Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സദ്ഭാവനാ തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2011, 08:46 pm IST
inVicharam

ഇന്ത്യ മാത്രമല്ല ലോകമാകെ ശ്രദ്ധിക്കുന്ന സംസ്ഥാനമായി ഇന്ന്‌ ഗുജറാത്ത്‌ മാറിയിരിക്കുകയാണ്‌. സാമ്പത്തിക തകര്‍ച്ചയും വികസന മുരടിപ്പും സര്‍വസാധാരണമായി നില്‍ക്കുമ്പോള്‍ അതിനെല്ലാം അപവാദമായിരിക്കുന്നു ഗുജറാത്ത്‌. സാമ്പത്തിക വളര്‍ച്ചയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാത്രമല്ല രാജ്യത്തിനു തന്നെ മാതൃകയായിരിക്കുന്നു. വ്യാവസായികമായും സാമൂഹ്യമായും അതിവേഗം പുരോഗതി കൈവരിച്ച ഗുജറാത്താണ്‌ അനുകരണീയമെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുകയാണ്‌. എന്നിട്ടും രാഷ്‌ട്രീയ പ്രതിയോഗികളും നിക്ഷിപ്ത താത്പര്യക്കാരും ബോധപൂര്‍വം ഗുജറാത്തിനും മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും കളങ്കം ചാര്‍ത്താനുള്ള ദുഷ്പ്രചരണങ്ങള്‍ നടത്തിയത്‌ ജനങ്ങളില്‍ സംശയത്തിന്റെ നിഴല്‍ പരത്തി എന്നത്‌ നേരാണ്‌.

പത്തു വര്‍ഷം മുമ്പ്‌ ഗുജറാത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ നരേന്ദ്രമോഡി കുറ്റക്കാരനോ തെറ്റുകാരനോ അല്ല. ഒരന്വേഷണ ഏജന്‍സിക്കും അദ്ദേഹത്തെ സംശയദൃഷ്ടിയോടെ കാണാനുള്ള സാഹചര്യമുണ്ടാക്കിയിട്ടില്ല. സുപ്രീംകോടതി വരെ നരേന്ദ്രമോഡിയെ കുറ്റപ്പെടുത്താന്‍ കാരണം കണ്ടെത്തിയിട്ടില്ല. എന്നിട്ടും ചില കുബുദ്ധികള്‍ കുപ്രചരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്‌. ഈ സാഹചര്യത്തിലും ഇത്തരം ദുഷ്ടശക്തികളുടെ നേരെ തിരിയാനോ മറുപ്രചാരണം നടത്താനോ തയ്യാറാകാതെ പ്രവര്‍ത്തനം കൊണ്ട്‌ മറുപടി നല്‍കുകയാണ്‌ നരേന്ദ്രമോഡി. അതിന്റെ ഭാഗം കൂടിയാണ്‌ ശനിയാഴ്ച ആരംഭിച്ച സദ്ഭാവന മുന്‍നിര്‍ത്തിയുള്ള ത്രിദിന നിരാഹാര സത്യഗ്രഹം. ഇന്നവസാനിക്കുന്ന സത്യഗ്രഹത്തിന്‌ അഭിവാദ്യം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ എത്തിയത്‌ ഈ വിഷയത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യമാണ്‌ തെളിയിച്ചത്‌.

മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത്‌ സര്‍വകലാശാലാ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രമുഖ നേതാക്കളോടൊപ്പമാണ്‌ ഉപവസിക്കുന്നത്‌. ബിജെപിയുടെ സമുന്നതരായ നേതാക്കളെല്ലാമുണ്ട്‌. ഉപവാസത്തെ അനുഗ്രഹിക്കാന്‍ എല്‍.കെ.അദ്വാനി എത്തില്ലെന്ന്‌ ചിലര്‍ കൊണ്ടുപിടിച്ച പ്രചാരണം നടത്തിയതാണ്‌. അദ്വാനി എത്തി ഉപവാസത്തിന്റെ ഉദ്ദേശ്യശുദ്ധിയെ പ്രകീര്‍ത്തിച്ചപ്പോള്‍ കുപ്രചാരണത്തിന്റെ മട്ടു മാറ്റി. ശീതീകരിച്ച വേദിയിലാണ്‌ ഉപവാസമെന്നായി ചിലര്‍. ഗുജറാത്ത്‌ സര്‍വകലാശാലാ കണ്‍വെന്‍ഷന്‍ സെന്റര്‍ നരേന്ദ്രമോഡിയുടെ നിരാഹാര സമരത്തിനു വേണ്ടി ശീതീകരിച്ചതല്ല. ഗുജറാത്തിലെ സ്വകാര്യ സംവിധാനങ്ങള്‍ മാത്രമല്ല പൊതു സ്ഥാപനങ്ങള്‍ പോലും ഇതു പോലെ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച്‌ സജ്ജമാക്കി കഴിഞ്ഞു. അക്കൂട്ടത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്‌. അതില്‍ ചിലര്‍ക്ക്‌ അസൂയ ഉണ്ടായേക്കാം. നരേന്ദ്രമോഡിയുടെ നിരാഹാര സമരത്തോട്‌ അനുഭാവം പ്രകടിപ്പിക്കാന്‍ എന്‍ഡിഎയുടെ രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം എത്തുന്നു. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മന്ത്രിമാരും വരുന്നു. അത്തരമൊരു സമരം പാതയോരത്ത്‌ നടത്താന്‍ നരേന്ദ്രമോഡി തയ്യാറായാലും സുരക്ഷാ സംവിധാനം അനുമതി നല്‍കുമോ ? ശീതീകരിച്ച സംവിധാനങ്ങളൊന്നും ഉപയോഗപ്പെടുത്താത്ത മാന്യന്മാരോ മാധ്യമങ്ങളോ അല്ല സദ്ഭാവനാ സത്യഗ്രഹത്തിന്റെ പേരില്‍ പ്രചാരണം അഴിച്ചുവിടുന്നത്‌.

നരേന്ദ്രമോഡി സത്യഗ്രഹം പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയില്‍ ‘വകയിലൊരു’ ബന്ധുവായ കോണ്‍ഗ്രസ്‌ നേതാവ്‌ ശങ്കര്‍സിംഗ്‌ വഗേലയും കൂട്ടരും മറ്റൊരു സ്ഥലത്ത്‌ കുത്തിയിരിക്കുന്നുണ്ട്‌. ബിജെപിയിലൂടെ വളര്‍ന്ന്‌ മുഖ്യമന്ത്രി സ്ഥാനം ലഭിച്ച വഗേല തുടര്‍ന്ന്‌ അധികാരം ലഭിക്കാതായപ്പോഴാണ്‌ കോണ്‍ഗ്രസിലേക്ക്‌ ചേക്കേറിയത്‌. നരേന്ദ്രമോഡിയുടെ സമരത്തെ പരിഹസിക്കാനാണ്‌ വഗേലയുടെ സത്യഗ്രഹ പ്രഹസനം. അല്ലെങ്കിലും നല്ല നല്ല കലാപ്രകടനങ്ങള്‍ നടക്കുന്ന തമ്പില്‍ കോമാളികള്‍ പ്രത്യക്ഷപ്പെട്ട്‌ അഭ്യാസങ്ങള്‍ കാട്ടാറില്ലേ ? അതുപോലെ നരേന്ദ്രമോഡിക്ക്‌ ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാനുള്ള ഗോഷ്ടിയായേ കോണ്‍ഗ്രസിന്റെ പ്രകടനങ്ങളെ ഗുജറാത്തിലെ ജനങ്ങള്‍ കാണുന്നുള്ളൂ. നരേന്ദ്രമോഡിയെ അഭിനന്ദിക്കാന്‍ ആയിരങ്ങളുടെ ഒഴുക്ക്‌ തുടരുമ്പോള്‍ ആരോരും തിരിഞ്ഞു നോക്കാതെ കോണ്‍ഗ്രസുകാരായ ചിലര്‍ ഈച്ചയെ ആട്ടി കുത്തിയിരിക്കുന്നത്‌ പരിഹാസത്തോടെയാണ്‌ ജനങ്ങള്‍ കാണുന്നത്‌. രാജ്യത്ത്‌ സമുദായ സൗഹാര്‍ദവും സാഹോദര്യവും പുരോഗതിയും ആഗ്രഹിച്ച്‌ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നവര്‍ രാജ്യസ്നേഹികളാണെന്നാര്‍ക്കെങ്കിലും പറയാനാകുമോ ? നരേന്ദ്രമോഡി ഉന്നയിച്ച വിഷയങ്ങളോട്‌ ആര്‍ക്കെങ്കിലും വിയോജിപ്പ്‌ പ്രകടിപ്പിക്കാന്‍ കഴിയുമോ ?

രാജ്യസേവനം മുന്‍നിര്‍ത്തി മുന്നോട്ടുള്ള കുതിപ്പ്‌ മാത്രമാണ്‌ ഗുജറാത്ത്‌ ആഗ്രഹിക്കുന്നതെന്ന്‌ നരേന്ദ്രമോഡി വ്യക്തമാക്കുന്നു. ആര്‍ക്കും എതിരെയല്ല തന്റെ സത്യഗ്രഹം. ആരെയും കുറിച്ച്‌ സംസാരിക്കാനും ആഗ്രഹിക്കുന്നില്ല. നമുക്ക്‌ ഒന്നിച്ച്‌ നീങ്ങണം. സൗഹൃദങ്ങളാണ്‌ നമ്മുടെ കരുത്ത്‌. വികസനം ഒരു ലക്ഷ്യം മാത്രമാണ്‌. സമാധാനവും സൗഹൃദവും സാഹോദര്യവും കൊണ്ട്‌ എങ്ങനെ വികസനം സാധ്യമാക്കാമെന്ന്‌ മാതൃകാപരമായി ലോകത്തെ ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിയും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഗുജറാത്തിലെ ജനങ്ങള്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്‌. വാക്കുകള്‍ക്കുപരിയായി പ്രവര്‍ത്തനത്തിലാണ്‌ തന്റെ വിശ്വാസം. കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ സത്യഗ്രഹം മികച്ച മാര്‍ഗമായി കരുതുന്നു. സത്യഗ്രഹത്തിനുള്ള തന്റെ ഏകലക്ഷ്യം ഇതുമാത്രമാണ്‌. ആര്‍ക്കെതിരെയും വിരോധമോ പകയോ ഉണ്ടാകാതിരിക്കാന്‍ ദൈവം തനിക്ക്‌ കരുത്തു തരട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിക്കുന്നു.

“കാര്‍ഷിക, വ്യാവസായിക, ഗ്രാമീണ, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെല്ലാം ഗുജറാത്തിലെ വികസനമാണ്‌ രാജ്യവും ലോകവും ചര്‍ച്ച ചെയ്യുന്നത്‌. 2001ലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്ത്‌ ഒരിക്കലും ഉയര്‍ന്നുവരില്ലെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റി”. “തങ്ങള്‍ക്ക്‌ നേരെ എറിയപ്പെട്ട കല്ലുകളെല്ലാം ഗോവണിപ്പടികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച”തായി പറഞ്ഞ മോഡി ഗുജറാത്തിനെയും അതിന്റെ ദുഃഖത്തെയും മനസ്സിലാക്കാന്‍ ആരും തയ്യാറായില്ലെന്ന്‌ ചൂണ്ടിക്കാട്ടി. “ജനാധിപത്യവും ഭരണഘടനയും നീതിയുമാണ്‌ ഗുജറാത്തിന്റെ പാത.” 2008ലെ അഹമ്മദാബാദ്‌ സ്ഫോടന പരമ്പരയ്‌ക്കു ശേഷം സംസ്ഥാനത്ത്‌ കലാപമോ മറ്റ്‌ അനിഷ്ടസംഭവങ്ങളോ ഉണ്ടായിട്ടില്ല. പ്രതികൂല സാഹചര്യങ്ങളില്‍ പോലും നിലനിന്ന സമാധാനവും ഐക്യവും ആരും അംഗീകരിച്ചില്ല. ഒരു ദശാബ്ദമായി മതസ്പര്‍ധയും സംഘര്‍ഷവുമില്ലാത്ത ഭൂമിയായി മാറിയ ഗുജറാത്തിന്റെ മാതൃക രാജ്യത്തിനാകെ ഉള്‍ക്കൊള്ളാനാകണമെന്നാഗ്രഹിക്കുമ്പോള്‍ അതിനെ എന്തിനെതിര്‍ക്കണം ? സദ്ഭാവനയാണ്‌ സാമൂഹ്യ പുരോഗതിക്കാധാരം. അതുണ്ടാക്കാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.