Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജന്മനാ വിഭാഗീയന്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 09:54 pm IST
inVicharam

ജന്മനാ അന്ധന്‍, ജന്മനാ വികലാംഗന്‍, പിതൃശൂന്യന്‍, കൊഞ്ഞാണന്‍, നല്ല ബാപ്പക്ക്‌ പിറന്നവന്‍ എന്നിങ്ങനെ ഒത്തിരി പ്രയോഗങ്ങള്‍ കേട്ടിട്ടുണ്ട്‌. ‘ജന്മനാ വിഭാഗീയന്‍’ എന്ന പ്രയോഗം ആദ്യമായാണ്‌. പ്രയോഗക്കാരന്‍ റൂപ്പര്‍ട്ട്‌ ബ്രിട്ടാസ്‌ എന്ന്‌ പരിണാമം സംഭവിച്ച പഴയ ജോണ്‍ ബ്രിട്ടാസ്‌. കൈരളി ടിവിയില്‍നിന്ന്‌ മര്‍ഡോക്കിന്റെ ഏഷ്യാനെറ്റ്‌ ചാനലിലേക്ക്‌ മാറിയപ്പോഴാണ്‌ പേരുമാറ്റം സംഭവിച്ചത്‌. കൈരളിയില്‍ എംഡിയായി പ്രവര്‍ത്തിച്ച്‌ ശ്രേയാ ഘോഷാലുമായി ഇന്റര്‍വ്യൂ നടത്തി ദേശീയോദ്ഗ്രഥന പ്രവര്‍ത്തനം ആരംഭിക്കും മുമ്പ്‌ പ്രായോജക പരിപാടിയായിട്ടാണ്‌ ‘ജന്മനാ വിഭാഗീയന്‍’ അവതരിപ്പിച്ചത്‌. നേരിട്ട്‌ വിളി ആകുകയല്ലായിരുന്നു, ഇടം തടിച്ചു നില്‍ക്കുന്ന മുന്‍ പൊളിറ്റ്‌ ബ്യൂറോ മെമ്പറെ ആക്ഷേപിക്കുന്നതിന്‌, ഔദ്യോഗിക പക്ഷ സ്പോണ്‍സര്‍ഷിപ്പോടെ വിക്കിലീക്സിന്റെ മുന്നില്‍ അവതരിപ്പിച്ച ജനകീയ പരിപാടിയായിരുന്നു ‘ജന്മനാ വിഭാഗീയന്‍’.

അസാണ്‍ജി സായിപ്പിന്റെ വിക്കിലീക്സ്‌ അതിന്റെ സ്റ്റാന്‍ഡാര്‍ഡ്‌ കളഞ്ഞുകുളിക്കുന്ന ലക്ഷണം കാണുന്നുണ്ട്‌. സിഐഎ ക്രൂരത, അപ്പോളോ മിഷന്‍ തട്ടിപ്പ്‌, സ്വിസ്‌ ബാങ്ക്‌ നിക്ഷേപം, രാജ്യാന്തര ആയുധ വ്യാപാരം തുടങ്ങി വമ്പന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുകൊണ്ടിരുന്ന വിക്കിലീക്സ്‌ ചുരുങ്ങി ചുരുങ്ങി മുനീര്‍ സാഹിബിലും തോമസ്ജി ഐസക്ക്ജിയിലും വന്നുനില്‍ക്കുന്നു. കുഞ്ഞാലിക്കുട്ടി, എന്‍ഡിഎഫ്‌ എന്ന തീവ്രവാദി ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ്‌ ഏജന്റാണെന്ന്‌ മുനീര്‍ പറഞ്ഞ വിവരമാണ്‌ ഒന്നാമത്തെ ലീക്സ്‌. പക്ഷെ മുനീര്‍ അത്‌ നിഷേധിച്ചു. മുനീര്‍ സത്യം മാത്രം പറയുന്ന ഒരു നേതാവാണെന്ന്‌ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത്‌ മാറിക്കോട്ടെന്ന്‌ അദ്ദേഹം കരുതിക്കാണണം. ലോകത്തില്‍ ആദ്യമായാണ്‌ വിക്കിയുടെ ലീക്സ്‌ പറഞ്ഞത്‌ തെറ്റാണെന്ന്‌ ഒരു ‘ദേശീയകക്ഷി’യുടെ നേതാവ്‌ സ്വന്തം ചാനലിലൂടെ ജനത്തെ അറിയിക്കുന്നത്‌.

പിണറായിപക്ഷം അമേരിക്കന്‍ ചാരന്മാരാണെന്ന മറ്റൊരു പ്രാദേശിക ലീക്സും അസാണ്‍ജി സായിപ്പിന്റെ സ്ഥാപനം പുറത്തുവിട്ടു. കോളാ വിരുദ്ധ സമരം, മാധ്യമ സിന്‍ഡിക്കേറ്റ്‌, അമേരിക്കന്‍ ഇടപെടല്‍ എന്നൊക്കെയുള്ള സഖാക്കന്മാരുടെ കൂടെകൂടെയുള്ള പ്രസ്താവന വായിച്ചപ്പോള്‍ ഈ സംശയം തോന്നിയിരുന്നതാണ്‌. അമേരിക്കയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക്‌ അടവുനയമുണ്ടെന്ന്‌ രണ്ടാം അമര്‍ത്യസെന്‍ പറഞ്ഞതോടെ വിക്കിലീക്സിന്റെ കാര്യത്തില്‍ മുനീര്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ ഏവര്‍ക്കും ബോധ്യമായി. വിക്കിലീക്സ്‌ പറഞ്ഞതിനോട്‌ വിയോജിക്കാനും അമേരിക്കക്കെതിരെ നിലപാടെടുക്കാനും ഐസക്ജി തയ്യാറല്ല. ഇന്ത്യക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചാല്‍ അമേരിക്കയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരത്വമുള്ള ഐസക്കിന്റെ മക്കള്‍ ആര്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന്‌ പൂജപ്പുര റിസോര്‍ട്ടിലെ എസി ലൗഞ്ജിലിരുന്ന്‌ ഒരു പിള്ള ചോദിച്ചിട്ടുണ്ട്‌. അമേരിക്ക കൊള്ളാം, അവരുടെ സാമ്രാജ്യത്വം കൊള്ളില്ല, കൊക്കകോള കൊള്ളാം, അതിന്റെ കോണ്‍സണ്‍ട്രേറ്റു കൊള്ളില്ല, ചത്ത കോഴീന്റെ ചാറു കൊള്ളാം, അതിന്റെ ഇറച്ചി കൊള്ളില്ല എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ്‌ മനസിലാകുക? അമേരിക്കന്‍ എംബസിയിലെ സായിപ്പന്മാരെ കണ്ടത്‌ ശരിയായോയെന്ന്‌ ചോദിച്ചാല്‍ മനുഷ്യന്‍ മനുഷ്യനെ കാണുന്നതില്‍ എന്ത്‌ തെറ്റെന്നു മറുചോദ്യം. പാവം ബര്‍ളിന്‍, ഒരു മനുഷ്യന്‍ പോലുമല്ലാതായിരിക്കുന്നു! പകരം ജോണ്‍ ബ്രിട്ടാസാണ്‌ യഥാര്‍ത്ഥ മനുഷ്യന്‍.

ജോണ്‍ ബ്രിട്ടാസിന്‌ ആരെ എന്തു വേണമെങ്കിലും വിളിക്കാം. ഒരു ചാനല്‍ സ്വന്തമായുള്ളവന്‌ ഏത്‌ നാറ്റക്കേസും എഴുന്നള്ളിക്കാം. സമരം ചെയ്യാനും തല്ലിപ്പൊളിക്കാനും അവസരം പാര്‍ത്തുനടക്കുന്ന തൊഴിലില്ലാപടയുള്ളപ്പോള്‍ ചാനല്‍ മുതലാളി വിചാരിക്കുന്നതു നടപ്പിലാകും. ജോണ്‍ ബ്രിട്ടാസിന്‌ ആരെയും പേടിക്കാനില്ല, ‘വെറുക്കപ്പെട്ടവന്‍’ കൂടെയുണ്ട്‌. ഫുട്ബോള്‍ മേളക്ക്‌ കുറച്ച്‌ തുക ചോദിച്ചാല്‍ 60 ലക്ഷം കൊടുക്കും. പി.ടി. ഉഷ സ്കൂള്‍ നടത്തിപ്പിന്‌ എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഒരു കോടി കൊടുക്കും. അങ്ങനെയുള്ള വ്യക്തി കൂടെയുള്ള ബ്രിട്ടാസിന്‌ ആരെ ഭയപ്പെടണം? അതുകൊണ്ട്‌ ആരെ വേണമെങ്കിലും ‘ജന്മനാ വിഭാഗീയന്‍’ എന്നോ ‘ജന്മനാ വിദേശി’യെന്നോ വിളിക്കാം. കളിക്കുന്നെങ്കില്‍ തരത്തില്‍ കളിക്കണം. വെറുതെ ബാറ്റും പിടിച്ചു നിന്നാല്‍ പോരാ, ബൗള്‍ ചെയ്യുന്നത്‌ ബ്രിട്ടാസാണ്‌. സ്റ്റുഡിയോക്കകത്ത്‌ ‘നമ്മള്‍ തമ്മില്‍’, പുറത്തും ‘നമ്മള്‍ തമ്മില്‍.’

എം.എ. സോളമന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.