മുംബൈ: നടന് സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവാദ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ റാവത്ത്. മുന്‍പ് സുശാന്തിന്റെ ആത്മഹത്യക്കു പിന്നില്‍ ബോളിവുഡിലെ ചില ഗ്യാങ്ങുകളാണെന്ന് ആരോപിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. സംവിധായകന് കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കങ്കണ ലക്ഷ്യമിട്ടത്. ഇതു ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു.
ഇതിനു ശേഷമാണ് സുശാന്തിന്റെ മരണത്തില്‍ രാഷ്ട്രീയ നേതാക്കളേയും ഉള്‍പ്പെടുത്തി കങ്കണ രംഗത്തു വരുന്നത്. പ്രമുഖന്റെ പേര് വെളിപ്പെടുത്താന്‍ പലര്‍ക്കും മടി കാണുമെന്നും എന്നാല്‍ തനിക്കു മടിയില്ലെന്ന് പറഞ്ഞുമാണ് രാഷ്രീയ പ്രമുഖന് മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ ആദിത്യ താക്കറെയാണെന്ന് നടി വെളിപ്പെടുത്തിയത്.
”നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ സുഹൃത്ത്, ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകന്, എല്ലാവരും സ്നേഹത്തോടെ ബേബി പെന്‍ഗ്വിനെന്ന് വിളിക്കുന്ന വ്യക്തി ‘ എന്നീ സൂചനകള്‍ നല്‍കിയാണ് ആദിത്യ താക്കറെയുടെ പേര് കങ്കണ ട്വീറ്റ് ചെയ്തത്.തന്നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടാല്‍ ദയവായി അത് ആത്മഹത്യയാണെന്ന് കരുതരുതെന്നും ട്വീറ്റില്‍ കങ്കണ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
അതേസമയം, കങ്കണ ആരോപിക്കും പോലെ സിശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ തങ്ങള്‍ നല്കിയ കേസ് ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ടല്ലെന്ന് സുശാന്തിന്റെ പിതാവ് കെ.കെ.സിങ്ങിന്റെ അഭിഭാഷകന് വികാസ് സിങ് പറഞ്ഞു. ബോളിവുഡില്‍ ഒരു മൂവി മാഫിയ ഉണ്ടെന്നും അവര്‍ സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും, തന്നെയും സുശാന്തിനെയും പോലെ പുറത്തുനിന്ന് വന്നവരെ ഒതുക്കാന്‍ ശ്രമം നടത്തുന്നുവെന്നുമാണ് കങ്കണ ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: