Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാലിന്യമുക്ത കേരളത്തിനായുള്ള വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2011, 09:28 pm IST
in Vicharam

കേരളത്തില്‍ ഏത്‌ നല്ല കാര്യം നടപ്പാക്കുന്നതിനും ഇന്ന്‌ ഹൈക്കോടതി ഇടപെടല്‍ ആവശ്യമായിവന്നിരിക്കുകയാണ്‌. ഇപ്പോള്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളിലും മറ്റും ആക്കി പൊതുനിരത്തില്‍ തള്ളുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട കോടതി അങ്ങനെ ചെയ്യുന്നവര്‍ക്ക്‌ കുറ്റത്തിന്റെ ഗൗരവമനുസരിച്ച്‌ ആറുമാസത്തെ തടവും 5000 രൂപ പിഴയും ശിക്ഷ ലഭിക്കുമെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌. പോലീസിനോട്‌ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടിരിക്കുകയുമാണ്‌. വകുപ്പ്‌ 268 (പബ്ലിക്‌ ന്യൂയിസന്‍സ്‌), വകുപ്പ്‌ 269 (സാംക്രമികരോഗങ്ങള്‍ പടര്‍ത്താന്‍ ഇടനല്‍കുന്ന അനാസ്ഥ), വകുപ്പ്‌ 278 (അന്തരീക്ഷ മലിനീകരണം) എന്നിവയില്‍പ്പെടുത്തി കേസെടുക്കാനാണ്‌ കോടതി നിര്‍ദ്ദേശിച്ചത്‌. മലയാളി വിദ്യാസമ്പന്നനും സംസ്കാരസമ്പന്നനും ആണെന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ്‌ കേരളത്തില്‍ അരങ്ങേറുന്ന പല അനാചാരങ്ങള്‍ക്കും പുറമെ തന്റെ വീട്ടിലെ മാലിന്യം അന്യന്റെയോ അയല്‍പക്കക്കാരന്റെയോ പറമ്പിലേക്കോ റോഡിലേക്കോ തോടുകളിലേക്കോ ജലാശയങ്ങളിലേക്കോ വലിച്ചെറിയുന്ന പ്രവണത. കുടിക്കാനുള്ള വെള്ളത്തില്‍ പോലും കക്കൂസ്‌ മാലിന്യം നിക്ഷേപിക്കുന്ന സംസ്കാരശൂന്യതയുടെ ഉടമയാണ്‌ ഇന്ന്‌ മലയാളി. ഈ സംസ്കാരശൂന്യതയാണ്‌ കേരളത്തില്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, എച്ച്‌1 എന്‍1 പനി, മഞ്ഞപ്പിത്തം മുതലായ രോഗങ്ങള്‍ പടരാന്‍ കാരണം.

മാലിന്യക്കൂമ്പാരങ്ങള്‍ കൊതുകിനെയും എലികളെയും വളര്‍ത്തുന്നു. എല്ലാ മഴക്കാലത്തും ഈ സാംക്രമികരോഗ വ്യാപനം പടരുന്നെങ്കിലും മലയാളിയുടെ ഈ അധമ ശീലം മാറുന്നില്ല. പ്ലാസ്റ്റിക്‌ നിരോധനം നിലവില്‍വന്നിട്ടും പല സൂപ്പര്‍മാര്‍ക്കറ്റുകളും പ്ലാസ്റ്റിക്കില്‍നിന്ന്‌ ‘ബയോഡിഗ്രേഡിബിള്‍’ ബാഗുകളിലേക്ക്‌ മാറിയിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ കേരളത്തില്‍ സുലഭമാണ്‌. ഇവ മാലിന്യസംഭരണത്തിനും വഴിയില്‍ വലിച്ചെറിയുന്നതിനും പ്രയോജനപ്പെടുത്തുന്നു.
ജീര്‍ണിക്കാത്ത വസ്തുവായ പ്ലാസ്റ്റിക്കിലെ മാലിന്യനിക്ഷേപമാണ്‌ ഇന്ന്‌ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്‌. മാലിന്യനിര്‍മാര്‍ജനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കടുത്ത അനാസ്ഥയാണ്‌ പുലര്‍ത്തുന്നതെന്ന്‌ മുന്‍പും കോടതി നിരീക്ഷിക്കുകയുണ്ടായി. ഗാര്‍ഹിക മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥലത്തുതന്നെ സംസ്കരിക്കാനുള്ള സംവിധാനം കേരളത്തില്‍ ഫ്ലാറ്റുകളില്‍ പോലും പ്രാവര്‍ത്തികമായിട്ടില്ല. മാലിന്യം തരംതിരിച്ച്‌ ശേഖരിക്കാന്‍ ബക്കറ്റുകള്‍ നല്‍കിയതോടെ കോര്‍പ്പറേഷന്റെ ഉത്തരവാദിത്തം തീര്‍ന്നു. ഈ മാലിന്യം നീക്കാനുള്ള വണ്ടികള്‍ പോലും എത്താതെ ഇവയും വഴിയോരത്ത്‌ തള്ളപ്പെടുന്നു.

ഈ സാഹചര്യത്തിലാണ്‌ കോടതി മാലിന്യനിക്ഷേപം ശിക്ഷാര്‍ഹമാക്കുകയും നിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിനോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നത്‌. ഓപ്പറേഷന്‍ സ്വീപ്പ്‌ എന്ന്‌ നാമകരണം ചെയ്യപ്പെട്ട പദ്ധതി നടപ്പിലാക്കാന്‍ എല്ലാ പോലീസ്സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതിനായി പ്രത്യേക പട്രോളിംഗിന്‌ പുറമെ ദൈനംദിന പുരോഗതി വിലയിരുത്തുകയും ചെയ്യും. വാഹനങ്ങളില്‍ മാലിന്യം നിറച്ച്‌ റോഡില്‍ തള്ളുന്ന വണ്ടികളുടെ നമ്പര്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്‌. ഈ വിവരം പോലീസിനെ വിളിച്ചറിയിക്കാന്‍ എസ്‌എംഎസ്‌ നമ്പറുകളും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിലെ മലിനീകരണ ഗ്രാഫ്‌ ഉയരുകയാണ്‌. മാലിന്യനിക്ഷേപം ഭൂഗര്‍ഭജലം പോലും മലിനപ്പെടുത്തുന്നു. അഴുകിയ ഭക്ഷ്യവസ്തുക്കള്‍ വലിച്ചെറിയുന്നത്‌ ഭക്ഷിക്കുന്ന പക്ഷിമൃഗാദികള്‍ പോലും മരണത്തിനിരയാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റസിഡന്റ്സ്‌ അസോസിയേഷനുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്‌. മാലിന്യനിക്ഷേപം തടയല്‍ ജോലികൂടി പോലീസില്‍ നിക്ഷിപ്തമാകുമ്പോള്‍ ഇപ്പോള്‍തന്നെ മതിയായ സ്റ്റാഫ്‌ ഇല്ലാത്ത പോലീസ്സേനയില്‍ അമിതഭാരം ഏല്‍പ്പിക്കപ്പെടുന്നു എന്ന വസ്തുത നിലനില്‍ക്കുന്നു. ഈ വസ്തുത കണക്കിലെടുത്ത്‌ സര്‍ക്കാരും ഈ കോടതിവിധി പ്രാവര്‍ത്തികമാക്കാന്‍ ക്രിയാത്മകമായി ഇടപെടേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍
Kerala

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

Kerala

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

Main Article

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

പുതിയ വാര്‍ത്തകള്‍

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.