തൃശൂര്‍: പി.കെ ചാത്തന്‍ മാസ്റ്റര്‍ സ്മൃതിസഭ ഇന്ന് വൈകിട്ട് മൂന്നിന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. കേരളത്തിലെ വിവിധ പട്ടികജാതി സാമുദായിക സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. ചാത്തന്‍ മാസ്റ്റര്‍ സ്മൃതിസഭ സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്മൃതിസഭയോടനുബന്ധിച്ച് നടത്തിയ ഛായാചിത്ര യാത്രയ്‌ക്കും, ദീപജ്യോതി യാത്രയ്‌ക്കും ഇരിങ്ങാലക്കുട അയ്യന്‍കാളി സ്‌ക്വയറില്‍ ആവേശോജ്ജ്വല സമാപനം. തിരുവനന്തപുരത്ത് നിന്നും മുന്‍ എംഎല്‍എ കെ. അജിത്ത് നയിച്ച യാത്രയിലെ ഛായാചിത്രവും പാലക്കാട് ശബരി ആശ്രമത്തില്‍ നിന്നും മുന്‍ എംഎല്‍എ സി.സി. മുകുന്ദന്‍ നയിച്ച ദീപജ്യോതിയും ഇരിങ്ങാലക്കുട അയ്യന്‍കാളി സ്‌ക്വയറില്‍ പദ്മശ്രീ കുഞ്ഞോല്‍ മാസ്റ്റര്‍, മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
മഹാത്മാഗാന്ധി മൂന്നുതവണ സന്ദര്‍ശിച്ച, വൈക്കം സത്യഗ്രഹം ഉള്‍പ്പെടെ നിരവധി സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട അകത്തേത്തറ ശബരി ആശ്രമത്തില്‍ നിന്നാണ് ദീപജ്യോതി പ്രയാണം ആരംഭിച്ചത്. ആശ്രമത്തിലെ നിലവിളക്കില്‍ നിന്ന് അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ ദീപശിഖയിലേക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് മുന്‍ എംഎല്‍എയും ജാഥാ ക്യാപ്റ്റനുമായ സി.സി. മുകുന്ദന് ദീപശിഖ കൈമാറി ദീപജ്യോതി പ്രയാണം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്‌സി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ വി. സുരേഷ് അധ്യക്ഷനായി. (പേജ് 12 കാണുക)


















