Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

സംസ്ഥാന പോലീസിന്റെ ദൃഷ്ടി പദ്ധതി പൊളിഞ്ഞു

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Sep 14, 2025, 11:41 am IST
inKeralam
Add to Preferred Sources

തിരുവനന്തപുരം: പോലീസിനെ ജനങ്ങളോട് അടുപ്പിക്കാനായി പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിമാരോട് വീഡിയോ കോളിലൂടെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിക്കാന്‍ ആവിഷ്‌കരിച്ച ദൃഷ്ടി പദ്ധതി പാതിവഴിയില്‍ അവസാനിപ്പിച്ചു. പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ പാലം വലിച്ചത് കീഴുദ്യോഗസ്ഥര്‍.

ലോകനാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറയ്‌ക്കുക, കുറ്റകൃത്യങ്ങളും പരാതിയും ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ദൃഷ്ടി പദ്ധതി ആവിഷ്‌കരിച്ചത്. വാട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയുടെ ചുമതയുള്ള പോലീസ് അധികാരികളുമായി പൊതുജനങ്ങള്‍ നേരിട്ട് സംവാദിക്കുന്നതായിരുന്നു പദ്ധതിയുടെ രീതി.

ഇതിനായി ഓരോ ജില്ലയിലും മൊബൈല്‍ ഫോണ്‍ നമ്പറുകളും ദിവസക്രമങ്ങളും തയാറാക്കി നല്‍കിയിരുന്നു. എല്ലാ ബുധനാഴ്ചയും വൈകിട്ട് നാല് മുതല്‍ അഞ്ച് മണിവരെയായിരുന്നു വീഡിയോ കോണ്‍ഫറന്‍സിന് അവസരം. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് നേരിട്ട് അവതരിപ്പിക്കാമെന്നതാണ് ഇതിന്റെ നേട്ടം. പ്രശ്‌നങ്ങളും ആവലാതികളും പരാതികളായി പറയാനും പരിഹാരം വേഗത്തില്‍ കാണാനും സാധിക്കുംവിധമാണ് സംസ്ഥാനമൊട്ടാകെ പദ്ധതി രൂപകല്പന ചെയ്തത്. നേരിട്ട് ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കുന്നതിലൂടെ വേഗത്തില്‍ പരിഹാരം ലഭിക്കുക വഴി ജനങ്ങളില്‍ പോലീസിന്റെ സ്വീകാര്യത വന്‍തോതില്‍ വര്‍ധിപ്പിക്കാനും പോലീസിന്റെ പ്രതിച്ഛായ ഉയരാനും ഇടയാക്കുമെന്നുമുള്ള വിലയിരുത്തലിലാണ് പദ്ധതി ആരംഭിച്ചത്.

വിളിക്കുന്നവര്‍ കാര്യമാത്ര പ്രസക്തമായും സംക്ഷിപ്തമായും പ്രശ്‌നങ്ങളും ആവലാതികളും അവതരിപ്പിക്കണം. ഇവയ്‌ക്കുമേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച് വിവരം പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥന്‍ മുഖാന്തരം പരാതിക്കാരനെ അറിയിക്കും. ഐജിമാര്‍, ഡിഐജിമാര്‍ തുടങ്ങിയ മേലുദ്യോഗസ്ഥര്‍ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ട മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്.

കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഡിസിപിമാരുമായും സമാന രീതിയില്‍ സംവദിക്കാനും അവസരമുണ്ടായിരുന്നു. മാസത്തിലെ രണ്ടാമത്തേയും നാലാമത്തേയും തിങ്കളാഴ്ചകളിലായിരുന്നു ഇതിന് അവസരം നല്‍കിയത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പദ്ധതി പാതിവഴിയില്‍ അവസാനിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഐജിമാരേയും ഡിഐജിമാരേയും പദ്ധതി നടത്തിപ്പിലേക്കായി ഡിജിപി നിര്‍ദേശിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഭാഗമാകാന്‍ തയാറായില്ല. ഇതോടെയാണ് പദ്ധതി പാതിവഴിയില്‍ നിലച്ചത്.

Tags: Kerala Policecollapses
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

മമ്മൂട്ടി കേരള പൊലീസ് സൈബര്‍ സുരക്ഷാ ക്യാപ്റ്റന്‍, പുതുതലമുറയിലെ ഓരോരുത്തരും ക്യാപ്റ്റന്മാരായി മാറണമെന്ന് നടന്‍

Keralam

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Keralam

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Keralam

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Keralam

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി; അമ്മയും കൈക്കുഞ്ഞുമടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു

ആദ്യ വിദേശ ഉഭയകക്ഷി സന്ദർശനത്തിന് ബലേന്ദ്ര ഷാ ഞായറാഴ്ച ദൽഹിയിലേക്ക് : നേപ്പാളിന് വൻ സാമ്പത്തിക പാക്കേജിന് സാധ്യത

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കോടികളുടെ എംഡിഎംഎ എത്തിക്കുന്ന നൈജീരിയന്‍ പൗരനെയും ഭാര്യയെയും മുംബയില്‍ നിന്ന് കേരള പൊലിസ് പിടികൂടി

‘1962-ലെ അപമാനത്തിന് മാപ്പ് പറയണം’; കോംപ്രമൈസ്ഡ് പ്രധാനമന്ത്രി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

നിലയ്‌ക്കലില്‍ ജിയോടാഗ് വഴി ഡിജിറ്റല്‍ സ്‌പോട്ട് ബുക്കിംഗ് നടപ്പിലാക്കണം: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരത്തെ അഭിറാം കൊലക്കേസ്: ഒന്നാം പ്രതി 17കാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.