തിരുവനന്തപുരം: ആഴാങ്കല്‍ മുതല്‍ കരുമം വരെ കരമനയാറിന്‍ തീരത്ത് ബണ്ട് ഇല്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായി പാപ്പനംകോട് വാര്‍ഡ് നിവാസികള്‍ ആവശ്യപ്പെട്ടു. ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പാപ്പനം കോട് വാര്‍ഡില്‍ സംഘടിപ്പിച്ച ജനസദസിലെ പ്രധാന ആവശ്യമായിരുന്നു ബണ്ട് നിര്‍മ്മാണം.
കരമന പാലത്തിന് സമീപം നന്ദിലത്ത് ജംഗ്ഷന്‍ മുതല്‍ ആഴാങ്കല്‍ വരെയുള്ള കരമനയാറിന്‍ തീരം പ്രഭാത സായാഹ്ന നടത്തക്കാര്‍ക്ക് വേണ്ടി ആധുനിക രീതിയില്‍ നിര്‍മിച്ചു മനോഹരമാക്കി. പക്ഷേ അതിനുവേണ്ടി മൂവായിരത്തോളം മരങ്ങളാണ് വെട്ടിമാറ്റിയത് പകരം മരങ്ങള്‍ നട്ടതുമില്ല. ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനമല്ല വേണ്ടെതെന്ന് അഭിപ്രായമുയര്‍ന്നു. ഡ്രെയിനേജ്, കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം, വെള്ളക്കെട്ട് പരിഹരിക്കണം, മുതിര്‍ന്ന പൗരന്മാര്‍ക്ക് കുടി സൗകര്യപ്രദമായ രീതിയില്‍ നഗരവികസനം നടപ്പിലാക്കണം. തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്.
ജനം ടിവി എം.ഡി ചെങ്കല്‍ രാജശേഖരന്‍നായര്‍ ജനസദസ്സ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ആശാനാഥ് അധ്യക്ഷയായി. ബിജെപി നഗരസഭ കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപന്‍, ജന്മഭൂമി ഡയറക്ടര്‍ ടി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: