Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കമ്പ്യൂട്ടര്‍ ഹാക്കിംഗ്‌; ഏഴ്‌ പേര്‍ പിടിയില്‍

വാഷിംഗ്ടണ്‍: ലോകം മുഴുവനുമുള്ള കമ്പ്യൂട്ടറുകളില്‍ കടന്നുകയറാനുള്ള സോഫ്റ്റ്‌ വെയര്‍ പ്രചരിപ്പിച്ചതിന്‌ അമേരിക്കയില്‍ ഏഴുപേര്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഒരു റഷ്യക്കാരനും ആറ്‌ എസ്ജോനിയക്കാര്‍ക്കുമെതിരെയാണ്‌ അമേരിക്കന്‍ ഭരണകൂടം കേസ്‌ എടുത്തിരിക്കുന്നത്‌....

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

അങ്കാര: കഴിഞ്ഞ ദിവസം രാത്രിയില്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലേറെ പേര്‍ കഴിഞ്ഞ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെടുകയും ചെയ്തു. കഴിഞ്ഞതവണ 600 പേരാണ്‌...

കൂടംകുളത്ത്‌ അറ്റകുറ്റപ്പണികള്‍ തുടരുന്നു

ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായും എന്നാല്‍ അത്യാവശ്യ അറ്റകുറ്റപണികള്‍ തുടരുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി. നാരായണസ്വാമി അറിയിച്ചു. ആദ്യത്തെ റിയാക്ടര്‍ നിര്‍മ്മാണം പൂര്‍ത്തിയായതായും...

ഗുരുനാനാക്ക്‌ ദേവ്ജിയുടെ ജന്മദിനം ആഘോഷിച്ചു

ന്യൂദല്‍ഹി: സിഖ്‌ മത സ്ഥാപകനും നവോത്ഥാന നായകനുമായ ഗുരുനാനാക്ക്‌ ദേവ്ജിയുടെ 543-ാ‍ം ജന്മദിനം രാജ്യം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാക്കിസ്ഥാനിലെ ഷേക്ക്പുര ജില്ലയില്‍ 1469 ലാണ്‌ ഗുരുനാനാക്ക്‌...

മാല്‍ദ ആശുപത്രിയില്‍ ശിശുമരണം

കൊല്‍ക്കത്ത: ബംഗാളിലെ മാല്‍ദ ജില്ലാ ആശുപത്രിയില്‍ 6 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ഈ സംഭവത്തെക്കുറിച്ച്‌ അധികൃതരോ ഡോക്ടര്‍മാരോ വ്യക്തമായ കാരണങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഭാരക്കുറവുള്ള കുട്ടികളെ...

സന്തോഷ്പണ്ഡിറ്റ്‌ എന്ന താരം

മലയാളത്തിലെ ഇപ്പോഴത്തെ തരംഗം സന്തോഷ്‌ പണ്ഡിറ്റാണ്‌. കൂക്കു വിളികളിലൂടെ നേടിയ 'നെഗേറ്റെവ്‌ പബ്ലിസിറ്റി'യിലൂടെ ഒരാള്‍ താരമായ കഥയാണ്‌ സന്തോഷ്‌ പണ്ഡിറ്റിന്റേത്‌. തീയറ്ററില്‍ സന്തോഷിറ്റിന്റെ സിനിമ കാണാന്‍ ജനം...

വേറിട്ട ചില വിദ്യാഭ്യാസ ചിന്തകള്‍

നമ്മുടെ വിദ്യാഭ്യാസാസൂത്രണം ഇന്നും മെക്കാളയുടെ ഭൂതത്തിന്റെ പിടിയിലാണ്‌. മൊറാര്‍ജി ദേശായിയുടെ കാലത്ത്‌ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ ഒരു യോഗം ദല്‍ഹിയില്‍ കൂടിയിരുന്നു. പ്രൈമറി തലം മുതല്‍ ഗവേഷണ...

കേരളത്തെ ആത്മഹത്യാ മുനമ്പാക്കരുത്‌

കടക്കെണിയിലായ മൂന്ന്‌ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ വയനാട്ടിലെ ജപ്തി നടപടികള്‍ വര്‍ഷാവസാനം വരെ നിര്‍ത്തിവെക്കുമെന്ന്‌ മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുകയാണ്‌. കടക്കെണി വയനാട്ടിലെ മാത്രം പ്രശ്നമല്ലെന്ന്‌ തെളിയിച്ച്‌ കോട്ടയത്തെ...

ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന നീക്കം

അധിക വിഭവസമാഹരണത്തിനായി കടല്‍മണല്‍ ഖാനനം ചെയ്യണമെന്ന ധനമന്ത്രി കെ.എം.മാണിയുടെ പ്രഖ്യാപനം പരിസ്ഥിതിപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്‌. സമുദ്രത്തില്‍ ഇഷ്ടം പോലെ മണലുണ്ട്‌ എന്ന്‌ പറഞ്ഞ്‌ കടല്‍മണല്‍ ഖാനനം തുടങ്ങിയാല്‍ കടല്‍ക്ഷോഭത്തില്‍...

ശബരിമല തീര്‍ത്ഥാടനം; എരുമേലി പഞ്ചായത്തിണ്റ്റെ ക്രമീകരണങ്ങള്‍ അനിശ്ചിതത്വത്തിലേക്ക്‌

എരുമേലി: ശബരിമല തീര്‍ത്ഥാടകരെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എരുമേലി ഗ്രാമപഞ്ചായത്തിണ്റ്റെ സീസണ്‍ ക്രമീകരണങ്ങള്‍ ഫണ്ടിണ്റ്റെ അപര്യാപ്തതയില്‍ തകിടം മറിയുന്നു. ഖരമാലിന്യ സംസ്ക്കരണം, വലിയതോട്‌-കൊച്ചുതോട്‌ ശുചീകരണങ്ങള്‍, ടാക്സി...

പെരുന്തുരുത്തി-മണര്‍കാട്‌ ബൈപ്പാസ്‌ നിര്‍മ്മാണം അവതാളത്തില്‍

ചങ്ങനാശ്ശേരി: 1994 ല്‍ ആരംഭിച്ച പെരുന്തുരുത്തി-മണര്‍കാട്‌ ബൈപ്പാസിണ്റ്റെ നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ച അവസ്ഥയില്‍ തിരുവല്ല മുതല്‍ ഏറ്റുമാനൂര്‍വരെയുള്ള ഗതാഗതകുരുക്കിനു പരിഹാരമാകുമെന്നുള്ള പ്രതീക്ഷയും ഇതോടെ ഇല്ലാതാവുന്നു. മണര്‍കാട്ട്‌...

വെള്ളാവൂരില്‍ ആരംഭിക്കുന്ന ഫോക്ളോര്‍ അക്കാദമിക്കുള്ള സ്ഥലം കൈമാറ്റം 12ന്‌

കറുകച്ചാല്‍: വെള്ളാവൂറ്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ഫോക്ളോര്‍ അക്കാദമിക്കുള്ള സ്ഥലത്തിണ്റ്റെ കൈമാറ്റവും 13-മതു കുടുംബശ്രീ വാര്‍ഷികവും 12നു നടക്കും. കേരളത്തിണ്റ്റേതായ അനുഷ്ടാനകലകള്‍, ഗോത്രകലകള്‍, എന്നിങ്ങനെ അന്യംനിന്നുപോയതും ആരാലും ശ്രദ്ധിക്കപ്പെടാതെ...

ഭക്ഷണം വിവേകപൂര്‍വ്വമാകണം

ഭക്ഷണത്തെ നിഷേധിക്കുന്നതോ ഭക്ഷണത്തില്‍ മുഴുകുന്നതോ ശരിയായ രീതി അല്ല. അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുത്ത്‌ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണ്‌ വേണ്ടത്‌. മദ്ധ്യമഗതിയുടെ തത്ത്വങ്ങള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നതുപോലെ ഭക്ഷണകാര്യത്തിലും...

കര്‍മ്മശേഷിയെന്ന വൈഭവം

ഒരു വിഡ്ഡിയുമായി തര്‍ക്കിച്ച്‌ ജയിക്കാന്‍ ഒരിക്കലും സാധ്യമല്ല. നമ്മുടെയുള്ളിലുള്ള അജ്ഞതയെ അഭിമുഖീകരിക്കുന്നത്‌ ഏറ്റവും പ്രയാസമുള്ള ഒരു സംഗതിയാണ്‌. ഒരു വിഡ്ഡിയെ നേരിടുന്നതും ബുദ്ധിമുട്ടുകള്ള കാര്യമാണ്‌. കാരണം എല്ലാവരുടെയും...

വിമാനങ്ങള്‍ റദ്ദാക്കല്‍ ‌: കിങ്ഫിഷറിന് നോട്ടീസ്

ന്യൂദല്‍ഹി: അമ്പതിലധികം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയ കിങ്‌ഫിഷര്‍ എയര്‍ലൈന്‍സിന് ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യാത്രാ നിരക്കുകള്‍ ഇരട്ടിയാക്കാന്‍ ആവശ്യപ്പെടുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ്...

കേരള എക്സ്‌പ്രസിന് ബോംബ് ഭീഷണി

കൊല്ലം: തിരുവനന്തപുരം - ന്യൂദല്‍ഹി കേരള എക്സ്‌പ്രസിന് ബോംബ് ഭീഷണി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണു ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്നു കൊല്ലം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട്...

സി.പി.എം നിലപാട് ഇരട്ടത്താപ്പ് – ചെന്നിത്തല

തിരുവനന്തപുരം: കോടതി വിധിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്താനുള്ള നീക്കം ജുഡീഷ്യറിയെ ധിക്കരിക്കുന്നതിനു തുല്യമാണെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ നിലപാട്‌ വ്യക്തമാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല...

ഇരട്ട പദവി : ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്‌ക്കരുതെന്ന് സെബാസ്റ്റ്യന്‍ പോള്‍

തിരുവനന്തപുരം: ഇരട്ട പദവി പ്രശ്നം ഒഴിവാക്കാന്‍ മുന്‍‌കാല പ്രാബല്യത്തോടെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള അവഹേളനമാണെന്ന് അഡ്വ.സെബാസ്റ്റ്യന്‍ പോള്‍. ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹം...

കൊച്ചി മെട്രോ ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും

ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി രണ്ടാഴ്ചയ്ക്കകം കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥ് പറഞ്ഞു. ചെന്നൈ മോഡലിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇക്കാര്യത്തില്‍...

വരാപ്പുഴ ബാങ്ക് ഓഫ് ഇന്ത്യയില്‍ കവര്‍ച്ച

കൊച്ചി: വരാപ്പുഴയില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ മോഷണം. ഭിത്തി തുരന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ രണ്ട് ലോക്കറുകള്‍ കുത്തിത്തുറന്നു. ആകെ 75 ലോക്കറാണ് ബാങ്കിലുള്ളത്. ഇതില്‍...

സ്റ്റാര്‍ പദവി: ചാക്ക് രാധാകൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തു

കൊച്ചി : ഹോട്ടലുകള്‍ക്ക്‌ സ്റ്റാര്‍ പദവി ലഭിക്കുന്നതിന്‌ കോഴ നല്‍കിയ കേസില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വി.എം രാധാകൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ...

മായാവതിക്കെതിരെ പുതിയ അന്വേഷണം വേണം – ബി.ജെ.പി

കാണ്‍പൂര്‍: അനധികൃത സ്വത്ത്‌ സമ്പാദനവുമായി ബന്ധപ്പെട്ട്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിക്കെതിരെ പുതിയ കേസ്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ബിജെ.പി ദേശീയ വൈസ്‌ പ്രസിഡന്റ്‌ കല്‍രാജ്‌ മിശ്ര ആവശ്യപ്പെട്ടു. അഴിമതി...

മന്‍‌മോഹന്‍ – ഒബാമ കൂടിക്കാഴ്ച നവംബര്‍ 18ന്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങും നവംബര്‍ 18 ന്‌ കൂടിക്കാഴ്ച നടത്തും. ബാലിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. വൈറ്റ്‌ ഹൗസ്‌ ഉപദേശീയ...

ഇന്ത്യ- പാക്ക്‌ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കും

മാലിദ്വീപ്‌: സാര്‍ക്ക് സമ്മേളനത്തിനായി മാലി ദ്വീപിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹാര്‍ദപരവും പ്രതീക്ഷാ...

നേപ്പാളില്‍ ട്രക്ക്‌ കനാലില്‍ വീണ്‌ 18 മരണം

കാഠ്‌മണ്ഡു: വടക്കുകിഴക്കന്‍ നേപ്പാളില്‍ ട്രക്ക്‌ കനാലിലേക്കു വീണ്‌ മറിഞ്ഞ്‌ 16 സ്‌ത്രീകളുള്‍പ്പെടെ 18 പേര്‍ മരിച്ചു. 19പേര്‍ക്കു പരുക്കേറ്റു. ബറാഹ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ...

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: 7 മരണം

അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായി. ഏഴ് പേര്‍ മരിച്ചു. ഇരുപതിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്‌. മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടവും ഭൂചലനത്തില്‍...

എ.കെ ബാലനെതിരായ പരാമര്‍ശം ദളിത് വിരുദ്ധം

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ബാലനെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ സംസ്ഥാന പട്ടികജാതി കമ്മിഷന്‍ കേന്ദ്ര പട്ടിക ജാതി കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി....

ഇറാനെതിരെ അമേരിക്ക നിലപാട് കര്‍ശനമാക്കുന്നു

വാഷിങ്‌ടണ്‍: ഇറാന്‍ ആണവായുധ നിര്‍മ്മാണങ്ങള്‍ നടത്തുകയാണെന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇറാനെതിരെ അമേരിക്ക നിലപാട് കൂടുതല്‍ കര്‍ശനമാക്കുന്നു. സാമ്പത്തിക ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ കൊണ്ടുവന്ന്...

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടങ്ങി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയെ കൂടാതെ ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവരും...

തൃശൂരില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുതിരാനില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി ബാലനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം...

സാര്‍ക്ക് ഉച്ചകോടിക്ക് തുടക്കമായി

മാലി: സാര്‍ക്ക് ഉച്ചകോടി മാലി ദ്വീപില്‍ തുടങ്ങി. എട്ട് സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുക എന്നതാണ് പതിനേഴാമത് സാര്‍ക്ക് ഉച്ചകോടിയുടെ പ്രധാന പ്രമേയം. സാര്‍ക്ക്...

മലയാള സാഹിത്യ മഹാസംഗമം ചങ്ങനാശ്ശേരിയില്‍

കോട്ടയം: മലയാള ഭാഷയെയും സാഹിത്യത്തെയും അഭിമുഖീകരിക്കുന്ന സമകാലീന പ്രശ്ങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുവാനും പുതുതലമുറയെ സര്‍ഗ്ഗാത്മക രചനകള്‍ക്ക്‌ സജ്ജമാക്കാനുമായി സംഘടിപ്പിച്ചിട്ടുള്ള വിപുലമായ സാംസ്കാരിക പരിപാടികളാണ്‌ മലയാളസാഹിത്യ മഹാസംഗമവും...

കനകപ്പ110കെവി വൈദ്യുതി സബ്സ്റ്റേഷണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

എരുമേലി: കനകപ്പലം 110കെവി വൈദ്യുതി സബ്‌ സ്റ്റേഷനിലേക്ക്‌ വലിക്കുന്നതുസംബന്ധിച്ചുള്ള തര്‍ക്കം കോടതിയിലെത്തിയിട്ടും തീര്‍പ്പാകാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വൈദ്യുതിവകുപ്പ്‌ താത്കാലികമായി നിര്‍ത്തിവച്ചു. ശബരിമല തീര്‍ത്ഥാടനവുമായി...

പെട്രോള്‍ വില വര്‍ധന ജില്ലയില്‍ ബിജെപി റോഡുകള്‍ ഉപരോധിച്ചു

കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലനിര്‍ണയിക്കാനുള്ള അവകാശം അടിയന്തരമായി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എണ്ണകമ്പനികളെ സഹായിക്കുന്ന നിലപാടാണ്‌ യുപിഎ സര്‍ക്കാരിനുള്ളത്‌. കേന്ദ്രസര്‍ക്കാര്‍...

ടെല്‍ക്കില്‍നിന്നും മലിനജലം അടിയന്തര നടപടി വേണം: എംഎല്‍എ

അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കില്‍നിന്നും ഓയില്‍ കലര്‍ന്ന മലിനജലം പരിസരമലിനീകരണം സൃഷ്ടിക്കുന്ന പ്രശ്നത്തിന്‌ മലിനീകരണബോര്‍ഡ്‌ കണ്ടെത്തിയ കാരണങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ അഡ്വ....

കണ്ടം ബെച്ച കോട്ട്‌ സുവര്‍ണ ജൂബിലിയാഘോഷം നാളെ

കൊച്ചി: ജേസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മോഡേണ്‍ തിയറ്റേഴ്സ്‌ നിര്‍മിച്ച- കണ്ടം ബെച്ച കോട്ട്‌ എന്ന പ്രഥമ മുഴുവര്‍ണ കളര്‍ മലയാള സിനിമയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 11ന്‌...

ഇരട്ടപ്പദവിക്ക്‌ നിയമം വരുന്നു

തിരുവനന്തപുരം: ഇരട്ടപ്പദവി പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവിനും ചീഫ്‌വിപ്പിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കും. ഇതു സംബന്ധിച്ച്‌ ഓര്‍ഡിനന്‍സിറക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

നരേന്ദ്രമോഡിക്ക്‌ ചൈനയില്‍ വരവേല്‍പ്പ്‌

ബീജിംഗ്‌: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ചൈനയിലെത്തി. ഗുജറാത്തിനുവേണ്ടി നിക്ഷേപസമാഹരണവും സല്‍ഭരണത്തിന്റെ മാതൃകകളായി ബിജെപി ഭരണ സംസ്ഥാനങ്ങളെ ഉയര്‍ത്തിക്കാട്ടുകയുമാണ്‌ മോഡിയുടെ പ്രധാന ദൗത്യം. ചൈനീസ്‌ സര്‍ക്കാരിന്റെ...

വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഇരമ്പി

തിരുവനന്തപുരം: വിലക്കയറ്റത്തിനും കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കുമെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച റോഡുപരോധത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. സംസ്ഥാന വ്യാപകമായി 200 ഓളം പ്രധാന കേന്ദ്രങ്ങളിലാണ്‌ ഇന്നലെ അരമണിക്കൂര്‍ റോഡ്‌...

ഹൈക്കോടതിക്കെതിരെ സിപിഎം പ്രക്ഷോഭത്തിന്‌

തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ എം.വി. ജയരാജനെ ശിക്ഷിച്ചതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിക്ക്‌ മുന്‍പില്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന...

തെരഞ്ഞെടുപ്പുകണക്ക്‌: സമയ പരിധി 15 മാസമാക്കി

തിരുവനന്തപുരം: പഞ്ചായത്ത്‌, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചവര്‍ക്ക്‌ തെരഞ്ഞെടുപ്പു കണക്കുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 15 മാസമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമാസമായിരുന്നു അനുവദിക്കപ്പെട്ടിരുന്ന...

കേന്ദ്രത്തിന്റെ അഴിമതി വിലക്കയറ്റം രൂക്ഷമാക്കി: വി.മുരളീധരന്‍

തിരുവനന്തപുരം: രാജ്യത്ത്‌ വിലക്കയറ്റം രൂക്ഷമാകാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണിന്ന്‌ ഭാരതം ഭരിക്കുന്നതെന്നും അദ്ദേഹം...

നിലവിളക്ക്‌ കൊളുത്താത്ത മുനീറിന്റെ നടപടി വിവാദമാകുന്നു

കോഴിക്കോട്‌: തളി സാമൂതിരി ഗുരുവായൂരപ്പന്‍ഹാളില്‍ നടന്ന രേവതി പട്ടത്താനസദസ്സിന്റെ ഉദ്ഘാടകനായി എത്തിയ മന്ത്രി മുനീര്‍ നിലവിളക്ക്‌ കൊളുത്താത്തത്‌ വിവാദമായ സാഹചര്യത്തില്‍ പ്രമുഖര്‍ പ്രതികരിക്കുന്നു. മുനീറിന്‌ നിലവിളക്ക്‌ കൊളുത്തുന്നതിനോട്‌...

മണിമുഴക്കം

മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ വരെ തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം പത്രം എന്നാല്‍ 'കേരളകൗമുദി'യും പത്രാധിപരെന്നാല്‍ കെ.സുകുമാരനും ആയിരുന്നു. 'മാതൃഭൂമി'യും 'മലയാള മനോരമ'യും മറ്റും പരിമിതമായി മാത്രമേ തലസ്ഥാന നഗരിയില്‍...

ഭരിക്കാന്‍ മന്ത്രിമാരേ കിട്ടുകയില്ലന്നേ!

പോലീസ്സേനയില്‍ ക്രിമിനലുകള്‍ ഇടം നേടുന്നുവെന്ന്‌ കോടതി. ഇവര്‍ പരിശീലനത്തിന്‌ പോയതുതന്നെ കോടതി ഉത്തരവ്‌ നേടിയാണെന്നും കോടതി. അപ്പോള്‍ ഇവരെ ചെവിയ്ക്ക്‌ പിടിച്ച്‌ പുറത്താക്കാന്‍ ഇനി ആരാണാവോ? അടുത്തകാലത്ത്‌...

ഇരന്നുവാങ്ങിയ ശിക്ഷ

പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്‌ നിരോധിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ച ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന്‌ വിളിച്ച സിപിഎം നേതാവ്‌ എം.വി. ജയരാജന്‌ കോടതിയലക്ഷ്യക്കുറ്റത്തിന്‌ ആറുമാസം തടവും രണ്ടായിരം രൂപ പിഴയും...

സോണിയയുടെ വിദേശയാത്രകളെക്കുറിച്ച്‌ ഒന്നുമറിയില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ച്‌ സര്‍ക്കാരിന്റെ ഒരു വകുപ്പിനും അറിയില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ പ്രകാരമുള്ള അപേക്ഷക്ക്‌ ലഭിച്ച മറുപടിയിലാണ്‌ വിവിധ മന്ത്രാലയങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. രാജസ്ഥാനിലെ...

ഹസാരെക്ക്‌ രാഷ്‌ട്രീയ മോഹമുണ്ടെങ്കില്‍ തുറന്നു പറയണമെന്ന്‌ ചവാന്‍

മുംബൈ: അണ്ണാ ഹസാരെ സംഘത്തിന്‌ രാഷ്ട്രീയത്തില്‍ വരുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ തുറന്നു പറയണമെന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്‍ വ്യക്തമാക്കി. മറാത്തി ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇത്‌...

ഷിര്‍ദ്ദിസായി ക്ഷേത്രത്തില്‍ ചലിക്കുന്ന നടപ്പാത വരുന്നു

മഹാരാഷ്ട്ര: പ്രസിദ്ധമായ സത്യസായ്‌ ബാബ ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി ചലിക്കുന്ന നടപ്പാത ഒരുക്കുന്നു. ഈ പദ്ധതിക്ക്‌ ഏകദേശം 60കോടിയിലധികം രൂപ ചെലവ്‌ വരും. പ്രധാന ക്ഷേത്രത്തിനോടു ചേര്‍ന്ന്‌ തന്നെയാണ്‌...

റഷ്യയുടെ ചൊവ്വാ ദൗത്യം പരാജയത്തിലേക്ക്‌

മോസ്കോ: ചൊവ്വയില്‍നിന്ന്‌ പാറയും മണ്ണും ശേഖരിക്കാന്‍ വേണ്ടി അയച്ച റഷ്യന്‍ ഉപഗ്രഹം വിക്ഷേപണം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കകം ലക്ഷ്യം തെറ്റി. റഷ്യയുടെ 33-ാ‍മത്‌ പരീക്ഷണമാണ്‌ പരാജയപ്പെട്ടത്‌. ഇതിനായുള്ള യന്ത്രം...

Page 7845 of 7961 1 7,844 7,845 7,846 7,961

പുതിയ വാര്‍ത്തകള്‍