മുംബൈ: മുംബൈ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം ഭീകരവിരുദ്ധ സേന തയാറാക്കി. സ്ഫോടന സമയം ദാദര്‍, ഒപ്പെറ ഹൗസ്, സവേരി ബസാര്‍ എന്നിടങ്ങളിലുണ്ടായിരുന്ന ദൃക്സാക്ഷികളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്.
സ്ഫോടനം നടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പുവരെ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രേഖാചിത്രം വിതരണം ചെയ്യും. എന്നാല്‍ പൊതുജനങ്ങള്‍ക്കു ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
മൂന്നിടത്തു നടന്ന സ്ഫോടനത്തില്‍ 19 പേര് മരിച്ചു. 130 പേര്‍ക്കു പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: