തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ക്ഷേത്രക്കുളമായ ശ്രീവരാഹം ക്ഷേത്രക്കുളം ഫെന്‍സിങ് സ്ഥാപിച്ച് അപകടരഹിതമാക്കണമെന്നും ഗാര്ഡന് സ്ഥാപിച്ച് മോടിപിടിപ്പിച്ച് ടൂറിസം കേന്ദ്രമാക്കിമാറ്റണമെന്നും മണക്കാട് ജനസദസ്.
ക്ഷേത്രക്കുളത്തില്‍ നിരന്തരം അപകടമരണങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പരിഹാരമുണ്ടാക്കണം. ക്ഷേത്രപരിസരത്തുള്ള ജനവാസ മേഖലകള്‍ പൂര്‍ണമായും ശുചിത്വ മേഖലയാക്കണം. നല്ല റോഡുകളും ട്രയിനേജ് സംവിധാനങ്ങളും ഒരുക്കണമെന്നും ജനസദസില്‍ വിവിധ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളും പൗരപ്രമുഖരും ആവശ്യമുന്നയിച്ചു.
മണക്കാട് എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന ജന്മഭൂമി സുവര്‍ണ ജൂബിലി വിഷന്‍ അനന്തപുരി സദസ് നാക് മുന്‍ ഡയറക്ടര്‍ ഡോ.മധുസൂദനന്‍പിള്ള ഉദ്ഘാടനം ചെയ്തു. മണക്കാട് കൗണ്‍സിലര്‍ കെ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. പ്രൊ.വി സുബാഷ് കുമാര്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: