Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

സ്വാമിയെ അറിയാന്‍ സ്വാമി സന്ദേശങ്ങളിലൂടെ

ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ നൂറാം ജന്മദിനം ലോകമെമ്പാടുമുള്ള സായി ഭക്തര്‍ ആഘോഷിക്കുകയാണ്. ശ്രീ സത്യസായി സേവാ സംഘടന, ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ്, ശ്രീ സത്യസായി ഗ്ലോബല്‍ കൗണ്‍സില്‍ എന്നിവ ചേര്‍ന്ന് 2025 നവംബര്‍ മുതല്‍ 2026 നവംബര്‍ വരെ ആഘോഷങ്ങള്‍ ഏകോപിപ്പിക്കുന്നു. ആത്മീയവും വിദ്യാഭ്യാസപരവും സേവനപരവുമായ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. നവംബര്‍ 23 ആണ് സായി ജയന്തി.

പ്രൊഫ. ഇ. മുകുന്ദന്‍byപ്രൊഫ. ഇ. മുകുന്ദന്‍
Nov 19, 2026, 06:56 am IST
inMain Article
Add to Preferred Sources
ശ്രീ സത്യസായി ബാബയ്‌ക്കൊപ്പം ലേഖകന്‍

ശ്രീ സത്യസായി ബാബയ്‌ക്കൊപ്പം ലേഖകന്‍

‘‘പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളേക്കാള്‍ പവിത്രമാണ് സേവനം ചെയ്യുന്ന കൈകള്‍:” സത്യസായി ബാബ.

സാധുക്കളുടെയും ഭക്തരുടെയും പ്രാര്‍ത്ഥനകളുടെ ഫലമായാണ് അവതാരം ഉണ്ടാകുന്നത്. ഇതിനെ ‘അവരോഹണം’ അഥവ ‘ഇറങ്ങല്‍’ എന്ന് പറയാം. മനുഷ്യരാശിയെ ഉന്നത തലത്തിലേക്ക് ഉയര്‍ത്താനാണ് ദൈവം ഇങ്ങനെ ഇറങ്ങി വരുന്നത്. ‘ഉയര്‍ച്ചയ്‌ക്കായുള്ള അവരോഹണം’ എന്നാണ് സ്വാമി ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ലളിതമായ ഉദാഹരണത്തിലൂടെ സ്വാമി ഇത് വ്യക്തമാക്കുന്നു. വിമാനം താഴേക്ക് ഇറങ്ങുന്നത് കൃത്യമായ ടിക്കറ്റ് എടുത്തിട്ടുള്ള യാത്രക്കാരെ കയറ്റി ഉയര്‍ന്ന് പറക്കാനാണല്ലോ. ലാന്‍ഡിങ് ഫലത്തില്‍ ടേക്ക്-ഓഫിന് വേണ്ടിയാണ്. മുകളിലേയ്‌ക്കുള്ള ഈ യാത്രയ്‌ക്കു വേണ്ട ടിക്കറ്റ് എങ്ങനെ സ്വന്തമാക്കാമെന്ന് സ്വാമി ലളിതമായും മനോഹരമായും വിശദീകരിക്കുന്നു.

സായി ബോധനങ്ങള്‍

ഇന്ന് വിവരങ്ങള്‍ ലഭിക്കുന്നത് അതിവേഗത്തിലാണ്. എന്നാല്‍ സ്വഭാവശുദ്ധി വലിയ വെല്ലുവിളി നേരിടുന്നു. മനുഷ്യനൊഴികെ എല്ലാത്തിനും വില കൂടിക്കൊണ്ടിരിക്കുന്നു. ബാബ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: പരിവര്‍ത്തനം ഉണ്ടാകാത്ത പക്ഷം വിവരങ്ങള്‍കൊണ്ട് പ്രയോജനമില്ല. സ്വഭാവ രൂപീകരണം ഉണ്ടാകാതെ നിര്‍ദ്ദേശങ്ങള്‍കൊണ്ട് കാര്യമില്ല. മൃഗസ്വഭാവത്തില്‍ നിന്ന് മനുഷ്യസ്വഭാവത്തിലേക്കും, അവിടെ നിന്ന് ദിവ്യത്വത്തിലേക്കുമുള്ള പരിണാമമാണ് സായി അവതാരത്തിന്റെ ലക്ഷ്യം.

ഇന്റര്‍വ്യൂ റൂമില്‍ വിദ്യാര്‍ത്ഥികളോട് സ്വാമി ചോദിച്ചു: ‘ലോകത്തില്‍ ഏറ്റവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത് എന്താണ്?’ വിദ്യാര്‍ത്ഥികളുടെ മറുപടികളില്‍ സ്വാമി തൃപ്തനായില്ല. ഭഗവാന്‍ തന്നെ ഉത്തരം നല്‍കി. മനുഷ്യജന്മം ലഭിക്കുന്നതാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. അവതാര കാലത്തു ജനിക്കുന്നത് അതിലും അപൂര്‍വ്വം. അവന്‍ അവതാരമാണെന്ന് തിരിച്ചറിയുന്നത് അതിനേക്കാള്‍ അപൂര്‍വ്വം. അവതാരത്തോടൊപ്പം ദിവ്യ ദൗത്യത്തില്‍ പങ്കാളിയാകാന്‍ അവസരം ലഭിക്കുന്നതാണ് ഏറ്റവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.ദൈവത്തെ നിര്‍വചിക്കാന്‍ കഴിയില്ല. അനുഭവിക്കാനേ കഴിയൂ.

ഒരു തത്ത്വചിന്തകന്‍ ചിന്തിച്ചുകൊണ്ട് റോഡിലൂടെ നടക്കുകയായിരുന്നു. അദ്ദേഹം ഒരു പോലീസ് ഉദ്യോഗസ്ഥനുമായി കൂട്ടയിടിച്ചു. ദേഷ്യം വന്ന പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു: ‘ആരാണ് നീ?’ തത്ത്വചിന്തകന്‍ തിരിച്ച് ചോദിച്ചു: ‘ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സഹായിക്കാമോ? ‘ഞാന്‍ ആ ഉത്തരം തേടി കുറേകാലമായി അലയുകയാണ്.’
‘ബ്ലിറ്റ്സ്’ വാരികയുടെ എഡിറ്ററായിരുന്ന അന്തരിച്ച കരംജിയ ഒരിക്കല്‍ കടുത്ത വിമര്‍ശന മനോഭാവത്തോടെ പുട്ടപര്‍ത്തിയില്‍ വന്നു. ബ്ലിറ്റ്സിന്റെ പംക്തികളില്‍ അദ്ദേഹം ഭഗവാനെ നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു. അഭിമുഖത്തിനിടയില്‍ കരംജിയ ചോദിച്ചു: ‘ബാബാ, അങ്ങ് ദൈവമാണോ?’
സ്വാമി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അതെ, ഞാന്‍ ദൈവമാണ്, എനിക്കത് അറിയാം. നീയും ദൈവമാണ്, പക്ഷേ നിനക്കത് അറിയില്ല.’

പിന്നീട് കരംജിയ സ്വാമിയുടെ വലിയ ഭക്തനായി മാറുകയും ‘ദൈവം ഇന്ത്യക്കാരനാണ് എന്ന പുസ്തകം എഴുതുകയും ചെയ്തു.

ഒരിക്കല്‍ പ്രായമായ ഒരു ഭക്തന്‍ സ്വാമിയോട് സായി അവതാരത്തിന്റെ ദൗത്യത്തെക്കുറിച്ച് ചോദിച്ചു. സ്വാമിയുടെ മറുപടി ഇതായിരുന്നു: ‘എല്ലാവരിലും അന്തര്‍ലീനമായിരിക്കുന്ന ദിവ്യത്വം തിരിച്ചറിയാന്‍ അവരെ സഹായിക്കുക എന്നത് മാത്രമാണ് എന്റെ ദൗത്യം.’

സേവനത്തെക്കുറിച്ച് ഭഗവാന്‍

ശ്രീ സത്യസായി സേവാ സംഘടന ആത്മീയതയില്‍ അധിഷ്ഠിതമായ സേവന പ്രസ്ഥാനമാണ്. ഇവിടുത്തെ സേവന സങ്കല്പം തികച്ചും വ്യത്യസ്തമാണ്. ”പരോപകാരാര്‍ത്ഥം ഇദം ശരീരം” എന്നതാണ് സായി സേവനത്തിന്റെ അടിസ്ഥാന തത്വം. നദി ഒഴുകുന്നതും വൃക്ഷം ഫലം നല്‍കുന്നതും പശു പാല്‍ നല്‍കുന്നതും മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നതു പോലെ മനുഷ്യശരീരം നല്‍കപ്പെട്ടിരിക്കുന്നതും മറ്റുള്ളവരെ സേവിക്കാന്‍ വേണ്ടിയാണെന്ന് സ്വാമി പറയുന്നു. ”പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളേക്കാള്‍ പവിത്രമാണ് സേവനംചെയ്യുന്ന കൈകള്‍” എന്ന് സ്വാമി എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.

എന്തുകൊണ്ടാണ് സായി സേവനം ഇത്രമേല്‍ സവിശേഷമാകുന്നത്? എല്ലാവരിലും ഈശ്വരനെ കണ്ടുകൊണ്ടാണ് നാം ഇവിടെ സേവനം ചെയ്യുന്നത്.

സേവനം നമ്മെ ശുദ്ധീകരിക്കുകയും അഹങ്കാരം ഇല്ലാതാക്കുകയും ചെയ്യുന്നതുകൊണ്ടാണ് അത് പ്രധാനമാകുന്നത്. സായി സേവനത്തില്‍ ‘ഞാന്‍ ചെയ്യുന്നു’ എന്ന കര്‍തൃത്വ ഭാവമില്ല. നാം സ്വാമിയുടെ ഉപകരണങ്ങള്‍ മാത്രമായി നിന്നാണ് സേവനം ചെയ്യുന്നത്. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ, സ്വാമിയുടെ സംതൃപ്തി മാത്രം ലക്ഷ്യമാക്കി പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന സേവനമാണിത്. സേവനത്തിനുള്ള പ്രതിഫലം എന്താണെന്ന് ഒരു ഭക്തന്‍ സ്വാമിയോട് ചോദിച്ചു. ‘കൂടുതല്‍ സേവനം ചെയ്യാനുള്ള അവസരമാണ് പ്രതിഫലം’ എന്നായിരുന്നു മറുപടി.

ശ്രീ സത്യസായി മെഡിക്കല്‍ മിഷന്‍ നടത്തുന്ന പുട്ടപര്‍ത്തിയിലെയും വൈറ്റ്ഫീല്‍ഡിലെയും രണ്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെയും രണ്ട് ജനറല്‍ ആശുപത്രികളിലെയും സേവന കണക്കുകള്‍ ആരെയും അത്ഭുതപ്പെടുത്തും. വിദ്യയും വൈദ്യവും എല്ലാവര്‍ക്കും സൗജന്യമായിരിക്കണമെന്ന് സ്വാമി തീരുമാനിച്ചു. വൈദ്യശാസ്ത്രം കച്ചവടമല്ലെന്നും, ആശുപത്രി കച്ചവട സ്ഥാപനമാകരുതെന്നും ക്ഷേത്രമായിരിക്കണമെന്നും, അവിടുത്തെ വിനിമയ മാധ്യമം പണമല്ല സ്നേഹമായിരിക്കണമെന്നും സ്വാമി അരുളിച്ചെയ്തു. ഈ ദിവ്യനിര്‍ദ്ദേശങ്ങളെല്ലാം നടപ്പിലാക്കിയിട്ടുണ്ട്.

2026 നവംബര്‍ 22-ന് സേവനത്തിന്റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ഇതുവരെ 47,69,236 രോഗികള്‍ ചികിത്സ തേടുകയും 3,62,027 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. 2025-26 വര്‍ഷത്തില്‍ മാത്രം 1,57,087 രോഗികള്‍ക്ക് ചികിത്സ നല്‍കാനും 11,841 ശസ്ത്രക്രിയകള്‍ നടത്താനും സാധിച്ചു. ബില്ലിംഗ് കൗണ്ടറുകളില്ലാത്ത ഈ ആശുപത്രിയില്‍ എല്ലാ ചികിത്സകളും സൗജന്യമാണ്. വൈറ്റ്ഫീല്‍ഡിലെ ആശുപത്രിയില്‍ 2001 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 11,08,571 ഹൃദയ ശസ്ത്രക്രിയകളും 4,96,847 ന്യൂറോ ശസ്ത്രക്രിയകളും നടന്നിട്ടുണ്ട്. 1,64,72,337 ലാബ് പരിശോധനകളും 8,45,154 റേഡിയോളജി പരിശോധനകളും സൗജന്യമായി നിര്‍വ്വഹിക്കപ്പെട്ടു.

കുടിവെള്ള പദ്ധതി

‘ജലം ഈശ്വരനാണ്. ദാഹിക്കുന്നവന് വെള്ളം നല്‍കുന്നത് ഈശ്വരനെ നല്‍കുന്നതിന് തുല്യമാണ്’ എന്ന് സ്വാമി അരുളിചെയ്യുന്നു. ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് 250 കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ അനന്തപുര്‍ കുടിവെള്ള പദ്ധതിയിലൂടെ 19,125 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 2,500 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് 731 ഗ്രാമങ്ങളിലെ 32 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു. ഇന്ന് ഈ പദ്ധതി 1,341 ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. പിന്നീട് മേഡക്, മഹബൂബ് നഗര്‍, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലേക്കും അനന്തപുര്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും വിപുലീകരിച്ചതോടെ, ഇന്ന് ആകെ 31.9 ലക്ഷം (3.19 ദശലക്ഷം) ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നു.

ശ്രീ സത്യസായി ഗംഗാ കനാല്‍ പദ്ധതി എന്നറിയപ്പെടുന്ന ചെന്നൈയില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതി, രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തിയ ബൃഹത്തായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ്. 2002 ജൂലൈയില്‍ ആരംഭിച്ച് റെക്കോര്‍ഡ് വേഗത്തില്‍, 16 മാസം കൊണ്ട് പൂര്‍ത്തിയാക്കി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കൃഷ്ണാ നദിയിലെ വെള്ളം തമിഴ്‌നാട്ടില്‍ എത്തിക്കുന്നതിനായി, തകര്‍ന്നുകിടന്നിരുന്ന കണ്ടലേരുപൂണ്ടി കനാല്‍ പുനര്‍നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്തു. ഇതിലൂടെ ആന്ധ്രാപ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍ ജില്ലകളിലെ ഏകദേശം 3 ലക്ഷം ഏക്കര്‍ കൃഷിക്കുള്ള വെള്ളവും തമിഴ്നാട്ടില്‍ ചെന്നൈ നഗരത്തിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളവും ലഭ്യമാക്കാന്‍ സാധിച്ചു.

”എന്റെ കൈകള്‍ നീളുന്നത്, നല്‍കാന്‍ വേണ്ടി മാത്രമായിരിക്കും. സ്വീകരിക്കാന്‍ വേണ്ടിയല്ല.” സത്യസായി ബാബ.

സ്വാമിയുടെ ദിവ്യ സന്ദേശങ്ങള്‍

* വേദഗ്രന്ഥങ്ങള്‍ വായിക്കുന്നത് പ്രധാനമാണ്. എന്നാല്‍ ജീവിക്കുന്ന വേദഗ്രന്ഥങ്ങളായി മാറുന്നതാണ് ഏറ്റവും പ്രധാനം.
* ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പോകുന്നത് പ്രധാനമാണ്, എന്നാല്‍ ചലിക്കുന്ന ക്ഷേത്രങ്ങളായി മാറുന്നതാണ്
ഏറ്റവും പ്രധാനം.
* ആത്മീയത എന്നാല്‍ പൂജ ചെയ്യല്‍ മാത്രമല്ല, നിങ്ങളുടെ ജീവിതം തന്നെ പൂജയായി മാറുന്നതാണ്.
സ്വാമി പറയുന്നു: ‘ഈ ലോകത്തോടുള്ള നിങ്ങളുടെ ഭ്രാന്ത് ഞാന്‍ മാറ്റിത്തരും, പകരം ദൈവത്തോടുള്ള ഭ്രാന്ത് നിങ്ങള്‍ക്ക് നല്‍കും.’

 

Tags: swami satya saibaba100th Birthday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശ്രീ സത്യസായി ബാബയ്‌ക്കൊപ്പം ലേഖകന്‍

സ്വാമിയെ അറിയാന്‍ സ്വാമി സന്ദേശങ്ങളിലൂടെ

ഡോ. കെ. ബാലകൃഷ്ണ വാര്യര്‍: ജ്യോതിര്‍ഗണിത പരമാചാര്യന്‍

‘പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ നിർണ്ണായകം’: ഇന്ത്യ-ജപ്പാൻ മന്ത്രിതല ചർച്ചയ്‌ക്ക് മുന്നോടിയായി എസ്. ജയശങ്കർ

രാമായണ എന്ന സിനിമയില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍

വരുമാനത്തില്‍ 1500 കോടി കടന്ന് രാമായണ; ധുരന്ധറിനെ പിന്നിലാക്കി ശ്രീരാമനെയും രാവണനെയും കുറിച്ചുള്ള സിനിമ

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.