Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Jul 5, 2026, 01:57 pm IST
in Varadyam, Technology
കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

കടലില്‍ കായം കലക്കുക എന്നത് നാമൊക്കെ പ്രയോഗിക്കുന്ന ഒരു പഴഞ്ചൊല്ലാണ്. എന്നാല്‍ കടലില്‍ തടയണകെട്ടുക എന്നത് നാം കേള്‍ക്കുന്നത് ആദ്യമായിട്ടാവും. ഉപ്പ് വെള്ളം നിറഞ്ഞ കടലില്‍ തടയണകെട്ടുന്നത് കുടിവെള്ളം ഉറപ്പാക്കുന്നതിനു വേണ്ടിയാണെന്നു കൂടി കേട്ടാല്‍ തീര്‍ച്ചയായും നാം അമ്പരക്കും. പക്ഷേ കാര്യം നടക്കും. അണക്കെട്ട് ഉയരും. കടലില്‍ നിന്ന് കുടിവെള്ളം കിട്ടുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘ വീക്ഷണത്തിനു മുന്‍പില്‍ തലകുനിക്കുക.

പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തിലാണ്. പേര് കല്‍പസാര്‍ പ്രോജക്ട്. കല്‍പവൃക്ഷം പോലെ ആഗ്രഹിച്ചതൊക്കെ നിവൃത്തിച്ചു തരുന്നതാണ് കല്‍പസാര്‍ പദ്ധതിയും. കുടിവെള്ളം, കൃഷി, മത്സ്യബന്ധനം, വൈദ്യുതി, വിനോദസഞ്ചാരം, വ്യവസായം തുടങ്ങിയ മേഖലകളിലൊക്കെ കല്‍പസാറും അനുഗ്രഹം ചൊരിയുമെന്ന് അധികാരികള്‍. അറബിക്കടലിലെ ‘ഗള്‍ഫ് ഓഫ് ഖംബാതി’ല്‍ അറുപത് കിലോമീറ്റര്‍ നീളത്തില്‍ അണക്കെട്ട് പൂര്‍ത്തിയാവുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കടല്‍ ശുദ്ധജല തടാകമായിരിക്കും കല്‍പസാര്‍. നര്‍മ്മദ, മഹി, സബര്‍മതി, ദാദര്‍ തുടങ്ങി ഒരു പിടി കിഴക്കന്‍ സൗരാഷ്‌ട്രന്‍ നദികളില്‍ നിന്ന് ഒഴുകിയെത്തുന്ന അധികജലമത്രയും കല്‍പസരോവരത്തില്‍ ശേഖരിക്കപ്പെടും. ആകെ പത്ത് ശതകോടി (ബില്യണ്‍) ക്യുബിക് മീറ്റര്‍ ശുദ്ധജലമെന്ന് പ്രതീക്ഷ. ഈ വെള്ളം കൊണ്ട് സൗരാഷ്‌ട്രയിലെ ഒന്‍പത് മഴനിഴല്‍ ജില്ലകളിലെ പത്ത് ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ കൃഷി പൊടിപൊടിക്കും.

നെതര്‍ലാന്റിലെ പ്രസിദ്ധമായ ‘ന്റെ മാതൃകയിലാണ് കല്‍പസാര്‍ പദ്ധതി നിര്‍മ്മിക്കുക. അതിനുള്ള പ്രാരംഭകരാറില്‍ ഒപ്പുവയ്‌ക്കുകയും ചെയ്തിരിക്കുന്നു. വേലിയേറ്റ- വേലിയിറക്ക സമയങ്ങഅഫ്‌സ്-ലുയിറ്റ് ഡിജ്ക്’ അണക്കെട്ടിളില്‍ പതിമൂന്നുമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നിടത്താണ് അണക്കെട്ട് നിര്‍മ്മിക്കുക. അതിവേഗത്തിലുള്ള കടലൊഴുക്കുള്ള സ്ഥലമാണത്. 1960 ല്‍ തുടങ്ങിയതാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍. പക്ഷേ 2003ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രി ആയതിനുശേഷം മാത്രമാണ് ആ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചതെന്ന് മാത്രം.

കല്‍പസാറിന് ഒന്നരലക്ഷം കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ അതിന്റെ നൂറിരട്ടി പ്രയോജനം നല്‍കാന്‍ കല്‍പസാറിന് കഴിയുമെന്ന് പദ്ധതിയുടെ ആസൂത്രകര്‍ ആണയിടുന്നു.

പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ സൂററ്റില്‍ നിന്ന് ഭവനഗറിലേക്കുള്ള ദൂരം 240 കിലോമീറ്ററില്‍ നിന്ന് കേവലം 60 കിലോമീറ്ററായി കുറയും. തീവണ്ടിയും ദേശീയപാതയുമടക്കം അതിവേഗം പായുന്ന തരത്തില്‍. 150 മീറ്ററിലേറെ വീതിയുള്ള ഈ അണക്കെട്ടിന് 48 മീറ്റര്‍ ഉയരമാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കടല്‍ക്കാറ്റിന്റെ സാന്നിധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നൂറ് കണക്കിന് കാറ്റാടികളും സൗരോര്‍ജപാനലുകളും അണക്കെട്ടിനുമേലെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. അവയെക്കെച്ചേര്‍ന്ന് 2500 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും.

അറബിക്കടലിലെ അണക്കെട്ടിന്റെ നിര്‍മ്മാണത്തിന്റെ മറ്റൊരു പ്രയോജനമായി പറയുന്നത് കടലില്‍ നിന്ന് വീണ്ടെടുക്കാനാവുന്ന ഭൂമിയുടെ കാര്യമാണ്. ഒന്നരലക്ഷത്തോളം ഹെക്ടര്‍ കടല്‍ പ്രദേശം കരഭൂമിയായി മാറുമത്രേ. ഖംഭത് ഉള്‍ക്കടല്‍ മേഖലയിലുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ ശുദ്ധജലമത്രയും നല്‍കാന്‍ ഈ പദ്ധതിക്ക് സാധിക്കും. മത്സ്യങ്ങളുടെ ലഭ്യത പത്തിരട്ടിയായി ഉയരും. എന്നുകരുതി എല്ലാവരും പദ്ധതിയെ അനുകൂലിക്കുന്നുണ്ടെന്നു കരുതേണ്ട. കടല്‍ ആവാസവ്യവസ്ഥയ്‌ക്ക് കോട്ടം സംഭവിക്കുമെന്നാണ് ഒരു ചെറിയ വിഭാഗം ആളുകള്‍ ആരോപിക്കുന്നത്. നദികളില്‍ നിന്ന് ഒഴുകിയെത്തുന്ന ചെളിയും എക്കല്‍ മണ്ണും ചേര്‍ന്ന് അണക്കെട്ട് ഉപയോഗ ശൂന്യമാകുമെന്നും അവര്‍ പറയുന്നു. നദികളിലൂടെ ഒഴുകിയെത്തുന്ന കരമാലിന്യം കടലിലേക്കുപോകാതെ കല്‍പസാറില്‍ കെട്ടിക്കിടക്കുമെന്ന് ശങ്കിക്കുന്നവരുമുണ്ട് വിമര്‍ശകരുടെ കൂടെ. ഭൂകമ്പസാധ്യത ഏറിയ പ്രദേശത്താണ് പദ്ധതി വരുന്നതെന്നും അവര്‍ ഭീഷണപ്പെടുത്തുന്നു.

പക്ഷേ ഇതൊന്നും സര്‍ക്കാരിന്റെ മുന്നേറ്റത്തെ തരിമ്പും തടസപ്പെടുത്തുന്നില്ല. പരിസ്ഥിതിക്ക് ഏറ്റവും കുറവ് ആഘാതം മാത്രം സംഭവിക്കുന്ന രീതിയിലാവും അണക്കെട്ട് നിര്‍മ്മിക്കുകയെന്ന് എഞ്ചിനിയറിങ് വിദഗ്‌ദ്ധര്‍ വ്യക്തമാക്കുന്നു. തീരത്ത് ഓരുവെള്ളം അടിച്ചു കയറുന്നത് തടയാന്‍ അണക്കെട്ട് വഴിയൊരുക്കും. ജലക്ഷാമം കൊടുമ്പിരിക്കൊള്ളുന്ന സൗരാഷ്‌ട്ര മേഖലയില്‍ വെള്ളം നല്‍കാനും അവിടത്തെ ദൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും കല്‍പസാര്‍ കാരണമാവും. പദ്ധതിയുടെ ഭാഗമായി നര്‍മ്മദ നദിയില്‍ നിര്‍മ്മിക്കുന്ന ‘ഭാദ്ഭുത്’ തടയണ ചെളിയൊഴുക്ക് തടഞ്ഞ് നദിയിലെ ജലലഭ്യത ഉറപ്പാക്കും.

2026 മെയ്‌മാസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നെതര്‍ലാന്റ് സന്ദര്‍ശനത്തിലാണ് ആദ്യ കരാറിന് തുടക്കം കുറിച്ചത്. നിര്‍മ്മാണം അടുത്തവര്‍ഷം ആരംഭിക്കും. 2035 ല്‍ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയില്‍ ഉടനീളം നെതര്‍ലാന്റിന്റെ സാങ്കേതിക സഹായം ലഭിക്കും. വെള്ളപ്പൊക്കെ നിയന്ത്രണം മുതല്‍ കൃഷി-മത്സ്യബന്ധന-വ്യവസായ-വിനോദ സഞ്ചാരം വരെ കുതിച്ചുയരാന്‍ അവസരമൊരുക്കുന്ന കല്‍പസരോവര്‍ പദ്ധതിക്ക് നമുക്കും നന്മനേരാം.

Tags: Narendra ModiKalpasar ProjectGulf of KhambhatThe Afsluitdijk dam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Kerala

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.