പൂജപ്പുര : മനുഷ്യന് നടക്കാനും വാഹനങ്ങള്‍ക്ക് പോകാനുമുള്ള സൗകര്യം ഉണ്ടാക്കണമെന്ന് പൂജപ്പുര നിവാസികള്‍ ജനസദസ്സില്‍ ആവശ്യപ്പെട്ടു. പൂജപ്പുര ജംഗ്ഷന്റെ വികസനത്തെക്കുറിച്ച് നിരവധി പേര് ആവശ്യപ്പെട്ടു. എപ്പോഴും ഗതാഗതക്കുരുക്ക്, ഇടുങ്ങിയ റോഡ്, കാല്‍നടയാത്രക്കാര്‍ ഭീതിയില്‍ അതിനാല്‍ ജംഗ്ഷന്റെ വികസനം അടിയന്തരമായി നടപ്പിലാക്കണമെന്നും ആവശ്യം ഉയര്‍ന്നു.
കുടിവെള്ളം ഇടയ്ക്കിടെ മുടങ്ങന്നു. പൂജപ്പുര മണ്ഡപത്തിനു ചുറ്റുമുള്ള റോഡ് ടാര്‍ ചെയ്യണം. സ്റ്റേഡിയം ഇരുട്ടിലാണ്. വാടകയ്ക്ക് നല്കി ലക്ഷക്കണക്കിന് രൂപ കോര്പ്പറേഷന് ലഭിക്കുന്നുണ്ടെങ്കിലും സ്റ്റേഡിയത്തിന്റെ വികസനം നടത്തുന്നില്ല. ഓട നിര്‍മാണം പൂര്‍ത്തികരിക്കുന്നില്ല. റോഡ് ടാര്‍ ചെയ്യുന്നതിലെ അശാസ്ത്രീയതയില്‍ മഴ സമയങ്ങളില്‍ വെള്ളം കയറുന്നുണ്ടെന്നും ആവശ്യം ഉയര്‍ന്നു. കൗണ്‍സിലര്‍ വി.വി.രാജേഷ് അധ്യക്ഷത വഹിച്ചു.
എന്റര്‍ പ്രൈസസ് കമ്പ്യൂട്ടിങ് സൊല്യൂഷന്‍സ് എംഡി അനില്‍കുമാര്‍ പണ്ടാല ഉദ്ഘാടനം ചെയ്തു. പൂജപ്പുര ആയ്യൂര്‍വേദ ആശുപത്രി ഡെവലെപ്മെന്റ് കമ്മറ്റി അംഗം കെ.ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: