കൊച്ചി: തളി സാമൂതിരി ഗുരുവായൂരപ്പന് ഹാളില്‍ നടന്ന രേവതി പട്ടത്താന സദസിന്റെ ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കാന്‍ വിസമ്മതിച്ച മന്ത്രി മുനീറിന്റെ നിലപാട് ദേശീയവിരുദ്ധവും നമ്മുടെ സംസ്ക്കാരത്തോടുള്ള വെല്ലുവിളിയുമാണെന്ന് വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് കുറ്റപ്പെടുത്തി. മതേതര രാഷ്ട്രമായ ഭാരതത്തില്‍ നിലവിളക്ക് കൊളുത്തുക എന്നത് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്.
കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം സമുദായത്തില്‍പ്പെട്ട പല വ്യക്തികളും നിലവിളക്ക് കൊളുത്തുന്നതിന് മടി കാണിക്കാതിരിക്കെ ഈ സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിലപാട് സങ്കുചിതവും അത്യന്തം ഹീനവുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: