Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഡോ. കെ. ബാലകൃഷ്ണ വാര്യര്‍: ജ്യോതിര്‍ഗണിത പരമാചാര്യന്‍

Dr. K. Balakrishna Warrier: A Supreme Master of Mathematical Astronomy

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 06:46 am IST
inArticle
Add to Preferred Sources

സജികുമാര്‍ കുഴിമറ്റം
8289876530

ഭാരതത്തിലെ ജ്യോതിഷ, ഗണിതശാസ്ത്ര പണ്ഡിതരില്‍ പരമാചാര്യന്‍ എന്ന വിശേഷണത്തിന് സര്‍വ്വഥാ അര്‍ഹനായിരുന്ന ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ മരണത്തോടെ മികച്ച പഞ്ചാംഗകര്‍ത്താവിനെയാണ് കേരളത്തിന് നഷ്ടമായത്. ജ്യോതിഷത്തിനു പുറമേ സൂപ്പര്‍ കണ്ടക്ടിവിറ്റി മുതല്‍ പാരാസൈക്കോളജിയില്‍ വരെ അദ്ദേഹത്തിനുള്ള അറിവ് അഗാധവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു.

1990 മുതല്‍ കേരള സര്‍ക്കാരിന്റെ ജ്യോതിഷി എന്ന നിലയില്‍ സര്‍ക്കാര്‍ കലണ്ടര്‍, ദേവസ്വം ബോര്‍ഡ് പഞ്ചാംഗം എന്നിവ തയ്യാറാക്കിയിരുന്നത് അദ്ദേഹമാണ്. കേരളത്തിലുള്ള ഏതൊരാള്‍ക്കും ജ്യോതിഷ, ഗണിത, വാസ്തു, പുരാണ, ആചാരാനുഷ്ഠാന സംശയങ്ങള്‍ക്ക് എപ്പോഴും സമീപിക്കാവുന്ന ഗുരുനാഥനായിരുന്നു ഡോ. ബാലകൃഷ്ണ വാര്യര്‍. ഈ വിഷയങ്ങളില്‍, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ‘സഞ്ചരിക്കുന്ന സര്‍വ്വവിജ്ഞാനകോശം’ ആയിരുന്നു അദ്ദേഹം. ഈ ലേഖകന്‍ തന്നെ പല സംശയ നിവൃത്തിക്കായും അദ്ദേഹത്തെ വിളിച്ചിരുന്നു. സംശയം കേട്ടാലുടന്‍ ഉത്തരം തരും. അത്രയേറെ സുവ്യക്തവും സ്പഷ്ടവുമായിരുന്നു മറുപടി.

താവ് പി.യു. കൃഷ്ണവാര്യരും ശ്രദ്ധേയനായ ജ്യോതിഷ പണ്ഡിതനും പഞ്ചാംഗ ഗണിത കര്‍ത്താവുമായിരുന്നു. ഊര്‍ജ്ജ തന്ത്രത്തിലും ഗണിതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഏഴാം നൂറ്റാണ്ടില്‍ ഹരിദത്തന്‍ ആവിഷ്‌കരിച്ച ഗണിതരീതിയായ പരഹിത സിദ്ധം ആയിരുന്നു നൂറ്റാണ്ടുകളോളം കേരളത്തിലെ പഞ്ചാംഗ നിര്‍മ്മാണത്തിന് അടിസ്ഥാനമാക്കിയിരുന്നത്. കാലക്രമേണ പരഹിത ഗണിതപ്രകാരമുള്ള ഗ്രഹസ്ഥാനങ്ങളും ആകാശത്ത് നേരിട്ട് കാണുന്ന ഗ്രഹനിലകളും തമ്മില്‍ വ്യത്യാസം വന്നു തുടങ്ങി. ഇതിന് പരിഹാരമായി 1431-ല്‍ വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി ‘ദൃഗ്ഗണിതം’ എന്ന ഗ്രന്ഥത്തിലൂടെ നേരിട്ടുള്ള വാനനിരീക്ഷണത്തിന് അനുസൃതമായ ഗണിതരീതി ആവിഷ്‌കരിച്ചു.

1952-ല്‍ ഭാരത സര്‍ക്കാര്‍ മേഘനാഥ് സാഹയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കലണ്ടര്‍ പരിഷ്‌കരണ സമിതി കേരളീയമായ ദൃഗ്ഗണിത രീതിയിലുള്ള പഞ്ചാംഗ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിച്ചു. കേരളീയ ജ്യോതിശ്ശാസ്ത്രത്തിലും പഞ്ചാംഗ ഗണിതത്തിലും ആധുനിക വാനശാസ്ത്ര നിരീക്ഷണങ്ങളെ സമന്വയിപ്പിച്ച് പരിഷ്‌കരിക്കുന്നതില്‍ ഈ അച്ഛനും മകനും വഹിച്ച പങ്ക് നിസ്തുലവും നിര്‍ണ്ണായകവുമാണ്്. പാരമ്പര്യ ജ്യോതിഷ ഗണിതത്തെ ആധുനിക വാനശാസ്ത്രവുമായി സമന്വയിപ്പിക്കാന്‍ ഇതു വഴിയൊരുക്കി.

ക്ഷേത്രോത്സവങ്ങളും ഏകാദശി, പ്രദോഷം, ശിവരാത്രി തുടങ്ങിയ വ്രതങ്ങളും വിശേഷ ദിവസങ്ങളും കൃത്യമായ തിഥിയില്‍ ആചരിക്കാന്‍ ദൃക്‌സിദ്ധ പഞ്ചാംഗ ഗണനം ഏറെ സഹായകമായി. ജനനസമയത്തെ ഗ്രഹനിലയും ദശാകാലവും കൂടുതല്‍ കൃത്യമായി ഗണിക്കാനും അതിലൂടെ ഫലപ്രവചനം കൂടുതല്‍ കുറ്റമറ്റതാക്കാനും ഇരുവരുടേയും പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞു.

1990 മുതല്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ജ്യോതിഷിയായി പ്രവര്‍ത്തിച്ചുവന്ന ഡോ. ബാലകൃഷ്ണ വാര്യര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് ദൃക്സിദ്ധഗണിതത്തില്‍ കൂടുതല്‍ കൃത്യത കൊണ്ടുവരാന്‍ പരിശ്രമിച്ചു. കേരള സര്‍ക്കാര്‍ കലണ്ടര്‍, ദേവസ്വം ബോര്‍ഡ് പഞ്ചാംഗം എന്നിവ ദൃക്‌സിദ്ധ ഗണിതപ്രകാരം കൃത്യതയോടെ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. പഞ്ചാംഗ ഗണിതം, വാനശാസ്ത്രം, മുഹൂര്‍ത്ത നിര്‍ണ്ണയം എന്നിവയെക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചു. അനുഷ്ഠാന വിജ്ഞാനകോശം, വാസ്തു ജ്യോതിഷം തുടങ്ങിയ കൃതികളിലൂടെ ആചാരാനുഷ്ഠാനങ്ങളെയും ശാസ്ത്രീയ ഗണിതത്തെയും കൂട്ടിയിണക്കാനും അദ്ദേഹത്തിനായി.

പുതു തലമുറയിലെ ജ്യോതിഷികളെ ദൃക്‌സിദ്ധ പഞ്ചാംഗ ഗണിതം സൗജന്യമായി പഠിപ്പിക്കുകയും അവരില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയും ചെയ്തു. അഖില കേരള ജ്യോതിഷശാസ്ത്ര മണ്ഡലം, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ പ്രസിഡന്റായും രക്ഷാധികാരിയായും പ്രവര്‍ത്തിച്ച അദ്ദേഹം 1202-ലെ ജന്മഭൂമി വലിയ പഞ്ചാംഗവും 2027-ലേക്കുള്ള സര്‍ക്കാര്‍ കലണ്ടറും ജന്മഭൂമി കലണ്ടറും തയ്യാറാക്കി നല്‍കിയാണ് കാലയവനികയില്‍ മറഞ്ഞത്.

ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങള്‍ക്കായും പഞ്ചാംഗം തയ്യാറാക്കിയിരുന്നു.

ഹഠയോഗ പരിശീലനത്തിലൂടെ ജലത്തിനു മുകളില്‍ പൊങ്ങിക്കിടക്കാനുള്ള സിദ്ധിയുമുണ്ടായിരുന്നു. മരണാനന്തര ജീവിതത്തെപ്പറ്റിയും പുനര്‍ജ്ജന്മാനുഭവങ്ങളേയും കുറിച്ച് ശാസ്ത്രീയമായിത്തന്നെ പഠിച്ചിരുന്നു. വിവിധ ലോക സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പുനര്‍ജ്ജന്മം സംബന്ധിച്ച് നടത്തിയ പഠനങ്ങളെല്ലാം ശേഖരിച്ചിരുന്നു. താളിയോലകള്‍ മുതല്‍ ആനുകാലികങ്ങള്‍ വരെ വളരെ വിപുലമായ ഗ്രന്ഥശേഖരവും അദ്ദേഹത്തിനുണ്ടായിരുന്നു. പന്തളം എന്‍.എസ്.എസ്. കോളജില്‍ ഭൗതികശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ച് 1994-ല്‍ വിരമിച്ചു.

ശാസ്ത്ര പഠനത്തിന്റെ ആഴവും ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ വിശാലതയും ഒരുപോലെ കൈവരിച്ച വ്യക്തിത്വമായിരുന്നു. അനുഷ്ഠാന വിജ്ഞാനകോശം, വാസ്തു-ജ്യോതിഷം എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

തിരുവിതാംകൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, ജ്യോതിഷലഭൂഷണം, വിദ്യാരംഭം പഞ്ചാംഗങ്ങളുടെ ഗണിത കര്‍ത്താവ് എന്നിവയുമായിരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസിഡന്റ്, അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള വാര്യര്‍ സമാജം ആലപ്പുഴ ജില്ലാ മുന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ സ്ഥാനീയ ജ്യോതി ശാസ്ത്രത്തിലും ഗണിതത്തിലും അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.

ജ്യോതിഷശാസ്ത്ര പരിഷത്ത് നല്‍കിയ ദൈവജ്ഞ ബഹുമതി, ജ്യോതിര്‍ഗണിതാചാര്യ പദവി, തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ കെ.പി.സി. നാരായണ ഭട്ടതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം, ജ്യോതിഷ-താന്ത്രിക വേദി നല്‍കിയ ജ്യോതിഷ ശ്രേഷ്ഠ അവാര്‍ഡ്, കേരള വാര്യര്‍ സമാജം സെന്റര്‍ ഫോര്‍ അസ്ട്രോളജിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് നല്‍കിയ പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജ്യോതിഷ പരിഹാരത്തിനായി സമീപിച്ച സകലരേയും നിസ്വാര്‍ത്ഥമായി സേവിക്കുകയും വളരെ ലളിതമായ പരിഹാരങ്ങള്‍ മാത്രം നിര്‍ദേശിക്കുകയും ചെയ്തിരുന്ന അദ്ദേഹം ദൈവജ്ഞന്‍ എന്ന പദവിക്ക് പൂര്‍ണാര്‍ത്ഥത്തില്‍ അര്‍ഹനായിരുന്നു.

Tags: Dr. K. Balakrishna WarrierSupreme Master of Mathematical Astronomy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

Keralam

പൂജവെയ്‌പ്പ് 29ന്; സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിക്കണം: ജ്യോതിശ്ശാസ്ത്ര മണ്ഡലം

ഡോ. കെ. ബാലകൃഷ്ണ വാര്യര്‍, എസ്. ശ്രേയസ്, എസ്. ജയകൃഷ്ണന്‍
Keralam

ഡോ. കെ. ബാലകൃഷ്ണവാര്യര്‍ ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഡോ. കെ. ബാലകൃഷ്ണ വാര്യര്‍: ജ്യോതിര്‍ഗണിത പരമാചാര്യന്‍

‘പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ നിർണ്ണായകം’: ഇന്ത്യ-ജപ്പാൻ മന്ത്രിതല ചർച്ചയ്‌ക്ക് മുന്നോടിയായി എസ്. ജയശങ്കർ

രാമായണ എന്ന സിനിമയില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍

വരുമാനത്തില്‍ 1500 കോടി കടന്ന് രാമായണ; ധുരന്ധറിനെ പിന്നിലാക്കി ശ്രീരാമനെയും രാവണനെയും കുറിച്ചുള്ള സിനിമ

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.