ന്യൂദല്‍ഹി: അമോണിയം നൈട്രേറ്റിന്റെ ദുരുപയോഗം തടയുന്നതിന് സ്ഫോടകവസ്തു നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ബില്ല്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
മുംബൈ സ്ഫോടനത്തില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേണിയം നൈട്രേറ്റിന്റെ ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
തീവ്രവാദികള്‍ സ്ഫോടനം നടത്തുന്നതിനായി അമോണിയം നൈട്രേറ്റ് വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ സ്ഫോടക വസ്തുക്കളുടെ പട്ടികയില്‍ അമോണിയം നൈട്രേറ്റിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അമോണിയം നൈട്രേറ്റ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വളമെന്ന രീതിയില്‍ പ്രധാനമായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് രാജ്യത്ത് പൂര്‍ണ്ണമായും നിരോധിക്കുന്നത് കാര്‍ഷികോത്പാദനത്തെ ബാധിക്കുമെന്ന അഭി;പ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: