Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജയില്‍ രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 12:06 am IST
inVicharam

ആകെപ്പാടെ അറിയാവുന്ന ജോലി പാര്‍ട്ടിപ്രവര്‍ത്തനമാണ്‌. പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ സ്വാതന്ത്ര്യസമരകാലത്തെ അഹിംസകം. ചര്‍ക്കയില്‍നൂല്‍ക്കുന്നതും ബ്രിട്ടീഷ്‌ പോലീസുകാരന്റെ അടിയും പട്ടാളക്കാരന്റെ വെടിയും കൊള്ളുന്നതും ഒരു കരണത്തടിക്കുന്നവനോട്‌ തനിക്ക്‌ മറ്റൊരുകരണവും കൂടിയുണ്ടെന്നു ഭാഷയറിയാത്തതിനാല്‍ കഥകളി മുദ്രയിലൂടെ കാട്ടിക്കൊടുക്കുന്നതു മായാണു നാട്ടുകാര്‍ പണ്ട്‌ കരുതിയിരുന്നത്‌.

ചരിത്രത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താടിക്കാരന്‍ കാറല്‍ മാര്‍ക്സിന്റേയും ഫ്രഞ്ച്‌ റഷ്യന്‍ വിപ്ലവങ്ങളുടേയും പശ്ചാത്തലത്തില്‍ ലോകത്തിനു മാറ്റം വരുത്താന്‍ മാര്‍ക്സിസമെന്ന ഒറ്റമൂലി ധാരാളം മതിയാകുമെന്ന്‌ ധരിച്ചുവശായവര്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിലും ധാരാളം പേരുണ്ടായി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം അവസാനിപ്പിക്കാന്‍ വിപ്ലത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ക്ക്‌ ജനാധിപത്യ വ്യവസ്ഥയോട്‌ തന്നെ അവജ്ഞയായിരുന്നു. വിപ്ലവം തോക്കിന്‍ കുഴലിലൂടെ വന്നില്ലെങ്കില്‍ ഭരണത്തിലൂടെയും വരുത്താന്‍ ശ്രമിക്കാം എന്നതിനെഅവര്‍ പുരോഗമനചിന്തയെന്നനിലയില്‍ പ്രോത്സാഹിപ്പിച്ചു. വിപ്ലവത്തിന്റെ പുതു രൂപങ്ങള്‍ എതിരാളികളെ തെരുവുകളില്‍നേരിട്ട്‌. ജനാധിപത്യത്തെ തങ്ങള്‍ക്കധിനതയുള്ള പ്രദേശങ്ങളില്‍ കൊടിയ ഏകാധിപത്യമാക്കിമാറ്റി. പശ്ചിമബംഗാളില്‍ കൃഷിക്കാരുടെ പട്ടയങ്ങള്‍ പാര്‍ട്ടിയുടെ കൈവശം വെച്ച്‌ അവരെ തങ്ങളുടെനിയന്ത്രണത്തിലാക്കി. ഇത്രയൊക്കെയായിട്ടും കോടതികള്‍ അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങളാണെന്ന മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും ചിന്താഗതിയില്‍ മാറ്റം വരുത്താന്‍ അവര്‍ തെയ്യാറിയില്ല. ഇങ്ങനെ മുതലാളിത്തവ്യവസ്ഥയെ അന്ധമായി എതിര്‍ത്ത്‌ അതിന്റെ സ്വാധീനത്തില്‍ സ്വയം മുതലാളിമാരായി തൊഴിലാളിവര്‍ഗ്ഗത്തെ സേവിക്കുമ്പോഴാണ്‌ കേരളത്തില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കോടതി വിധിവരുന്നതും അതിനെ ഈ പംക്തിയിലെ ഈയാഴ്ചത്തെ അതിഥിയായ എം.വി.ജയരാജന്‍ എതിര്‍ക്കുന്നതും. ആനുകാലിക സംഭവങ്ങള്‍ക്ക്‌ ഒരു താല്‍ക്കാലിക വിടനല്‍കിക്കൊണ്ട്‌ ജയരാജന്റെ വ്യക്തിജീവിതത്തിലേക്കൊന്നെത്തിനേക്കാം.

കുമാരന്റെയും ദേവകിയുടേയും മകനായി 1960 മെയ്‌ 7നാണ്‌ എം.വി.ജയരാജന്‍ ജനിച്ചത്‌. കണ്ണൂര്‍ ജില്ലയിലെ രാഷ്‌ട്രീയാന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ അദ്ദേഹത്തിന്റെ തുടക്കം. ഇതിനിടെ ബിരുദ നിയമബിരുദവും കരസ്ഥമാക്കി. കമ്യൂണിസ്റ്റ്‌ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയും, പിന്നീട്‌ സംസ്ഥാനസെക്രട്ടറിയുമായി കണ്ണുര്‍ജില്ലയിലെ പാര്‍ട്ടികമ്മറ്റി അംഗമായ ജയരാജന്‍ കേരളനിയമസഭയിലേക്കുതെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

പൊതുയോഗങ്ങളെ നിരോധിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെയും അതില്‍ പങ്കാളികളായ ജഡ്ജിമാര്‍ക്കെതിരെയും അവഹേളനങ്ങള്‍ അടങ്ങിയ ഒരു പ്രസംഗം പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ നടത്തിയ ഒരുയോഗത്തെ അഭിസംബോധനചെയ്യവേ ജയരാജന്‍ 2010 ജൂണ്‍ 26ന്‌ കണ്ണൂരില്‍ നടത്തി. വിധി നാടിനും ജനങ്ങള്‍ക്കും എതിരായാല്‍ ജനങ്ങള്‍ പുല്ലുവില കല്‍പിക്കില്ലെന്നും ആവേശത്തില്‍ ജയരാജന്‍ തട്ടിവിട്ടു. ഇതിനെതിരെ കോടതി സ്വമേധയാ കോടതി അലക്ഷ്യത്തിന്‌ കേസെടുക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‌ ആറ്‌ മാസം തടവും 2000 രൂപ പിഴയും വിധിക്കുകയും ചെയ്തു. ഈ കേസ്സിനെതിരെ സുപ്രീം കോടതിയില്‍ ജയരാജന്‍ അപ്പീല്‍ സമര്‍പ്പിക്കും.

ഇതിനിടെ വിദ്യാര്‍ത്ഥി മാര്‍ച്ചിനെ നിയന്ത്രിക്കാന്‍ ശ്രമിച്ച പോലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ക്ക്‌ നേരെയും കയ്യേറ്റത്തിന്‌ ആഹ്വാനം ചെയ്തു. രാധാകൃഷ്ണ പിള്ളയെന്ന അസിസ്റ്റന്റ്‌ കമ്മീഷണറെ യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലാനായിരുന്നു. അദ്ദേഹം ഉപദേശിച്ചത്‌. ഈ സംഭവത്തിലും ജയരാജനെതിരെ പോലീസ്‌ കീസ്ടുത്തിട്ടുണ്ട്‌.

കോടതിയുടെ തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ അതിനെതിരെ നിയമപരമായി നീങ്ങുവാന്‍ ഏതൊരുപൗരനും സ്വാതന്ത്ര്യമുണ്ട്‌. ഈ സ്വാതന്ത്ര്യമുപയോഗിക്കാതെ കോടതികളെ വെല്ലുവിളിക്കുകയും വ്യക്തിപരമായി ന്യായാധിപരെ തേജോവധം ചെയ്യുന്നതും ഒരു രാഷ്‌ട്രീയ നേതാവിന്‌ ഭൂഷണമല്ല. ഇത്തരം അക്രമികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി ആരാജകത്വം വാര്‍ത്താനുള്ള ശ്രമത്തില്‍ സ്വയം അപഹാസ്യരാകുന്നത്‌ ജനങ്ങള്‍ തിരിച്ചറിയും. ജനാധിപത്യമര്യാദകള്‍ പാലിക്കുന്നവര്‍ക്ക്‌ മാത്രമേ ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള അര്‍ഹതയുള്ളുവെന്ന്‌ പാര്‍ട്ടി ഇനിയും ഒരു നൂറ്റാണ്ടിനുശേഷമെങ്കിലും കുറ്റസമ്മതം നടത്തുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.