Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അഴിമതി ബ്രാന്‍ഡാക്കിയ യുപിഎ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2011, 08:38 pm IST
inVicharam

പ്രതീക്ഷിച്ചപോലെ ലോക്പാല്‍ സമിതിയുടെ അന്തിമയോഗവും സമവായം കണ്ടെത്താനാകാതെ അലസിപ്പിരിഞ്ഞതോടെ ലോക്പാല്‍ ബില്‍ ആശയദാതാവായ അണ്ണാ ഹസാരെ വീണ്ടും ഉപവാസപാതയിലേക്ക്‌. അഴിമതി ബ്രാന്‍ഡാക്കിയ യുപിഎ സര്‍ക്കാരിനെതിരെ അഴിമതിവിരുദ്ധ സമരപ്രഖ്യാപനവുമായി നിരാഹാരം തുടങ്ങിയ ഗാന്ധിയന്‍ അണ്ണാ ഹസാരെക്കൊപ്പം പൗരസമൂഹത്തെ പ്രതിനിധീകരിച്ച്‌ പ്രശാന്ത്‌ ഭൂഷണ്‍, ശാന്തിഭൂഷണ്‍ എന്ന വിദഗ്ധ അഭിഭാഷകരും അരവിന്ദ്‌ ഖേജര്‍വാളും കിരണ്‍ ബേദിയും എല്ലാം അണിനിരന്ന്‌ അഴിമതിയെ പ്രതിരോധിക്കാന്‍ ലോക്പാല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ആ ആഹ്വാനത്തിന്റെ മാറ്റൊലി ഇന്ത്യ ഒട്ടാകെ മുഴങ്ങിയിരുന്നു. പൗരജനസമൂഹത്തിന്റെ കടുത്ത പ്രതികരണത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കി ലോക്പാല്‍ സമിതി രൂപീകരണത്തിന്‌ സമ്മതിക്കുകയായിരുന്നു. ഇതിനായി ഒരു കമ്മറ്റിയെയും രൂപീകരിച്ചു. പക്ഷെ പൗരജന പ്രതിനിധികളുടെ ആവശ്യമനുസരിച്ചുള്ള ഒരു ലോക്പാല്‍ രൂപീകരണത്തിന്‌ യുപിഎ വഴങ്ങാതിരുന്നത്‌ ലോക്പാലിന്റെ പരിധിയില്‍ അഴിമതി നടത്താന്‍ സാധ്യതയുള്ള ഉന്നത ജുഡീഷ്യറി, എംപിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിബിഐ മുതലായ സംവിധാനങ്ങളെ ഒഴിവാക്കാനും പ്രത്യേകിച്ചും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍നിന്നും ഒഴിവാക്കണം എന്ന ദൃഢനിലപാടില്‍ ഉറച്ചുനിന്നതിനാലും ആണ്‌. യഥാര്‍ത്ഥത്തില്‍ അഴിമതി നടത്താന്‍ സാധ്യതയുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഒഴിവാക്കണമെന്ന്‌ യുപിഎ സര്‍ക്കാര്‍ പ്രതിനിധികള്‍ ശഠിക്കുമ്പോള്‍ തെളിയുന്നത്‌ ഇവര്‍ക്ക്‌ അഴിമതിക്ക്‌ അറുതിവരുത്താന്‍ ഉദ്ദേശ്യമില്ല എന്ന വ്യക്തമായ നിലപാടാണ്‌.

നേരത്തെ ആറ്‌ അഭിപ്രായവ്യത്യാസങ്ങളാണ്‌ ഉണ്ടായിരുന്നതെങ്കില്‍ ചൊവ്വാഴ്ചയിലെ യോഗത്തില്‍ അത്‌ ഒന്‍പതെണ്ണമായി. അഴിമതിക്കാരുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള അധികാരം, സ്വതന്ത്രമായ അന്വേഷണ വിചാരണാ സംവിധാനം എന്നിവ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. പ്രധാനമന്ത്രിയെ ചോദ്യംചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന്‌ മാത്രമാണ്‌ എന്ന്‌ പ്രണബ്‌ മുഖര്‍ജി വാദിക്കുമ്പോള്‍ ഭൂരിപക്ഷ, സഖ്യകക്ഷി നേതാക്കള്‍ രൂപീകരിക്കുന്ന കാബിനറ്റിന്റെ റബ്ബര്‍സ്റ്റാമ്പ്‌ മാത്രമാണ്‌ പാര്‍ലമെന്റ്‌ എന്ന്‌ പൊതുജനസമൂഹ പ്രതിനിധികള്‍ വാദിക്കുന്നു. ചോദ്യം ചോദിക്കാന്‍ പോലും കോഴ വാങ്ങുന്ന ജനപ്രതിനിധികളുടെ സഭയാണ്‌ ലോക്സഭ. പാര്‍ലമെന്റംഗങ്ങളുടെ പെരുമാറ്റം ഫണ്ടിന്‌ മാതൃക, സിബിഐയും ലോകായുക്തയും ലോക്പാല്‍ പരിധിയില്‍ വരേണമോ? ലോക്പാലിന്‌ ഏതൊക്കെ അധികാരങ്ങള്‍, അതിന്റെ നിര്‍വചനം, ലോക്പാലിനെ രൂപീകരിക്കുകയും പുറത്താക്കുകയും ചെയ്യുന്ന സമിതിയുടെ ഘടന ഇവ ഒന്നിലും സമവായം കണ്ടെത്താനായില്ല. ലോക്പാല്‍ നിയന്ത്രണങ്ങള്‍ക്കതീതമായാല്‍ അത്‌ സമാന്തര ഭരണ നിര്‍വഹണ, നീതിനിര്‍വഹണ സംവിധാനമാകും എന്ന ആശങ്കയാണ്‌ പൗരസമിതിയുടെ സങ്കല്‍പ്പത്തിലുള്ള ലോക്പാല്‍ സംവിധാനത്തിനെതിരെ ഉയര്‍ന്ന എതിര്‍പ്പിന്‌ പ്രധാന കാരണം. ഇപ്പോള്‍ ഫലത്തില്‍ രണ്ട്‌ കരട്‌ ബില്ലുകളാണ്‌ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളടങ്ങിയ ലോക്പാല്‍ രൂപരേഖയും അണ്ണാ ഹസാരെ ടീമിന്റെ ലോക്പാല്‍ കരട്‌ രേഖയും ഇവ തമ്മില്‍ യാതൊരു യോജിപ്പുമില്ല. സര്‍ക്കാര്‍ കരട്‌ ബില്‍ പ്രകാരം നിര്‍ദ്ദിഷ്ട ലോക്പാല്‍ സംവിധാനത്തിന്‌ അര്‍ധ ജുഡീഷ്യല്‍ അധികാരം മാത്രമേ നല്‍കുകയുള്ളൂ. സ്വതന്ത്രമായ അന്വേഷണം, പൂര്‍ണ പോലീസ്‌ അധികാരം എല്ലാം നല്‍കുമ്പോഴും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇതിന്‌ അധികാരമില്ല. ഗ്രൂപ്പ്‌ എ വരെയുള്ള ഓഫീസര്‍മാര്‍ക്കെതിരെവരെ മാത്രം കേസെടുക്കാം. സിബിഐ, സിവിസി എന്നിവയെ പരിധിയില്‍പ്പെടുത്തുകയില്ല.

സ്വാഭാവികമായും സര്‍ക്കാര്‍ ബില്‍ നിരാശാജനകമെന്ന്‌ പൗരസമൂഹ പ്രതിനിധികള്‍ വിലയിരുത്തുന്നു. ലോക്പാലിനെ തെരഞ്ഞെടുക്കുന്ന പാനലിനെ സംബന്ധിച്ച്‌ ഒരു സാധാരണ പൗരനും അയാളെ നീക്കം ചെയ്യാന്‍ കോടതിയെ സമീപിക്കാം എന്ന നിര്‍ദ്ദേശംപോലും പൊതുജനസമൂഹ കരട്‌ ബില്ലിലുണ്ട്‌. ഇപ്പോള്‍ വിയോജിപ്പില്‍ യോജിച്ച്‌ ചര്‍ച്ച അവസാനിച്ചു. സര്‍ക്കാരും പൗരസമൂഹ പ്രതിനിധികളും വ്യത്യസ്ത കരടുബില്ലുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. എതിര്‍പ്പുകള്‍ രേഖപ്പെടുത്തി ഇവ കേന്ദ്രമന്ത്രിസഭയ്‌ക്ക്‌ സമര്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആഗസ്റ്റ്‌ 16 മുതല്‍ അണ്ണാ ഹസാരെ സത്യഗ്രഹം തുടങ്ങുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. യുപിഎ സര്‍ക്കാരിന്റെ കളങ്കിത മുഖഛായ ഒന്നുകൂടി രൂക്ഷമാക്കിയാണ്‌ ഇപ്പോള്‍ ലോക്പാല്‍ ബില്‍ ചര്‍ച്ച അവസാനിച്ചിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.