Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലഹരിക്കെതിരെ ജന്മഭൂമിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 12:26 pm IST
in Editorial

സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിമരുന്ന് വിപത്ത്, ഭരണ സംവിധാനത്തിന്റെ നിഷ്‌ക്രിയത്വത്തിന്റെ തണലില്‍ പടര്‍ന്നു പിടിക്കുന്നതാണ്, വര്‍ത്തമാനകാലത്തെ ഏറ്റവും ഭീതിദമായ യാഥാര്‍ഥ്യം.. മയക്കുമരുന്ന് കടത്തലും, അതിന്റെ വിതരണ ശ്രംഖലയും ജനജീവിതത്തിന്റെ സകല മേഖലയിലേക്കും കടന്നുകയറുന്ന കാലമായിരിക്കുന്നു ഇത്. യുവതലമുറയെ വഴിതെറ്റിച്ചുകൊണ്ട് സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും സുരക്ഷ തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. അപകടകരമായ നിലയില്‍ പിടിമുറുക്കിക്കഴിഞ്ഞ ഈ വിപത്തിന്റെ വേരറുക്കാന്‍ തങ്ങള്‍ക്കാകുമെന്ന് തെളിയിക്കാന്‍ സംസ്ഥാന ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ്, ജന്മഭൂമി ദിനപ്പത്രം തിരുവനന്തപുരത്തു സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ യാത്രകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ലഹരി വിഷയത്തില്‍ കേരള സമൂഹം എത്രമാത്രം ആശങ്കയിലാണെന്നതിന്, ആ യാത്രയിലെ വമ്പിച്ച ജനപങ്കാളിത്തം വ്യക്തമായ സൂചന നല്‍കി. സ്ത്രീകളും യുവതലമുറയും അടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ യാത്രയില്‍ അണിചേര്‍ന്നു. പൊതുജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ് യാത്രയിലുടനീളം ദൃശ്യമായത്. പേടിപ്പെടുത്തുന്ന ഭാവിലേക്ക് നോക്കി നിസ്സഹായതയോടെ നെടുവീര്‍പ്പിട്ടിരുന്നവര്‍ തുറന്ന മനസ്സോടെ പങ്കാളികളായി. അവരില്‍, പോലീസ് സേന അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലെ മുന്‍കാലത്തേയും ഇന്നത്തെയും പ്രമുഖരുമുണ്ടായിരുന്നു. പലരും ഔദ്യോഗിക യൂണിഫോമില്‍ത്തന്നെ പങ്കെടുക്കുകയും പ്രസംഗിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തത്, സമൂഹത്തിന് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഈ സംരംഭം ഇവിടംകൊണ്ട് അവസാനിക്കരുതെന്നും, സംസ്ഥാന വ്യാപകമായി തുടര്‍ന്നുകൊണ്ട് പോകണമെന്നും പലരും അഭിപ്രായപ്പെട്ടത്, അതിന് പിന്നിലെ ആത്മാര്‍ഥത ബോധ്യപ്പെട്ടതുകൊണ്ടുതന്നെ ആയിരിക്കണം. ആ ബോധ്യമാണ് ഈ യാത്രയുടെ യഥാര്‍ഥ ശക്തി. അതാണ് സമൂഹം ഏറ്റെടുക്കേണ്ടതും. ഭരണസംവിധാനത്തിന്റെ പാളിച്ചകള്‍, ഈ വിപത്തിന്റെ വ്യാപനത്തിന് കാരണമായിട്ടുണ്ട് എന്ന യാഥാര്‍ഥ്യം മറക്കുന്നില്ല. പക്ഷേ, സര്‍ക്കാര്‍ നടപടികള്‍ ശക്തമായാല്‍പ്പോലും ഇത്തരം വിഷയങ്ങള്‍ സമൂഹംകൂടി ഏറ്റെടുത്താലേ ഫലവത്താവുകയുള്ളൂ. തങ്ങളുടെയും ഭാവി തലമുറയുടെയും സുരക്ഷിതത്വത്തിന്റെ പ്രശ്‌നമായി ഇതിനെ കാണാന്‍ സമൂഹത്തിന് കഴിയണം. ആ ചിന്തയിലേക്ക് സമൂഹമനസ്സിനെ ഉണര്‍ത്തുകയും പാകപ്പെടുത്തുകയുമാണ് ഉത്തരം ബോധവല്‍ക്കരണ സംരംഭങ്ങളുടെ ലക്ഷ്യം.

ജന്മഭൂമിയുടെ ശ്രമം ആ ദിശയില്‍ വിജയകരമായി എന്നത് സന്തോഷകരമാണ്. അതിനു പിന്നിലെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട്, ലഹരി മാഫിയക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയും വേണം.

Tags: SpecialJanmabhoomiagainst addiction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ 14, 15 തീയതികളില്‍

World

പുറത്തിറങ്ങി ആ ചന്ദ്രനെ ഒന്ന് നോക്കിയേ , കാണാം വുൾഫ് സൂപ്പർമൂൺ

Kerala

ബി ജെ പി ജനറല്‍ സെക്രട്ടറി എസ് സുരേഷുമായി അഭിമുഖം നാളെ

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

Entertainment

മോഹന്‍ലാല്‍ വര്‍ത്തമാനത്തിലാണ്, ഹൃദയപൂര്‍വം… രണ്ടാം ഭാഗം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.