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ്‌ എന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. കൊച്ചി മെട്രോ റെയില്‍ പദ്ധതി ഏല്‍പ്പിച്ചിരിക്കുന്ന ടോം ജോസ്‌ യാതൊരു എഞ്ചിനീയറിംഗ്‌ വൈദഗ്‌ദ്ധ്യവും ഇല്ലാത്ത ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ മാത്രമാണ്‌. ഇ. ശ്രീധരന്‍ ആകട്ടെ കോംഗ്കണ്‍ റെയില്‍വേ എന്ന ബൃഹദ്പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ്‌ ദല്‍ഹി മെട്രോ റെയിലിന്റെ ചുമതല ഏറ്റെടുത്ത്‌ നിശ്ചിത സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച്‌ അഭിമാനസ്തംഭമായി മാറിയത്‌. ദല്‍ഹി മെട്രോ റെയില്‍ നിര്‍മാണത്തില്‍ യാതൊരുവിധ രാഷ്‌ട്രീയ അഴിമതി ആരോപണങ്ങളോ ഇടപെടലുകളോ നടന്നില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പിന്റെ പശ്ചാത്തല സൗകര്യ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത സുരേഷ്കല്‍മാഡി നടത്തിയ നിര്‍മാണങ്ങള്‍ ഒട്ടും തൃപ്തികരമല്ലായിരുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നിര്‍മാണ പ്രവര്‍ത്തനത്തോടനുബന്ധിച്ച്‌ നടന്ന അഴിമതി, അതും ലോകശ്രദ്ധ കേന്ദ്രീകരിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ചു നടന്ന അഴിമതി ഇന്ത്യയുടെ മുഖംതന്നെ അന്താരാഷ്‌ട്രതലത്തില്‍ നഷ്ടപ്പെടാനിടയാക്കുകയും കല്‍മാഡിക്ക്‌ അഴിമതി ആരോപണ വിധേയനായി ജയില്‍വാസം അനുഷ്ഠിക്കേണ്ടിവരികയും ചെയ്തത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ച്‌ നടന്ന അഴിമതിയും 2 ജി സ്പെക്ട്രം അഴിമതിയും ആണ്‌ ഇന്ത്യയെ അഴിമതിയുടെ കൊടുമുടിയില്‍ എത്തിച്ചതായി ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ കണ്ടെത്തിയത്‌.

ഇപ്പോള്‍ ഇ. ശ്രീധരന്‍ ആവശ്യപ്പെടുന്നത്‌ കൊച്ചി മെട്രോ റെയില്‍ ടെണ്ടറില്ലാതെ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‌ നല്‍കിയാല്‍ മാത്രമേ അദ്ദേഹം കെഎംആര്‍സിയുടെ ചുമതല ഏറ്റെടുക്കുകയുള്ളൂ എന്നാണ്‌. ആഗോള ടെണ്ടര്‍ വിളിച്ചാല്‍ പങ്കെടുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഇ. ശ്രീധരനെ ഉപദേഷ്ടാവായി നിയമിക്കാം എന്ന ആവശ്യവും കെഎംആര്‍സി ഡയറക്ടര്‍ നിരാകരിച്ചിരിക്കുകയാണ്‌. ഡിഎംആര്‍സി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കൊറിയന്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടില്ലെന്ന വാദവും കെഎംആര്‍സി ഉയര്‍ത്തുന്നു. ഏറ്റവും നൂതനമായ ‘മഗ്ലേവ്‌’ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ചക്രങ്ങളില്ലാതെ കാന്തിക ശക്തിയാല്‍ ഓടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള നീക്കമാണ്‌ ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്‌. ഇതിന്‌ ചെലവും കുറവാണ്‌ എന്നത്‌ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക്‌ അനുയോജ്യമായിരുന്നു.

മുഖ്യമന്ത്രിയും കെഎംആര്‍എല്ലും ഈ നിലപാട്‌ എടുക്കുമ്പോഴും കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും കെ.വി. തോമസും കൊച്ചി മെട്രോ ഇ. ശ്രീധരനെത്തന്നെ ഏല്‍പ്പിക്കണമെന്ന നിലപാടിലാണ്‌. കൊച്ചി മെട്രോ റെയില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ വൈസ്‌ ചെയര്‍മാനായ ആര്യാടന്‍ മുഹമ്മദും ഇ. ശ്രീധരന്‍ പദ്ധതി ഏറ്റെടുക്കണം എന്ന്‌ വാദിക്കുന്നു. സര്‍വസമ്മതനായ ഇ. ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ റെയില്‍ കമ്പനി സ്വന്തം നിലയില്‍ നിര്‍മാണം നടത്താനുള്ള നീക്കം 5000 കോടിയുടെ കരാറിലെ അഴിമതി സാധ്യതകള്‍ മുന്നില്‍ക്കണ്ടാണെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നുള്ള സംശയം ബലപ്പെടാന്‍ കാരണമാകുന്നു. രണ്ടരവര്‍ഷം കൊണ്ട്‌ കാന്തിക പ്രതലത്തിലോടുന്ന ‘മഗ്ലേവ്‌’ പദ്ധതി പ്രകാരം നിര്‍മ്മാണ ചെലവിലും ഭൂമി വിനിയോഗത്തിലും കുറവ്‌ വരുത്തി മണിക്കൂറില്‍ 581 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുന്ന പദ്ധതിയാണ്‌ ഇ. ശ്രീധരന്‍ വിഭാവനം ചെയ്തത്‌. സ്വാഭാവികമായും പ്രതിപക്ഷ നേതാവ്‌ കൊച്ചി മെട്രോ അക്കൗണ്ട്‌ മുഖ്യമന്ത്രിയുടെ ബന്ധു ജോലി ചെയ്യുന്ന ബാങ്കില്‍ തുടങ്ങിയതും അതില്‍ 10 കോടിരൂപ നിക്ഷേപിച്ചതും അഴിമതി ആരോപണത്തിന്റെ മുന്നോടിയായിട്ടാണ്‌ എന്നും ആരോപിക്കുന്നു. ആഗോള ടെണ്ടര്‍ വിളിക്കണമെന്ന ആവശ്യം എങ്ങനെ ഉയര്‍ന്നു എന്ന്‌ വ്യക്തമാക്കണമെന്നും ഇ. ശ്രീധരനെ എന്തുകൊണ്ട്‌ ഒഴിവാക്കി എന്ന്‌ വിശദീകരിക്കണം എന്നുമുള്ള ആവശ്യം ശക്തിപ്പെടുകയാണ്‌.

ഏകപക്ഷീയമായ റിപ്പോര്‍ട്ട്‌

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ടംഗ ഉന്നതാധികാര സമിതി തമിഴ്‌നാടിനനുകൂലമായി ഏകപക്ഷീയമായ ശുപാര്‍ശ നല്‍കിയതിനെതിരെ കേരളം ഉന്നതാധികാര സമിതിയില്‍ പരാതിപ്പെട്ടിരിക്കുകയാണ്‌. കേരളത്തിന്റെ ആശങ്കകള്‍ അസ്ഥാനത്താണെന്നും അടുത്തയിടെ ഉണ്ടായ ഭൂകമ്പങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നുമാണ്‌ ഡി.സി. തട്ടെയും ഡി.കെ. മേത്തയും റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. പരിശോധനാവേളയില്‍ കേരളത്തിന്റെ വാദഗതികള്‍ ചെവിക്കൊള്ളാതെ കേരള സംഘാംഗങ്ങളെ അപമാനിച്ച്‌ തമിഴ്‌നാടിന്റെ വാദങ്ങള്‍ മാത്രം കേട്ട്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്‌ ഈ രണ്ടംഗ വിദഗ്‌ദ്ധര്‍ ഉന്നതാധികാര സമിതിക്ക്‌ കൈമാറിയിട്ടുള്ളത്‌. കേരള സംഘത്തെ അപമാനിച്ചതില്‍ പ്രതിഷേധിച്ച്‌ കേരളം പരിശോധന ബഹിഷ്കരിച്ചിരുന്നു. അണക്കെട്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ്‌ മറികടന്ന്‌ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താനും ഈ രണ്ടംഗ സമിതി തമിഴ്‌നാടിന്‌ നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ ആവശ്യങ്ങള്‍ തിരസ്കരിക്കുന്നതിന്‌ സുപ്രീംകോടതി നിര്‍ദ്ദേശത്തെ ഉദ്ധരിക്കുകയും തമിഴ്‌നാടിന്റെ കാര്യത്തില്‍ അവഗണിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ നയമാണ്‌ വിദഗ്‌ദ്ധസംഘം തുടര്‍ന്നുവരുന്നത്‌.

പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയല്ല എന്ന വസ്തുതയും പടിഞ്ഞാറോട്ടൊഴുകുന്ന നദിയുടെഗതിമാറ്റി തമിഴ്‌നാടിന്‌ വേണ്ടി അണക്കെട്ട്‌ ഉണ്ടാക്കിയത്‌ കരാറിന്റെ അടിസ്ഥാനത്തിലാണെന്ന വസ്തുതപോലും മറന്നാണ്‌ തമിഴ്‌നാടിന്റെ അവകാശവാദം. അണക്കെട്ടിന്റെ സുരക്ഷിതത്വം നിശ്ചയിക്കേണ്ടത്‌ ജഡ്ജിമാരല്ല, അണക്കെട്ട്‌ വിദഗ്‌ദ്ധരും ഭൂകമ്പസാധ്യതാ മേഖലയിലായതിനാല്‍ ഭൂകമ്പ വിദഗ്‌ദ്ധരുമാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയാല്‍ തമിഴ്‌നാടിന്റെ അഞ്ച്‌ ജില്ലകള്‍ക്ക്‌ വെള്ളം ലഭ്യമാകുന്നത്‌ നിലയ്‌ക്കും എന്ന മറുപുറം വായിക്കാതെയാണ്‌ തമിഴ്‌നാടിന്റെ ശാഠ്യം. ഇപ്പോള്‍ മുല്ലപ്പെരിയാറിലും ഭൂകമ്പ ബാധിത പ്രദേശങ്ങളിലും നടത്തിയ ഡാം ബ്രേക്ക്‌ അനാലിസിസ്‌ റിപ്പോര്‍ട്ടും ഉന്നതാധികാര സമിതി മുമ്പാകെ സമര്‍പ്പിക്കപ്പെടുകയാണ്‌. തമിഴ്‌നാടിന്‌ ജലം കേരള ജനതക്ക്‌ സുരക്ഷ എന്ന ലളിതമായ അഭ്യര്‍ത്ഥന അംഗീകരിക്കുകയാണ്‌ തമിഴ്‌നാട്‌ ചെയ്യേണ്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.