Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്ത്യം വരുത്തേണ്ട ആത്മഹത്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2011, 08:50 pm IST
in Vicharam

ഒരു ഇടവേളക്കു ശേഷം കേരളം പിന്നെയും ആത്മഹത്യാ മുനമ്പാകുകയാണ്‌. ഇന്ത്യയുടെ 3.1 ശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ ആത്മഹത്യാനിരക്ക്‌ 10 ശതമാനമാണ്‌. കര്‍ഷക ആത്മഹത്യകളും കുടുംബകലഹങ്ങളും മൂലമുള്ള ആത്മഹത്യകളും കൗമാരക്കാരുടെ ആത്മഹത്യകളും ഇതില്‍പ്പെടുന്നു. 2009 ല്‍ 21.7 ശതമാനം ആത്മഹത്യകള്‍ 15-29 പ്രായക്കാരുടേതായിരുന്നു. ഇതിലെ ഏറ്റവും സങ്കടകരമായ വസ്തുത ആത്മഹത്യകള്‍ ചെയ്യുന്നവര്‍ അധികവും 30-59 വയസിനിടയിലുള്ളവരാണെന്നതാണ്‌. രാജ്യത്തിനും കുടുംബത്തിനും വേണ്ടി വളരെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍. 78 ശതമാനം ആത്മഹത്യകള്‍ കുടുംബ ആത്മഹത്യകളാണത്രേ. സിക്കിം കഴിഞ്ഞാല്‍ ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നത്‌ കേരളത്തിലാണ്‌. എണ്‍പതുകളിലുണ്ടായിരുന്ന വര്‍ധിച്ച ആത്മഹത്യാ നിരക്കുകള്‍ താഴ്‌ന്ന്‌ 2010 ല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 1071 ആയപ്പോള്‍ കുറഞ്ഞത്‌ 221 ആത്മഹത്യകളായിരുന്നു. പക്ഷെ 2011 ഓടെ ആത്മഹത്യകള്‍ വീണ്ടും കുതിക്കുകയാണ്‌. വയനാട്‌ പിന്നെയും കര്‍ഷക ആത്മഹത്യാ തലസ്ഥാനമായി രൂപാന്തരപ്പെടുമ്പോള്‍ മത്സ്യത്തൊഴിലാളികളും കടം കയറി ജപ്തി ഭീഷണി ഭയന്ന്‌ ആത്മഹത്യ ചെയ്യുന്നു. കുടുംബ ആത്മഹത്യകളും തിരിച്ചുവരവ്‌ നടത്തിയിരിക്കുകയാണ്‌. ചൊവ്വാഴ്ച കോട്ടയത്ത്‌ പുതുപ്പള്ളിയില്‍ ജയന്‍ എന്ന 38-കാരന്‍ ഭാര്യയെയും രണ്ട്‌ പെണ്‍മക്കളെയും വെട്ടിക്കൊന്ന്‌ ആത്മഹത്യ ചെയ്തത്‌ കുടുംബകലഹത്തിന്റെ പേരിലാണ്‌. സ്വന്തം വൃക്ക നാലുലക്ഷം രൂപക്ക്‌ വിറ്റത്‌ സ്വന്തമായി സ്ഥലം വാങ്ങാനായിരുന്നു.

സ്ഥലം വാങ്ങാതിരുന്നതിനാല്‍ ഉണ്ടായ കലഹമാണ്‌ കൊലപാതകങ്ങളിലും ആത്മഹത്യയിലും എത്തിയത്‌. കൃഷിക്കുവേണ്ടി ബാങ്ക്‌ വായ്‌പ എടുക്കുമ്പോഴും അത്‌ കൃഷിക്ക്‌ ചെലവാക്കാതെ മറ്റാവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കുന്നതും കടം തിരിച്ചടക്കാന്‍ വഴി ഇല്ലാതാക്കുന്നു. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ ആഗോളവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കര്‍ഷകര്‍ നാണ്യവിളകളിലേക്ക്‌ തിരിഞ്ഞതും നാണ്യവിളയുടെ വിലയുടെ കയറ്റിറക്കം തിരിച്ചടവിനെ ബാധിച്ചതും കൃഷിക്കാരനെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നു. വയനാട്ടില്‍ ആത്മഹത്യ ചെയ്തവര്‍ നാണ്യവിള കര്‍ഷകരാണ്‌. കേരളത്തില്‍ രൂപീകൃതമായ കടാശ്വാസ കമ്മീഷന്‌ കാര്‍ഷിക ആഥത്യക്ക്‌ തടയിടാന്‍ ഒരു പരിധി വരെ കഴിഞ്ഞപ്പോള്‍ അത്‌ അനുകരണീയമായ മോഡലായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷെ കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ച്‌ എഴുതിത്തള്ളല്‍ പരിധിയില്‍പ്പെടാതെ പോയ കര്‍ഷകരാണ്‌ ആത്മഹത്യയില്‍ അഭയം തേടിയത്‌. വൈപ്പിനില്‍ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തതും കടബാധ്യത കാരണമാണ്‌. ആത്മഹത്യ ചെയ്ത നന്ദനന്‍ എന്ന 56-കാരന്‍ സഹകരണ ബാങ്ക്‌ ശാഖയില്‍നിന്ന്‌ 1,65,000 രൂപ കടം എടുത്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കുമ്പോഴേക്കും 22,701 രൂപ തിരിച്ചടച്ച നന്ദനന്‌ പലിശ സഹിതം 1,99,883 രൂപയുടെ കടമാണുണ്ടായിരുന്നത്‌. കടാശ്വാസ കമ്മീഷന്‍ ആനുകൂല്യം 75,000 രൂപയായിരുന്നതിനാല്‍ ബാക്കി 1,24,888 രൂപ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നായിരുന്നു ബാങ്ക്‌ ഭീഷണി.

ബാങ്ക്‌ പലിശയും പിഴപലിശയും മുതലിന്റെകൂടെ കൂട്ടി തിരിച്ചടവ്‌ ആവശ്യപ്പെട്ടത്‌ അന്യായമാണെന്ന്‌ കാണിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മൃതദേഹവുമായി പ്രതിഷേധം നടത്തുകയും ചെയ്തു. ഇന്ന്‌ ആത്മഹത്യാ വാര്‍ത്തകള്‍ പതിവാകുകയാണ്‌. മലയാളിയുടെ മാനസികാരോഗ്യ തകര്‍ച്ചയും അമിത മദ്യോപയോഗവും കുടുംബബന്ധ ശിഥിലീകരണവും വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങളും സൃഷ്ടിക്കുന്ന വിഷാദരോഗം പോലുള്ള മനോരോഗത്തിന്‌ മലയാളി അടിമയാകുന്നു. കൗമാര ലൈംഗിക പീഡന വര്‍ധനവ്‌ കൗമാരക്കാരിലും ആത്മഹത്യാ പ്രവണത വളര്‍ത്തുന്നു. കേരളത്തിലെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ദാരിദ്ര്യരേഖക്ക്‌ താഴെ നില്‍ക്കുന്നവരുടെയും സാമ്പത്തിക ഉലച്ചില്‍ കണ്ടറിഞ്ഞ്‌ സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി രൂപീകരിക്കേണ്ടതുണ്ട്‌. 2005 ലെ കടാശ്വാസ കമ്മീഷനും നെല്ലിന്റെ താങ്ങുവില ഇരട്ടിച്ചതും ഒരളവുവരെ മാത്രമേ സഹായകരമായിട്ടുള്ളൂ. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയും പരാതിനിവാരണ നടപടികളും ഗിന്നസ്‌ ബുക്കില്‍ ഇടംപിടിക്കുകയാണത്രേ. പരാതിക്കാര്‍ തിങ്ങിനിറയുന്നത്‌ പ്രതിഫലിപ്പിക്കുന്നത്‌ സമൂഹം അനുഭവിക്കുന്ന സാമ്പത്തിക-മാനസിക സംഘര്‍ഷത്തെയാണ്‌. ഉടന്‍ പരിഹാരത്തിനപ്പുറം ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതിലേക്ക്‌ നയിക്കുന്ന കാരണങ്ങള്‍ വിശകലനം ചെയ്ത്‌ പരിഹാരം കാണേണ്ടതാണ്‌.

ഇന്ത്യന്‍ സാമ്പത്തികത്തകര്‍ച്ച

രൂപയുടെ മൂല്യം ഇടിഞ്ഞ്‌ ഡോളറിന്‌ 52 രൂപയായി കുറഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചാഭീഷണിയിലാണ്‌. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത്‌ കനത്ത ആഘാതമാണ്‌. പണപ്പെരുപ്പം ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌ എന്നാണ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിതന്നെ പറയുന്നത്‌. കഴിഞ്ഞവര്‍ഷം 85 ശതമാനമായിരുന്ന ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ 7.5 ശതമാനമായി കുറയുമെന്നാണ്‌ അദ്ദേഹം കണക്കുകൂട്ടുന്നത്‌. രൂപയുടെ മൂല്യശോഷണം എക്കണോമിക്‌ യൂണിയന്റെ സാമ്പത്തിക തകര്‍ച്ചമൂലം ഉണ്ടായതാണ്‌. ഇത്‌ അടുത്ത ആറു മാസത്തേക്ക്‌ കൂടി നിലനിന്നേക്കും എന്ന്‌ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. രൂപയുടെ മൂല്യം തകര്‍ന്നതോടെ ഇന്ത്യയിലെ വിദേശനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നു എന്നു മാത്രമല്ല പുതിയ നിക്ഷേപകര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. കയറ്റുമതിക്കാര്‍ക്ക്‌ ആശ്വാസമാണെങ്കിലും ഇന്ത്യ കയറ്റുമതിയേക്കാള്‍ ഇറക്കുമതി നടത്തുന്ന രാജ്യമായതിനാല്‍ ഇറക്കുമതി മേഖല വന്‍ തകര്‍ച്ച അഭിമുഖീകരിക്കുകയാണ്‌. ഈവര്‍ഷം 1900 ബില്യണ്‍ മൂല്യമുണ്ടായിരുന്ന ഇന്ത്യന്‍ വിപണിയുടെ മൂല്യം ഇപ്പോള്‍ 994.97 ബില്യണായി.

മൂലധന വരവ്‌ നിലച്ചതും കറന്റ്‌ അക്കൗണ്ടിന്റെ കുറവും ഇതിന്‌ കാരണമായിട്ടുണ്ട്‌. ലോക സാമ്പത്തിക വ്യവസ്ഥ തന്നെ ഇന്ന്‌ പ്രതിസന്ധിയിലാണല്ലോ. ലോക സാമ്പത്തികവളര്‍ച്ച കഴിഞ്ഞവര്‍ഷത്തെ നാല്‌ ശതമാനത്തില്‍നിന്നും ഇടിഞ്ഞ്‌ 2.6 ശതമാനമാകും 2012 ല്‍ എന്നാണ്‌ പ്രവചനം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പണ്ട്‌ പ്രശംസനീയമായിരുന്നു. പക്ഷെ ഇന്ന്‌ ഈ പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ ആകാതെ റിസര്‍വ്‌ ബാങ്കും പരുങ്ങുന്നതാണ്‌ കാണുന്നത്‌. താല്‍ക്കാലിക ആശ്വാസമല്ലാതെ ഫലവത്തായ നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ബിഐക്കും കഴിയുന്നില്ല. എന്നാല്‍ പാര്‍ലമെന്റ്‌ സ്തംഭനാവസ്ഥയില്‍ തുടരുമ്പോഴും ഇന്ത്യന്‍ സാമ്പത്തിക തകര്‍ച്ചയോ രൂപയുടെ മൂല്യശോഷണമോ ചര്‍ച്ചാവിഷയമാകാതെ അഴിമതിയില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍ മാത്രമാണ്‌. രാഷ്‌ട്രീയ നിലനില്‍പ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാമ്പത്തിക വിദഗ്ധനെന്നറിയപ്പെടുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാര്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്സഹായനും നിസ്സംഗനുമായി നിലകൊള്ളുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.