കവിത: വിഷുവെത്തുമ്പോള്‍
തീക്കടല്‍കടഞ്ഞമീനം കടന്നു വിഷുവെത്തുന്നു- വെന്നാരോ പറഞ്ഞു, നീയെടുത്തണിഞ്ഞല്ലോ പൊന്‍കസവ്, പൂണാരങ്ങള്‍! കര്‍ണ്ണികാരമേ, കണ്ണന്‍ ഈറക്കുഴലൂതുന്നുണ്ടോ? മലര്‍ക്കൊമ്പിലിളകുന്നു പുളകത്തിന്‍ ചിറ്റോളങ്ങള്‍ ഇത്രനാള്‍ വിധുരയായ് നിറംപോയ ചേലയു- മുടുത്തു നീയിപ്പാതവക്കില്‍...











