Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെളിയും ബഹുമാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2011, 09:45 pm IST
in Vicharam

റബ്ബര്‍, പാമോയില്‍, വെറുതേകിടന്നു തുരമ്പിയ്‌ക്കുവാന്‍ കോടിക്കണക്കിനു രൂപ വിലയുള്ള യന്ത്രസാമഗ്രികള്‍, പെട്രോ ഡോളര്‍, ഭീകരവാദം, മതപരിവര്‍ത്തനഅജന്‍ഡ, കള്ളപ്പണം, വിദേശനിര്‍മ്മിതമായ ആധുനിക ആയുധങ്ങള്‍ തുടങ്ങിയ അമൂല്യവസ്തുക്കള്‍പോലെ നമുക്ക്‌ അടിയന്തരമായി ഇറക്കുമതി ചെയ്യേണ്ട രണ്ടു വസ്തുക്കളായിരിയ്‌ക്കുന്നു ചെളിയും ബഹുമാനവും.

ബഹുമാന്യരായ നമ്മുടെ നേതാക്കള്‍ ദിവസത്തില്‍ ഇരുപത്തിനാല്‌ മണിക്കൂറും പരസ്പരം ചെളിവാരിയെറിയുന്ന യജ്ഞത്തില്‍ ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ എന്നു മത്സരിച്ചു ജനത്തെ സേവിക്കുകയാണല്ലോ. പത്രങ്ങളും ചാനലുകളുമൊക്കെ ഈ ചെളികൊണ്ട്‌ എന്നോ നിറഞ്ഞു കഴിഞ്ഞു. ജനാധിപത്യത്തിന്റെ ഒരു മഹാഭാഗ്യം!

പക്ഷേ, ഈ പോക്കുപോയാല്‍ ഈ നാട്ടില്‍ മറ്റാവശ്യങ്ങള്‍ക്ക്‌ ചെളി ഇല്ലാതായിത്തീരും. ഉള്ളതു തീര്‍ന്നു കഴിഞ്ഞാല്‍ നേതാക്കന്മാര്‍ക്കും വെറുതേ ഇരിയ്‌ക്കേണ്ടിവരും. മാത്രമല്ല, ഈയൊരു കായികവിനോദത്തെ ദേശീയഗയിംസിലോ സ്പോര്‍ട്സിലോ ഒന്നും ഇതുവരെ ഉള്‍പ്പെടുത്തി അംഗീകരിച്ചിട്ടുമില്ല.

അങ്ങനെയായാല്‍ അവരുടെ കാര്യവും കഷ്ടത്തിലാകും. അതുകൊണ്ട്‌ ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുത്ത്‌ അന്യനാടുകളില്‍ നിന്ന്‌ നല്ല ഗുണനിലവാരമുള്ള ചെളി ആവശ്യത്തിന്‌ ഇറക്കുമതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിയ്‌ക്കുന്നു.

അതുപോലെത്തന്നെയാണ്‌ ബഹുമാനത്തിന്റെ കാര്യവും. ഇക്കൂട്ടരെയൊക്കെ ഓര്‍മ്മവച്ചകാലം മുതല്‍ മുന്‍പിന്‍ ചിന്തിയ്‌ക്കാതെ ബഹുമാനിച്ചു ബഹുമാനിച്ച്‌ നമ്മുടെ കയ്യിലുള്ള ബഹുമാനവും ഏതാണ്ടു തീര്‍ന്നു കഴിഞ്ഞിരിയ്‌ക്കുന്നു. ഇനിയും അനുസരണയുള്ള പ്രജകള്‍ എന്ന നിലയില്‍ നമുക്കുള്ള കടമ നിറവേറ്റണമെങ്കില്‍ ചെളിയോടൊപ്പം ടണ്‍കണക്കിനു ബഹുമാനവും ഇറക്കുമതി ചെയ്തേ തീരൂ.

അരിഷ്ടിച്ച്‌, പാര്‍ലമെന്റില്‍ നൂറ്റമ്പത്‌ ക്രിമിനലുകള്‍ ഉണ്ടത്രേ. എല്ലാപേരും അറിയപ്പെടുന്നവര്‍. അറിയപ്പെടാത്തവരുടെ കാര്യം ദൈവത്തിനു പോലും അറിയില്ലത്രേ. എന്നുവച്ച്‌ നമുക്ക്‌ അവരെ ബഹുമാനിയ്‌ക്കാതിരിയ്‌ക്കാന്‍ പറ്റുമോ? നമ്മളൊക്കെ ഇവിടത്തെ പ്രജകളായി ജനിച്ചുപോയില്ലേ? അവര്‍ക്കുള്ള ‘പ്രത്യേകബഹുമാനം ‘ പ്രത്യേകമായിത്തന്നെ ഇറക്കുമതി ചെയ്യിയ്‌ക്കുന്നതായിരിയ്‌ക്കും നല്ലത്‌.

അതിനുള്ള കരാര്‍ ഇഷ്ടമുള്ളവര്‍ക്കു കൊടുക്കാം. ഇഷ്ടമുള്ള കരാര്‍വ്യവസ്ഥയില്‍, കമ്മീഷന്‍ വ്യവസ്ഥയില്‍ കച്ചവടം ഉറപ്പിയ്‌ക്കാം. സംഗതി അത്യാവശ്യവും അത്യന്താപേക്ഷിതവും അടിയന്തരപ്രാധാന്യമുള്ളതുമാകയാല്‍ ആരെങ്കിലും ഇടങ്കോലിടാന്‍ വരുമെന്നു തോന്നുന്നില്ല. പിന്നെ, അഴിമതിയാരോപണം. എന്തിലാണ്‌ അതില്ലാത്തത്‌? അസൂയക്കാര്‍ ഓരോന്നു പറഞ്ഞുണ്ടാക്കും. അവനവനു കിട്ടാത്ത മുന്തിരി പുളിയ്‌ക്കും. അല്ലെങ്കിലും കൊതിക്കെറുവ്‌ ഇവിടെ ലേശം കൂടുതലാണ്‌. ഇനി അഴിമതിയ്‌ക്കെതിരേയുള്ള ആരോപണമോ അന്വേഷണമോ കമ്മീഷനോ ഒക്കെ വന്നെന്നു തന്നെയിരിയ്‌ക്കട്ടെ. അപ്പോഴേയ്‌ക്കും സംഗതിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷം കഴിഞ്ഞിട്ടുണ്ടാവില്ലേ? പിന്നെന്തു ഭയം? ആരോപണത്തിലെ പണവും അന്വേഷണത്തിലെ ക്ഷണവും കമ്മീഷനിലെ കമ്മീഷനുമൊക്കെയായി അതൊരുത്സവമായി മാറ്റുക! അതല്ലേ നമുക്കും സുഖം. പണ്ടേ ആരാണ്ടു പറഞ്ഞിട്ടുണ്ടല്ലോ കള്ളന്‍കയറി ഏഴിന്റന്നു കുരയ്‌ക്കുന്ന കാവല്‍നായെപ്പറ്റി.
ദീര്‍ഘദര്‍ശികളായ നമ്മുടെ നേതാക്കന്മാര്‍ എത്രയും വേഗം ഈ രണ്ട്‌ ഇറക്കുമതികളും സാധിച്ചു തരുമെന്ന്‌ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വന്തം പ്രജകളായ ഞങ്ങള്‍ സ്വന്തമായി അപേക്ഷിച്ചു കൊള്ളുന്നു!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.