കൊല്‍ക്കത്ത: ബംഗാളിലെ മാല്‍ദ ജില്ലാ ആശുപത്രിയില്‍ 6 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈ സംഭവത്തെക്കുറിച്ച് അധികൃതരോ ഡോക്ടര്‍മാരോ വ്യക്തമായ കാരണങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഭാരക്കുറവുള്ള കുട്ടികളെ അത്യാസന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സൂപ്രണ്ട് എച്ച്. അരി വ്യക്തമാക്കി.
പ്രസവാനന്തര ശിശുപരിചരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ലഭ്യമല്ല എന്നും എന്നാല്‍ അത് ഉടന്‍ തന്നെ ക്രമീകരിക്കുമെന്നും അരി വ്യക്തമാക്കി.
ഈ വര്‍ഷം തന്നെ ബംഗാളിലെ ബി.സി. റോയ് ആശുപത്രിയില്‍ 16 കുട്ടികള്‍ അണുബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മമതാബാനര്‍ജി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: