Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മദ്യമുക്ത കേരളത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2011, 09:26 pm IST
inVicharam

ക്രിസ്തുമസ്‌-നവവത്സരാഘോഷങ്ങളില്‍ കേരളത്തിലെ നഗരങ്ങള്‍ തിളങ്ങുമ്പോഴും ഇത്‌ മദ്യവിമുക്ത ക്രിസ്തുമസ്‌ ആയിരിക്കണമെന്നാണ്‌ ക്രിസ്തീയ സഭകളുടെ സന്ദേശം. സഭകളുടെ ആകാംക്ഷ മനസിലാക്കാവുന്നതാണ്‌. മലയാളികള്‍ക്ക്‌ ആഘോഷം എന്നാല്‍ മദ്യമാണ്‌. ഇപ്പോള്‍ ആഘോഷങ്ങള്‍ക്ക്‌ മാത്രമല്ല അനുശോചനങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മദ്യം അവിഭാജ്യ ഘടകമായിത്തീര്‍ന്നുകഴിഞ്ഞു. ശനി-ഞ്ഞായര്‍ ദിവസങ്ങളിലാണ്‌ ക്രിസ്തുമസ്‌ ആഘോഷിക്കുക. ഈ വര്‍ഷത്തെ ക്രിസ്തുമസ്‌ ആഘോഷങ്ങളുടെമേല്‍ നിഴല്‍ വീഴ്‌ത്തുന്നത്‌ കേരളത്തിലേക്കുള്ള പച്ചക്കറി, മുട്ട, മാംസം മുതലായവ കയറ്റിവരുന്ന വാഹനങ്ങള്‍ തടയുന്നതുമൂലം ഉണ്ടാകുന്ന വിലക്കയറ്റവും വിഭവക്ഷാമവുമാണ്‌. അതോടൊപ്പം സപ്ലൈകോ ആഘോഷവേളകളില്‍ നല്‍കുന്ന ചില ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. പ്രതിസന്ധിക്കും പരിഹാരം മദ്യമാണ്‌. കേരളത്തില്‍ ഓണത്തിന്‌ 10 ദിവസം മലയാളി കുടിച്ചുതീര്‍ത്തത്‌ 288.63 കോടി രൂപയുടെ മദ്യമാണ്‌. 2011 മാര്‍ച്ച്‌ 31 അവസാനിച്ച വര്‍ഷത്തെ വിറ്റുവരവ്‌ 6315 കോടിയാണ്‌. 2010 ല്‍ ഇത്‌ 5000 കോടി രൂപയായിരുന്നു. ഇതുതന്നെ തെളിയിക്കുന്നത്‌ വര്‍ധിച്ചുവരുന്ന മദ്യോപയോഗമാണ്‌. ഇന്ത്യയില്‍ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്‌.

കേരളത്തിലെ പ്രതിശീര്‍ഷ മദ്യോപയോഗം 8.25 ലിറ്ററാണ്‌. മദ്യം വാങ്ങുന്ന ആളുടെ പ്രായം 18 ല്‍നിന്ന്‌ 22 ആയി ഉയര്‍ത്തിയിട്ടുണ്ട്‌. പക്ഷെ കേരളത്തിലെ മദ്യോപയോഗം 13 വയസ്‌ മുതല്‍ ആരംഭിക്കുന്നു എന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കുട്ടികളില്‍ മദ്യോപയോഗം വര്‍ധിക്കാന്‍ കാരണം മദ്യത്തിന്‌ ലഭിക്കുന്ന സ്വീകാര്യതയാണ്‌. വീട്ടിലെ വിരുന്നുകളിലും സല്‍ക്കാരങ്ങളിലും മദ്യം ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്‌. ക്ലബ്‌ സംസ്കാരവും പോഷിപ്പിക്കുന്നത്‌ മദ്യോപയോഗമാണ്‌. ഇത്‌ കണ്ടു വളരുന്ന കുട്ടികളാണ്‌ മദ്യോപയോഗം നേരത്തെ തുടങ്ങുന്നത്‌. മദ്യപിച്ച്‌ ലക്കുകെട്ട്‌ പിതാക്കന്മാര്‍ നീല സിഡി കണ്ട്‌ നിര്‍ത്തിവെക്കാതെ ഉറങ്ങുമ്പോള്‍ മക്കളും ഫ്രിഡ്ജിലെ മദ്യം എടുത്ത്‌ കഴിച്ച്‌ അശ്ലീല സിഡി കണ്ട്‌ ക്രിമിനല്‍ കുറ്റങ്ങളും സ്ത്രീപീഡനങ്ങളും നടത്താന്‍ തുടങ്ങുന്നു. കേരളത്തിലെ ഗാര്‍ഹിക-ബാലികാ പീഡനങ്ങള്‍ക്ക്‌ പുറകില്‍ മദ്യോപയോഗമാണ്‌. മദ്യോപയോഗം മാനസികാരോഗ്യത്തെ തകര്‍ക്കും. ഇന്ത്യയില്‍ 32 ലക്ഷം മാനസിക രോഗികളുണ്ട്‌. ഇതില്‍ 6.4 ലക്ഷം വിഷാദരോഗവും ഉന്മാദ രോഗവും പിടിപെട്ടവരാണ്‌. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 132 മാനസികരോഗികളാണുള്ളതെങ്കില്‍ കേരളത്തില്‍ ഇത്‌ 253 ആകുന്നു. രണ്ടിരട്ടി. മാനസികാരോഗ്യമില്ലായ്‌മ, വ്യക്തി-സമൂഹ ബന്ധമില്ലായ്‌മ, വിഷാദം, വൈകാരിക സംഘര്‍ഷം, അന്തര്‍മുഖത്വം, ആത്മഹത്യാ പ്രവണത മുതലായ മാനസികാവസ്ഥകള്‍ കേരളത്തില്‍ ദൃശ്യമാണ്‌. ഇതിന്‌ പ്രധാന കാരണം മദ്യോപയോഗമാണ്‌.

കേരളത്തില്‍ കൂടിവരുന്ന റോഡപകട മരണങ്ങള്‍ക്ക്‌ കാരണം മദ്യം ഉപയോഗിച്ചുള്ള ഡ്രൈവിംഗാണ്‌. റോഡപകടങ്ങളിലും കേരളം മുന്നിലാണ്‌. കേരളത്തില്‍ മദ്യോപയോഗം കൂട്ടാനുള്ള നടപടികളാണ്‌ സര്‍ക്കാര്‍ എടുക്കുന്നത്‌. 300 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കാനുള്ള നീക്കം വിവാദമായതിനെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്നു. കൂടുതല്‍ ബാറുകളും ബിയര്‍പാര്‍ലറുകളും നല്‍കുന്നത്‌ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണെന്ന്‌ അവകാശപ്പെടുമ്പോഴും മദ്യവില്‍പ്പനയില്‍നിന്നുള്ള വരുമാനവും രാഷ്‌ട്രീയക്കാരെ താങ്ങിനിര്‍ത്തുന്ന മദ്യലോബിയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണിതെന്നും വ്യക്തമാണ്‌. ഇപ്പോള്‍ മദ്യനിരോധന സമിതി ആവശ്യപ്പെടുന്നത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ പഞ്ചായത്തുകളില്‍ മദ്യഷാപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം നല്‍കണമെന്നാണ്‌. ഇത്‌ പരിഗണിക്കാമെന്നാണ്‌ സര്‍ക്കാര്‍ വാഗ്ദാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കിയാല്‍ ദുരുപയോഗം ഉണ്ടാകുകയില്ല എന്ന്‌ പ്രതീക്ഷിക്കുമ്പോഴും മദ്യം എന്ന മഹാവിപത്തിനെ ചെറുക്കാനും വഷളായിവരുന്ന മാനസികാരോഗ്യ നില വീണ്ടെടുക്കാനും സുചിന്തിതമായ നടപടികളാണ്‌ എടുക്കേണ്ടത്‌.

വിഎസിന്റെ കലാപക്കൊടി

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ വീണ്ടും പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ വിഭാഗീയ വിസ്ഫോടനം ലക്ഷ്യമിടുകയാണ്‌. സത്യസന്ധരായ നേതാക്കളെ പുറത്താക്കാനുള്ള ഗൂഢാലോചനക്കെതിരെയും തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ടും വിഎസ്‌ കലാപക്കൊടി ഉയര്‍ത്തുന്നത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ അങ്കലാപ്പിലാക്കുന്നു. പിബി നിലപാട്‌ മൂന്നുതവണ നേതൃത്വത്തിലിരുന്നവര്‍ ഒഴിയണമെന്നാണ്‌. പക്ഷെ പാര്‍ട്ടിതല ജില്ലാ തെരഞ്ഞെടുപ്പിന്‌ ശേഷം മൂന്നുതവണ അധികാരം കയ്യാളിയവരെ തുടരാന്‍ അനുവദിച്ചത്‌ മൂന്നുതവണ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നാലാമൂഴവും തുടരും എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്‌ എന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നു. വി.എസ്‌. അച്യുതാനന്ദന്‍ സ്വഭാവദൂഷ്യമുള്ളവരെ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്‌. പി. ശശിയും ഗോപി കോട്ടമുറിക്കലും അവിഹിതാരോപണ വിധേയരായി പുറത്താക്കപ്പെട്ടവരാണ്‌. പിണറായി പക്ഷത്തുള്ള സ്വഭാവദൂഷ്യമുള്ളവരെ പരാതി ലഭിച്ചിട്ടും പുറത്താക്കാത്തതിലെ അമര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമാണിതെന്നും കരുതപ്പെടുന്നു.

വി.എസ്‌. അച്യുതാനന്ദന്‍ വീണ്ടും ഒറ്റയാള്‍ പോരാട്ടത്തിനൊരുങ്ങുന്നത്‌ പിറവത്തെ യുഡിഎഫ്‌ തോല്‍വിയും ഭരണമാറ്റവും പ്രതീക്ഷിച്ചാണ്‌. തെരഞ്ഞെടുപ്പ്‌ പരാജയ വിശകലനത്തിലും വിഎസ്‌ അവകാശപ്പെട്ടത്‌ പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന്‌ പ്രധാന കാരണം താന്‍ പുനരുജ്ജീവിപ്പിച്ച ഐസ്ക്രീം, ഇടമലയാര്‍, പാമോയില്‍ കേസുകളാണെന്നായിരുന്നല്ലോ. മുല്ലപ്പെരിയാര്‍ വിഷയത്തിലും പിബിയെ തള്ളിപ്പറഞ്ഞ്‌ അച്യുതാനന്ദന്‍ കേരളത്തിനുവേണ്ടി വാദിച്ചത്‌ സ്വന്തം പ്രതിഛായയെ ലക്ഷ്യംവെച്ചുതന്നെയായിരുന്നു. ഇപ്പോള്‍ സിബിഐ പിണറായിയെ അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ കുറ്റരഹിതനായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായിക്ക്‌ മത്സരിക്കാന്‍ സാധ്യമാകാതിരുന്നത്‌ ലാവലിന്‍ അഴിമതികേസില്‍ പ്രതിയായതിനാലാണല്ലോ. കുറ്റവിമോചിതനായ പിണറായിയുടെ തിരിച്ചുവരവ്‌ പ്രതിരോധിക്കാനാകുമോ ഈ വിഭാഗീയതാ പോഷണം?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.