Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അശാന്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2011, 10:37 pm IST
inVicharam

സുപ്രീം കോടതിക്കുമുന്നിലുള്ള ന്യൂലോയേഴ്സ്‌ ചേമ്പറിലെ 301-ാ‍ം നമ്പര്‍ മുറിയിലേക്ക്‌ 12.10.2011ല്‍ കടന്നുവന്ന രണ്ടുപേരില്‍ ഒരാള്‍ മുറിയിലുണ്ടായിരുന്ന അഭിഭാഷകനെ മര്‍ദ്ദിക്കുകയും നിലത്ത്‌ വലിച്ചിട്ട്‌ ചവിട്ടുകയും ചെയ്തു. ഭഗത്‌ സിങ്ങ്‌ ക്രാന്തിസേനയുടെ പ്രവര്‍ത്തകരെന്ന്‌ അവകാശപ്പെടുന്ന അക്രമികളെ പ്രകോപിതരാക്കിയത്‌ രണ്ടാഴ്ച മുമ്പ്‌ വാരാണസിയില്‍ കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നം സൈന്യത്തെ പിന്‍വലിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയായിരുന്നു. അക്രമിക്കപ്പെട്ട വ്യക്തി 2009-ല്‍ ഇന്ത്യന്‍ എക്സ്പ്രസ്‌ തെരഞ്ഞെടുത്ത ഇന്ത്യയിലെ പ്രമുഖ വ്യക്തികളിലൊരാളും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരിലൊരാളുമായ പ്രശാന്ത്ഭൂഷണായിരുന്നു.

മുന്‍ മന്ത്രിയും നിയമജ്ഞനുമായ ശാന്തിഭൂഷന്റെ മകനായി 1956ലാണ്‌ പ്രശാന്ത്ഭൂഷണ്‍ ജനിച്ചത്‌. മദ്രാസ്സിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്്നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന്‌ ചേര്‍ന്നെങ്കിലും ഒരു സെമസ്റ്ററിനുശേഷം പിന്നീട്‌ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ധനതത്വശാസ്ത്രവും തത്ത്വചിന്തയും പഠിച്ചു. അതിനുശേഷം അലഹബാദ്‌ സര്‍വ്വകലാശാലയില്‍ നിയമപഠനത്തിന്‌ ചേര്‍ന്നു. താന്‍ ഒരു അക്കാദമിക്‌ തത്ത്വചിന്തകന്‍ ആകാനാണ്‌ ആഗ്രഹിച്ചതെന്നും, തത്ത്വചിന്ത കൈകാര്യം ചെയ്യുന്ന രീതിയും ജനങ്ങള്‍ അതിനോട്‌ പുലര്‍ത്തുന്ന മനോഭാവവും ഇഷ്ടപ്പെടാഞ്ഞതിനാലാണ്‌ അത്‌ ഉപേക്ഷിച്ചതെന്നും അദ്ദേഹം വിശദീകരണം നല്‍കുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ കേസ്‌ അലഹബാദ്‌ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്നപ്പോള്‍ അതിന്റെ നടപടികള്‍ പ്രശാന്ത്‌ സശ്രദ്ധം വീക്ഷിച്ചിരുന്നു. 1977-ല്‍ അതിനെക്കുറിച്ച്‌ ദ കേസ്‌ ദാറ്റ്‌ ഷുക്ക്‌ ഇന്ത്യ ( ഇന്ത്യയെ കുലുക്കിയകേസ്‌) എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. ഇത്‌ തന്നെ നിയമത്തോട്‌ അടുപ്പിച്ചതായി 1983 മുതല്‍ സുപ്രീംകോടതി അഭിഭാഷകനായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു സാമൂഹ്യ പ്രവര്‍ത്തകനെന്നനിലയില്‍ അഞ്ഞൂറോളം പൊതുതാല്‍പര്യഹര്‍ജികള്‍ കോടതിയിലെത്തിക്കാന്‍ പ്രശാന്ത്ഭൂഷണ്‍ താല്‍പര്യമെടുത്തിട്ടുണ്ട്‌. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി എക്കാലവും പടപൊരുതാന്‍ പ്രശാന്ത്‌ തയ്യാറായിരുന്നു. നര്‍മ്മദാ നദിക്കുകുറുകെ ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടുണ്ടാക്കിയപ്പോള്‍ ഒരു അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം പ്രശ്നത്തിലിടപെട്ടു. 1980-ല്‍ രാജീവ്‌ ഭരണത്തിന്റെ കീഴില്‍ തോക്കുകള്‍ വാങ്ങിയതില്‍ കൈക്കൂലി ലഭിച്ചുവെന്ന ബോഫോര്‍സ്‌ കേസ്‌, ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതാണ്‌ പ്രശാന്തിന്റെ സെല്ലിങ്‌ ഓഫ്‌ എ നേഷന്‍ (ഒരു രാഷ്‌ട്രത്തെ വില്‍ക്കുന്നത്‌) എന്ന പുസ്തകം. ഇതുകൂടാതെ പ്രമുഖ സാഹിത്യകാരി അരുദ്ധതിറോയിയുടെ കോടതി അലക്ഷ്യകേസ്‌, എന്‍റോണ്‍കേസ്‌, വിവരാവകാശ കേസ്സുകള്‍ ഇവയിലെല്ലാം അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. ചില വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആ സവിശേഷ വ്യക്തിത്വത്തിന്റെ പ്രകാശനമെന്ന നിലയില്‍ പ്രതിപാദിക്കുന്നു.

രാജ്യം അഴിമതി വിമുക്തം ആകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. ഭരണകര്‍ത്താക്കളും ജനങ്ങളും ജനങ്ങള്‍ക്ക്‌ നീതി ലഭിക്കേണ്ട കോടതികളും അഴിമതിവിമുക്തമായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇതിനായി നിലവിലുള്ള നീതിന്യായവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്‌. മുഴുവന്‍ തെളിവുകളും ഇല്ലെങ്കിലും 16-17 ജസ്റ്റിസ്സുമാരില്‍ പകുതിയെങ്കിലും അഴിമതിക്കാരണെന്ന അദ്ദേഹത്തിന്റെ തെഹല്‍കാ അഭിമുഖത്തിലെ പരാമര്‍ശത്തിന്‌ കോടതി അലക്ഷ്യത്തിന്റെ പേരില്‍ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. അഴിമതി തടയാന്‍ ദേശീയ ജുഡീഷ്യല്‍ പരാതി കമ്മീഷന്‍ എന്ന അഞ്ചുപേരടങ്ങുന്ന ഒരു സ്വതന്ത്ര ഏജന്‍സി വേണമെന്നും, അവര്‍ക്ക്‌ അന്വേഷണത്തിനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഒരു ജഡ്ജിക്കെതിരെ ചീഫ്‌ ജസ്റ്റിസ്‌ ഓഫ്‌ ഇന്ത്യയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ കേസ്‌ എടുക്കാനാവില്ല എന്ന നിയമത്തിലും ഭേദഗതികള്‍ ഉണ്ടാകേണ്ടതുണ്ട്‌. ഒരു ജഡ്ജിക്കെതിരെ അഴിമതിക്കുള്ള തെളിവുകള്‍ ഉണ്ടായാല്‍പ്പോലും അത്‌ കോടതിയലക്ഷ്യമാകുമെന്നതിനാല്‍ വെളിപ്പെടുത്താനാവില്ല. കോടതികളെക്കുറിച്ച്‌ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും അതിന്റെ അന്തസ്സിന്‌ ഭംഗം വരുത്തുന്നുവെന്നും ഉള്ള വകുപ്പുകള്‍ കോടതി അലക്ഷ്യനിയമങ്ങളില്‍ നിന്ന്‌ മാറ്റേണ്ടതാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ സുപ്രീംകോടതിയാണ്‌ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്‌. വ്യക്തികളെ അവരുടെ നിയമപരമായ പാണ്ഡിത്യവും ബുദ്ധിപരമായ കഴിവും ആധാരമാക്കിയാണ്‌ തെരഞ്ഞെടുക്കുന്നത്‌. ഭരണഘടന പ്രകാരം സാധാരണക്കാരോടുള്ള അവരുടെ സമീപനം വിലയിരുത്തപ്പെടുന്നില്ല എന്നത്‌ ഇതിന്റെ പോരായ്‌മയായി പ്രശാന്ത്‌ ഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സ്വതന്ത്ര ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രാജ്യത്തുണ്ടാകുകയും അവര്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച പട്ടിക തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയിലെപ്പോലെ ഏതൊരു പൗരനും ജഡ്ജിയുടെ പശ്ചാത്തലത്തെക്കുറിച്ച്‌ ‘സെനറ്റ്‌ ജുഡീഷ്യല്‍ കമ്മ’റ്റിയില്‍ തെളിവുനല്‍കാനുള്ള അവസരം ലഭിക്കണമെന്നും പ്രശാന്ത്‌ ഭൂഷണ്‍ സൂചിപ്പിക്കുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാധാരണക്കാര്‍ കൊല്ലപ്പെടുന്നു പോലീസ്‌ ഭാഷ്യത്തിലെ ‘ഏറ്റുമുട്ടലു’കളെക്കുറിച്ച്‌ അന്വേഷിക്കേണ്ടതാണെന്ന്‌ അദ്ദേഹം ആവശ്യപ്പെടുന്നു. ഒരാളെ കണ്ടാലുടനെ ഭീകരനാണെന്ന മട്ടില്‍ വെടിവെക്കുന്നത്‌ നരഹത്യയാണെന്നും അയാളുടെ ഭാഗത്തുനിന്ന്‌ പ്രകോപനം ഉണ്ടായാല്‍ മാത്രമേ അത്‌ ഏറ്റുമുട്ടല്‍ ആകുന്നുള്ളൂവെന്നും പ്രശാന്ത്ഭൂഷണ്‍ കരുതുന്നു. പോലീസുകാരില്‍ ഒരാള്‍ക്കുപോലും പരിക്കേല്‍ക്കാത്തതും സംഭവത്തില്‍ സ്വതന്ത്രരായ സാക്ഷികളുടെ അഭാവവും ഒരു വ്യാജ ഏറ്റുമുട്ടലിന്റെ സംശയമുണര്‍ത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

രാജ്യത്തെ അഴിമതിക്കെതിരെയുള്ള മുന്നേറ്റത്തില്‍ ഒരു നിര്‍ണായകപങ്കുവഹിച്ച ലോക്പാല്‍ ബില്ലിന്റെ കരട്‌ തയ്യാറാക്കുന്നതിലും, അന്നാഹസാരെയുടെ പ്രസ്ഥാനത്തെ ജനങ്ങളിലെത്തിക്കുന്നതിലും പ്രശാന്ത്‌ ആത്മാര്‍ത്ഥമായി രംഗത്തുണ്ടായിരുന്നു.

തനിക്ക്‌ പറയാനുള്ളത്‌ ധീരമായി പറയുകയും രാജ്യത്തെ ബാധിച്ച സമസ്ത രംഗങ്ങളിലുമുള്ള അഴിമതിയില്‍ നിന്ന്‌ അതിനെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ തന്നാല്‍ ആവുംവിധം പങ്കെടുക്കുകയും ഒഴുക്കിനെതിരെ നീന്തുകയും ചെയ്യുന്ന ഒരു ധീരന്റെ ചിത്രമാണ്‌ പ്രശാന്തിന്റേത്‌. ഒരാള്‍ തന്റെ തത്ത്വങ്ങളെ മുറുകെ പിടിച്ചാല്‍ അയാള്‍ക്ക്‌ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം. പൊതുനയങ്ങളില്‍ യുവാക്കള്‍ക്ക്‌ അവബോധമുണ്ടാകാന്‍ പാലാംപൂരില്‍ അദ്ദേഹം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഇത്തരത്തില്‍ സാമൂഹ്യ അവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.