Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
World

ബംഗ്ലാദേശിൽ വീണ്ടും കലാപം; അവാമി ലീഗ് ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം, നാല് മരണം; യൂനസിന്റെ തറവാട് വീടിന് തീയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 04:39 pm IST
inWorld
Add to Preferred Sources

ധാക്ക: അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ലോക്ക്ഡൗണിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും വ്യാപക അക്രമവും സംഘർഷവും. വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. ചിറ്റഗോംഗിൽ മുൻ ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ തറവാട് വീടിന് അക്രമികൾ തീയിട്ടു. തലസ്ഥാനമായ ധാക്കയിലുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നാടൻ ബോംബ് സ്ഫോടനങ്ങളും തീവെപ്പും അരങ്ങേറി.

അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ധാക്കയിൽ 24 മണിക്കൂർ നീണ്ട പരിശോധനയിൽ 565 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രി നൂറുൽ ഇസ്ലാം നാഹിദിനെ വസതിയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി. കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും പുലർച്ചെയോടെ ധാക്കയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങളും തീവെപ്പും നടന്നു. സ്ഫോടനങ്ങളിൽ നാലുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ചിറ്റഗോംഗിലെ പഞ്ചലൈഷ് മേഖലയിലുള്ള മുഹമ്മദ് യൂനസിന്റെ തറവാട് വീടിന്റെ താഴത്തെ നിലയിലാണ് അജ്ഞാതർ തീയിട്ടത്. രണ്ടും മൂന്നും നിലകളിൽ യൂനസിന്റെ സഹോദരങ്ങളുടെ കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി വിവരമില്ല. ഇതിന് മുമ്പ് സിൽഹെറ്റ്, രാജ്ഷാഹി, ബാരിഷാൽ, ഫരീദ്പൂർ എന്നിവിടങ്ങളിലെ ഗ്രാമീൺ ബാങ്ക് ശാഖകൾക്കു നേരെയും തീവെപ്പ് ആക്രമണങ്ങളുണ്ടായിരുന്നു.

ബംഗ്ലാദേശിലെ 64 ജില്ലകളിൽ 28 എണ്ണത്തിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാടൻ ബോംബുകൾ പൊട്ടിത്തെറിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പടിഞ്ഞാറൻ നരൈൽ ജില്ലയിൽ അവാമി ലീഗ് റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) രണ്ട് പ്രാദേശിക നേതാക്കൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

2024-ലെ ജൂലൈ പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് അവാമി ലീഗ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

അതേസമയം, അവാമി ലീഗിനെ ‘ഭീകര സംഘടന’യെന്നും ‘പുറത്താക്കപ്പെട്ട ഫാസിസ്റ്റ് ശക്തി’യെന്നും വിശേഷിപ്പിച്ച പ്രധാനമന്ത്രി റഹ്മാൻ, ഇവരുടെ തിരിച്ചുവരവ് തടയാൻ ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്ന് പാർലമെന്റിൽ ആഹ്വാനം ചെയ്തു. 2024 ഓഗസ്റ്റിൽ ഭാരതത്തിൽ അഭയം തേടിയ 79-കാരിയായ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടുവരികയാണ്. ഇതിനിടെ, ഡിസംബറിൽ സ്വമേധയാ തിരിച്ചെത്തി നിയമനടപടികൾ നേരിടുമെന്ന് ഹസീന പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സാഹചര്യങ്ങളും സങ്കീർണ്ണമായിരിക്കുകയാണ്.

Tags: Awami LeagueBangladeshMuhammad Yunus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലണ്ടനില്‍ ഹസീന അനുകൂലികളും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി

World

ബംഗ്ലാദേശിൽ ഹിന്ദു സംന്യാസി ചിന്മയ് കൃഷ്ണ ദാസിനെ ധാക്ക ജയിലിലേക്ക് മാറ്റി; ആരോഗ്യസ്ഥിതിയിൽ ആശങ്കയുമായി അഭിഭാഷകർ

India

ബംഗ്ലാദേശുമായി ക്രിയാത്മകവും പുരോഗമനപരവും ഭാവി മുന്നില്‍ കണ്ടുളളതുമായ ബന്ധത്തിന് താത്പര്യമെന്ന് ഭാരതം

India

ദൽഹിയെ മോശമായി ചിത്രീകരിക്കാൻ ശ്രമം; ധാക്കയിൽ ചൈനീസ് വ്ലോഗർമാർ അപ്രത്യക്ഷരായി, നിരീക്ഷണം ശക്തമാക്കി സുരക്ഷാ ഏജൻസികൾ

India

പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും തേടി ഷെയ്ഖ് ഹസീന; ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വീണ്ടും കലാപം; അവാമി ലീഗ് ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം, നാല് മരണം; യൂനസിന്റെ തറവാട് വീടിന് തീയിട്ടു

ക്രിയാത്മകമായ സഹകരണത്തിലൂടെ ആഗോള സ്ഥിരത ശക്തിപ്പെടുത്താം : യുക്രെയ്ൻ വിഷയത്തിലും ഊർജ്ജ സുരക്ഷയിലും നിലപാട് വ്യക്തമാക്കി പുടിൻ

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷ

അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം

പൊള്ളുന്ന വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാതെ സർക്കാർ നോക്കുകുത്തിയാകുന്നു

റോസ്റ്റർ മറികടന്ന് ഇടപെടൽ; ജസ്റ്റിസ് അമാനുള്ളയുടെ ബെഞ്ചിൽനിന്ന് സുപ്രധാന കേസുകൾ മാറ്റി ചീഫ് ജസ്റ്റിസ്

ജെയ്‌സ് ജോസ് നായകനാകുന്ന പുതിയ സിനിമ അരികിൽ, ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

നടി മമ്ത മോഹൻദാസ് നിർമാണ മേഖലയിലേക്ക്; ആദ്യ ചിത്രം ‘കൊല്ലി

പ്രേക്ഷകരെ കണ്ണീർ നനയിപ്പിച്ച സുരാജിന്റെ പ്രകടനം: ഹെയിൽ മേരിയിൽ ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ‘മാരിവിൽ ചിറകെ’ റിലീസായി

ആഷിക്ക് ഉസ്മാൻ -ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ ലുക്കിൽ പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.