Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അനാസ്ഥയുടെ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2011, 09:02 pm IST
inVicharam

കേരളത്തില്‍ ഉത്സവ സീസണ്‌ കര്‍ട്ടണ്‍ ഉയരാനിരിക്കെതന്നെ തൃശൂരില്‍ അത്താണിയില്‍ നടന്ന വെടിമരുന്നപകടം ആറ്‌ ജീവന്‍ അപഹരിച്ചിരിക്കുന്നു. ആറുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ശക്തിയില്‍ സമീപപ്രദേശങ്ങളിലെ നൂറോളം വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. എറണാകുളത്തെ ഒരു പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച്‌ വെടിക്കെട്ടിനായി സാമഗ്രികള്‍ തയ്യാറാക്കുന്നതിനിടെയാണ്‌ ഈ അപകടം സംഭവിച്ചത്‌. പടക്കനിര്‍മാണശാല ഉടമയുടെ ലൈസന്‍സ്‌ 2614 വരെ ഉണ്ടായിരുന്നു. 2015 കിലോ മരുന്ന്‌ കൈകാര്യം ചെയ്യാനാണ്‌ ലൈസന്‍സ്‌ ഉണ്ടായിരുന്നത്‌. കേരളത്തില്‍ വെടിക്കെട്ടപകടങ്ങള്‍ തുടര്‍ക്കഥയാണ്‌. വെടിക്കെട്ട്‌ നിര്‍മാണത്തിന്‌ കൃത്യവും വ്യക്തവുമായ നിയമങ്ങള്‍ രൂപീകൃതമായിട്ടുണ്ടെങ്കിലും ഇവയുടെ ലംഘനവും പോലീസിന്റെ പരിശോധനയിലെ അനാസ്ഥയുമാണ്‌ ഇത്തരം വെടിക്കെട്ടപകടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നത്‌. തൃശൂര്‍ ആസ്ഥാനമായുള്ള പബ്ലിക്‌ ഇന്ററസ്റ്റ്‌ ഫോറത്തിന്റെ കണക്കുകള്‍ പ്രകാരം 76 പടക്കനിര്‍മാണശാലകളിലായി 58 പേരാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മരണമടഞ്ഞത്‌. കേന്ദ്ര പെട്രോളിയം ആന്‍ഡ്‌ എക്പ്ലോസീവ്സ്‌ സേഫ്റ്റി ഓര്‍ഗനൈസേഷന്റെ നിയമങ്ങളെ അട്ടിമറിച്ചാണത്രെ പല വെടിക്കെട്ടുകളും അരങ്ങേറുന്നതും പടക്കങ്ങളും മറ്റും നിര്‍മിക്കുന്നതും.

പലപ്പോഴും നിര്‍മാണശാലകള്‍ക്ക്‌ ലൈസന്‍സ്‌ പോലും ഉണ്ടാകാറില്ല. പക്ഷെ ഇതൊന്നും പോലീസിന്റെ നിരീക്ഷണത്തില്‍ വരുന്നില്ല. ഷൊര്‍ണൂര്‍ ത്രാങ്ങാലിയില്‍ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട പടക്കശാലക്കും ലൈസന്‍സ്‌ ഉണ്ടായിരുന്നില്ല. പെട്രോളിയം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിയമങ്ങള്‍ അനുസരിച്ച്‌ വെടിക്കെട്ട്‌ നടക്കാന്‍ പോകുന്ന തിന്റെ ചുറ്റളവില്‍ ആള്‍താമസം പാടില്ല, 125 ഡെസിബെലിന്‌ മുകളില്‍ ശബ്ദം പാടില്ല, അമ്പലം, സ്കൂള്‍, ആശുപത്രി മുതലായവയുടെ 200 മീറ്ററിനുള്ളില്‍ ഡിസ്പ്ലേ പാടില്ല മുതലായ നിയമങ്ങള്‍ ഉണ്ടെങ്കിലും അവ ഒരിക്കലും പാലിക്കപ്പെടുന്നില്ല. മറ്റൊരു പ്രധാന നിയമം പൊട്ടാസ്യം ക്ലോറേറ്റ്‌ നിരോധിച്ചിട്ടുണ്ട്‌. പക്ഷെ ഇപ്പോള്‍ അത്താണിയില്‍ ഉണ്ടായ അപകടത്തിന്റെ കാരണം പൊട്ടാസ്യം സള്‍ഫേറ്റിന്റെ ഉപയോഗമാണെന്ന്‌ സംശയിക്കപ്പെടുന്നു. നൈട്രേറ്റുകള്‍, ക്ലോറേറ്റുകള്‍, പെര്‍ക്കലേറ്റുകള്‍ മുതലായവ ഉപയോഗിക്കരുതെന്നാണ്‌ നിയമം. മറ്റൊരു പ്രധാന കാര്യം ഇത്തരം പടക്കനിര്‍മാണശാലക്ക്‌ ശരിയായ സുരക്ഷാ സംവിധാനങ്ങളില്ല എന്നതാണ്‌. പൊട്ടാസ്യം ക്ലോറേറ്റ്‌ വിഷവസ്തുവായതിനാല്‍ കൂടുതല്‍ അപകടകാരിയാണ്‌. കേരള ഹൈക്കോടതിയുടെ 2007 ലെ വിധി പ്രകാരം ലൈസന്‍സികള്‍ക്ക്‌ ഗുണ്ട്‌, അമിട്ട്‌, ഓലപ്പടക്കം, മിനി അമിട്ട്‌ മുതലായവ ഉണ്ടാക്കാന്‍ അനുവാദമില്ല. സള്‍ഫര്‍ അടങ്ങുന്ന വെടിക്കെട്ട്‌ സാമഗ്രികളും നിരോധിച്ചിട്ടുണ്ട്‌.

ത്രാങ്ങാലി വെടിക്കെട്ട്‌ ദുരന്തത്തിനുശേഷം കേരള പോലീസില്‍ വെടിമരുന്നുപയോഗം നിരീക്ഷിക്കാന്‍ ഒരു സ്പെഷ്യല്‍ സെല്‍ പോലുമുണ്ട്‌. ഇങ്ങനെ പലവിധ നിയമങ്ങളും നിലവിലുണ്ടെങ്കിലും പോലീസ്‌ അധികാരികള്‍ ഇതില്‍ കാര്യക്ഷമമായ പരിശോധന നടത്താത്തതാണ്‌ വെടിക്കെട്ട്‌ ദുരന്തം ആവര്‍ത്തിക്കുന്നതിനുള്ള കാരണം. ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്‌ സ്ഫോടകവസ്തു സംഭരണവും ഉപയോഗവും. പാറമടകളില്‍ പാറ പൊട്ടിക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടുവരുന്ന സ്ഫോടകവസ്തുക്കള്‍ പോലും ഭീകരാക്രമണങ്ങള്‍ക്കുപയോഗപ്പെടത്തുന്നു എന്ന്‌ ആരോപണമുയര്‍ന്നിരുന്നു. പള്ളികളിലും അമ്പലങ്ങളിലും ഉത്സവസീസണ്‍ തുടങ്ങാനിരിക്കെതന്നെ ഉണ്ടായ ഈ അപകടം ഈ മേഖലയില്‍ ചെലുത്തേണ്ട ജാഗ്രതക്കുള്ള സന്ദേശമായി മാറുന്നു. പക്ഷെ അപകടങ്ങള്‍ ഉണ്ടായി ജീവഹാനിയും പരിക്കും സംഭവിച്ചശേഷം മാത്രം രംഗപ്രവേശം ചെയ്യുന്ന സുരക്ഷാ അധികാരികള്‍ നിര്‍മാണശാലകള്‍ക്ക്‌ ലൈസന്‍സ്‌ ഉണ്ടോയെന്നും പൊട്ടാസ്യം ക്ലോറേറ്റ്‌ പോലുള്ള അപകടകാരികളായ വെടിമരുന്നുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും മറ്റുമുള്ള നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.